web analytics

‘ഇഡി ബിജെപിയുടെ രാഷ്ട്രീയ ഏജൻസി, ഭീഷണിക്കു മുന്നിൽ ഒരിഞ്ച് വഴങ്ങാൻ താൻ ഉദ്ദേശിക്കുന്നില്ല’ തോമസ് ഐസക്

ഇഡി ബിജെപിയുടെ രാഷ്ട്രീയ ഏജൻസി മാത്രമാണ് എന്നും ഇഡിയ്ക്ക് ഒരിഞ്ച് വഴങ്ങാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർഥി തോമസ് ഐസക്ക്. ഇഡി യുടെ ആവശ്യം പരിഗണിച്ച് കൂടേ എന്ന് കോടതി തന്നോട് ചോദിച്ചു. ചെയ്യാൻ കഴിയില്ല, കോടതി മെറിറ്റിൽ തീരുമാനിക്കണമെന്ന് താൻ ആവശ്യപ്പെട്ടു. ‘ഇഡി ബിജെപിയുടെ രാഷ്ട്രീയ ഏജൻസി മാത്രമാണ്. ആളുകളെ ഭീഷണിപ്പെടുത്തുക, പണം ബിജെപിക്ക് വാങ്ങിക്കൊടുക്കുക എന്നത് മാത്രമാണ് ഇഡി ചെയ്യുന്നത്. ആളുകളെ ഭിഷണിപ്പെടുത്തുക കൂറ് മാറ്റിക്കുക എന്നതും ഇഡി ചെയ്യുന്നുണ്ട്. അതൊന്നും ഈ കേരളത്തിൽ നടക്കില്ല. തെളിവുമായി ഇഡി വരട്ടേ. ചൊവ്വാഴ്ച നോക്കാം, എൻ്റെ നിലപാട് വ്യക്തമാണ്. ഇഡിയുടെ ഭീഷണിക്ക് മുന്നിൽ വഴങ്ങില്ല’, തോമസ് ഐസക്ക് കൂട്ടിച്ചേർത്തു. എന്തുകൊണ്ട് തന്നെ വിളിപ്പിക്കണം എന്ന് കോടതി ഇ ഡിയോട് ചോദിച്ചു. അടുത്ത സിറ്റിങ്ങിൽ തെളിവ് ഹാജരാക്കാം എന്ന് ഇഡി പറയുന്നു. വ്യവസായ എസ്റ്റേറ്റിന് ഭൂമി എടുത്ത കാര്യമായിരിക്കും ഇഡി പറയുന്നത്. എന്താണ് ഇഡിയുടെ വിശദീകരണമെന്ന് തനിക്ക് കേൾക്കണമെന്നും അദ്ദേഹം പറഞ്ഞു.

Read also: ശശി തരൂരിന് രണ്ടു ഡോക്ടറേറ്റ്, കെ.കെ ശൈലജ ബിഎഡ്, സുരേഷ് ഗോപി എംഎ ഇംഗ്ലീഷ്, എളമരം കരീം പ്രീഡിഗ്രി; ലോക്സഭാ ഇലക്ഷൻ സ്ഥാനാർത്ഥികളുടെ വിദ്യാഭ്യാസ യോഗ്യതകൾ ഇങ്ങനെ:

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img