കഴിഞ്ഞ ദിവസം കണ്ണൂർ പാനൂരില്‍ സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് ഏഴ് സ്റ്റീല്‍ ബോംബുകള്‍ കൂടി കണ്ടെത്തി. അറസ്റ്റിലായ ഷബിന്ലാലാണ് തെളിവെടുപ്പിനിടെ ബോംബുകള്‍ കാണിച്ചുകൊടുത്തത്. ഇതോടെ പാനൂരിലും പരിസര പ്രദേശങ്ങളിലും വ്യാപക പരിശോധനയ്ക്ക് പൊലീസ് തീരുമാനിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സി.ആര്.പി.എഫിന്റെ കൂടി സഹായം തേടിയിട്ടുണ്ട്. അതിനിടെ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചതില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. അതുല്‍, അരുണ്‍, ഷബിന് ലാല്‍ എന്നിവരാണ് അറസ്റ്റിലായത്. സ്ഫോടന സമയത്ത് ഇവര്‍ സ്ഥലത്തുണ്ടായിരുന്നുവെന്ന് കണ്ടെത്തിയതിന് പിന്നാലെ രാവിലെയോടെ ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.









