web analytics

ലഹരിമരുന്ന് നിർമിക്കാൻ അസ്ഥികൾ വേണം; കുഴിമാടങ്ങൾ മാന്തിയെടുത്ത് യുവാക്കൾ; വീർത്ത കൈകാലുകളുമായി തെരുവുകളിൽ അലയുന്നത് ആയിരങ്ങൾ; യുവാക്കളെ സോംബികളെപ്പോലെയാക്കുന്ന മയക്കുമരുന്നിന് തടയിടാൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ആഫ്രിക്കൻ രാജ്യം; ശ്മശാനങ്ങൾക്ക് പ്രത്യേക പോലീസ് സുരക്ഷ; ആറുവർഷം മുൻപ് കണ്ടെത്തിയ ‘കുഷ്’ എന്ന പേരുള്ള മയക്കുമരുന്നിനെതിരെ ശക്തമായ നടപടിയുമായി സിയറ ലിയോൺ

ഫ്രീടൗൺ: കുഷിന് അടിമകളായവർ വീർത്ത കൈകാലുകളുമായി തെരുവുകളിൽ കഴിയുന്നത് സിയറ ലിയോണിലെ സ്ഥിരംകാഴ്ചയാണ്. ആറുവർഷം മുൻപാണ് ഈ മയക്കുമരുന്ന് ആദ്യമായി സിയറ ലിയോണിൽ പലരും ഉപയോഗിച്ച് തുടങ്ങിയത്. പിന്നീട് കുഷിന് യുവാക്കൾക്കിടയിൽ വൻപ്രചാരം ലഭിച്ചതോടെ ഉപയോഗം വ്യാപകമായി. യുവാക്കൾ പലരും സോംബികളെപ്പോലെ തെരുവുകളിലൂടെ നീങ്ങുന്ന കാഴ്ചകളും രാജ്യത്ത് പതിവായി. മാരകമയക്കുമരുന്നിന്റെ ഉപയോഗവും വിൽപ്പനയും വ്യാപകമായതോടെ ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ‘കുഷ്’ എന്ന് പേരുള്ള മയക്കുമരുന്നിന്റെ ഉപയോഗം വ്യാപകമായതിന് പിന്നാലെയാണ് പ്രസിഡന്റ് ജൂലിയസ് മാഡ ബിയോ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

കുഷിന്റെ ഉപയോഗം കാരണം മരണങ്ങൾ വർധിക്കുകയാണെന്നും മയക്കുമരുന്ന് ഉപയോഗം തടയാനായി പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപവത്കരിക്കാൻ നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു. മയക്കുമരുന്നിന് അടിമപ്പെട്ടവർക്ക് പരിചരണവും പിന്തുണയും നൽകാനായി പരിശീലനം നേടിയ പ്രൊഫഷണലുകളുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും പ്രത്യേക കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്. സോംബി മയക്കുമരുന്നായ കുഷിനെ ‘മരണക്കെണി’യെന്നാണ് സിയറ ലിയോൺ പ്രസിഡന്റ് വിശേഷിപ്പിച്ചത്.

‘കുഷി’ന് അടിമകളായവർ മനുഷ്യരുടെ കുഴിമാടങ്ങൾ മാന്തുന്നത് സിയറ ലിയോണിൽ വ്യാപകമായിരിക്കുകയാണെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ചില വിഷപദാർഥങ്ങൾക്കൊപ്പം മനുഷ്യന്റെ അസ്ഥിയും ചേർത്താണ് കുഷ് എന്ന സോംബി മയക്കുമരുന്ന് നിർമിക്കുന്നത്. അതിനാൽ തന്നെ മയക്കുമരുന്ന് നിർമിക്കാനുള്ള അസ്ഥികൾക്കായി കുഴിമാടങ്ങൾ കുഴിക്കുന്നതും രാജ്യത്ത് നിത്യസംഭവമായിരിക്കുകയാണ്.

കുഷിന് അടിപ്പെട്ടവരാണ് ലഹരിമരുന്ന് നിർമിക്കാനായി കുഴിമാടങ്ങൾ മാന്തുന്നത്. ഇത്തരത്തിൽ അസ്ഥികൾ മോഷ്ടിക്കാനായി രാജ്യത്താകെ ആയിരക്കണക്കിന് ശവകൂടീരങ്ങൾ തകർക്കപ്പെട്ടതായാണ് വിവരം. ഇതേത്തുടർന്ന് രാജ്യതലസ്ഥാനമായ ഫ്രീടൗണിൽ ഉൾപ്പെടെ ശ്മശാനങ്ങൾക്ക് പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

കുഷിന്റെ ഉപയോഗം കാരണം മരണം സംഭവിച്ചവരുടെ ഔദ്യോഗിക കണക്കുകൾ ലഭ്യമല്ലെങ്കിലും ഏതാനും മാസങ്ങൾക്കിടെ നൂറുകണക്കിന് യുവാക്കൾ മയക്കുമരുന്ന് ഉപയോഗം കാരണം മരിച്ചെന്നാണ് ഫ്രീടൗണിലെ ഒരു ഡോക്ടർ പ്രതികരിച്ചത്. മയക്കുമരുന്നിന്റെ ഉപയോഗം കാരണം അവയവങ്ങൾ തകരാറിലായാണ് ഇവരുടെ മരണം സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.

മയക്കുമരുന്ന് ഉപയോഗം വ്യാപകമായതോടെ രാജ്യത്തെ മാനസികാരോഗ്യകേന്ദ്രങ്ങളിൽ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തിലും വൻ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2020-നും 2023-നും ഇടയിൽ കുഷിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട് ചികിത്സ തേടിയവരുടെ എണ്ണം നാലായിരം ശതമാനത്തോളം വർധിച്ചതായാണ് കണക്ക്.

മയക്കമരുന്നിന്റെ വ്യാപനം തടയാനായി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ശരിയായ തീരുമാനമെന്നാണ് ഡോക്ടർമാർ വിലയിരുത്തുന്നത്. അതേസമയം, ലഹരിക്കടിമകളായവരെ പുനരധിവസിപ്പിക്കാനും മറ്റും മതിയായ സൗകര്യങ്ങളില്ലാത്തതും രാജ്യത്ത് വെല്ലുവിളിയാണ്. നിലവിൽ ഫ്രീടൗണിൽ മാത്രമാണ് പുനരധിവാസ കേന്ദ്രം പ്രവർത്തിക്കുന്നത്. നൂറോളം കിടക്കകളുള്ള ഈ കേന്ദ്രം ഒരു സൈനിക പരിശീലന കേന്ദ്രത്തിലാണ് പ്രവർത്തിക്കുന്നതെന്നും തിടുക്കത്തിലാണ് ഇത് നിർമിച്ചതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

Other news

റവന്യു വകുപ്പ് മന്ത്രിയുടെ വാക്ക് വിശ്വസിച്ച ഷോപ്പ് സൈറ്റിലെ താമസക്കാർക്ക് ഓണം കഴിഞ്ഞിട്ടും പട്ടയമില്ല

ഇടുക്കിയിൽ റവന്യു വകുപ്പ് മന്ത്രിയുടെ വാക്ക് വിശ്വസിച്ച ഷോപ്പ് സൈറ്റിലെ താമസക്കാർക്ക്...

അസീസും സംഘവും റിയൽ ഹീറോസ്

അസീസും സംഘവും റിയൽ ഹീറോസ് ഒരു ദുരന്തമുഖത്ത് രക്ഷാപ്രവർത്തനം നടത്താൻ ആരും മടിക്കുന്ന...

കിണറ്റിൽ വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

കിണറ്റിൽ വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം കൊല്ലം: കിണറ്റില്‍ വീണ യുവാവിനെ രക്ഷിക്കാൻ...

2 യുവാക്കള്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു

2 യുവാക്കള്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു കോട്ടയം: പാലായിൽ രണ്ടു യുവാക്കള്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു....

മനുഷ്യരെ ആക്രമിക്കുന്ന വന്യമൃഗങ്ങളെ കൊന്നൊടുക്കാൻ അനുമതി!

മനുഷ്യരെ ആക്രമിക്കുന്ന വന്യമൃഗങ്ങളെ കൊന്നൊടുക്കാൻ അനുമതി! കേരളത്തിലെ മലയോര മേഖലകളിൽ വർഷങ്ങളായി തുടരുന്ന...

മന്തിയും ചിക്കൻ വിഭവങ്ങളും കഴിച്ചവർക്ക്‌ ഭക്ഷ്യവിഷബാധ

മന്തിയും ചിക്കൻ വിഭവങ്ങളും കഴിച്ചവർക്ക്‌ ഭക്ഷ്യവിഷബാധ തൃശ്ശൂർ: തൃശൂർ വടക്കഞ്ചേരിയിൽ അൽഫാം മന്തിയും...

Related Articles

Popular Categories

spot_imgspot_img