web analytics

സോഷ്യൽ മീഡിയയിൽ അപവാദ പ്രചാരണം; 50ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് വി.എസ്.ശിവകുമാർ; എറണാകുളം സ്വദേശികൾക്കെതിരെ പരാതി നൽകി

തിരുവനന്തപുരം: എസ്.കെ ആശുപത്രി വാങ്ങിയെന്ന വ്യാജപ്രചരണം നടത്തുകയും തന്റെ കുടുംബാംഗങ്ങളെ അപമാനിക്കുകയും ചെയ്ത നടപടിക്കെതിരെ പരാതിയുമായി മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ വി.എസ്.ശിവകുമാർ. എറണാകുളം സ്വദേശികളായ രണ്ടുപേർക്ക് എതിരെയാണ് അൻപത് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ശിവകുമാർ കോടതിയെ സമീപിച്ചത്. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലും മുൻസിഫ് കോടതിയിലുമാണ് കേസ് നൽകിയത്.

എറണാകുളം സ്വദേശികളായ ഡോ.അജയ് ബാലകൃഷ്ണൻ, ഗ്ലിൻസി എന്നിവർക്കെതിരെ നേരത്തെ ശിവകുമാർ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. ഇരുവരെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നെങ്കിലും ഗ്ലിൻസി ഹാജരായിരുന്നില്ല. കൂടാതെ ഇരുവരും ഹൈക്കോടതിയിൽ നിന്ന് മുൻ‌കൂർ ജാമ്യവും നേടിയിരുന്നു. ഈ സാഹചര്യത്തിലാണ് കോടതിയിൽ നഷ്ടപരിഹാര കേസ് ഫയൽ ചെയ്തത്.

“എന്നെയും കുടുംബത്തെയും നിരന്തരമായി ഫേസ്ബുക്കിലൂടെ അപമാനിക്കുകയാണ് ഇവർ. പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നെങ്കിലും കൃത്യമായി മറുപടി നൽകിയില്ല. പൊതുപ്രവർത്തകൻ എന്ന നിലയിൽ എന്റെ ജീവിതത്തെ കളങ്കപ്പെടുത്താനാണ് ഇവർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്”; ശിവകുമാർ പറഞ്ഞു. തിരുവനന്തപുരം ജില്ലാ അൺഎംപ്ലോയീസ് സോഷ്യൽ വെൽഫെയർ സഹകരണ സംഘത്തിൽ നിന്ന് പണം തട്ടിയെന്നാരോപിച്ച് നേരത്തെ ശിവകുമാറിന്റെ വീടിന് മുന്നിൽ നിക്ഷേപകർ പ്രതിഷേധം നടത്തിയിരുന്നു. പോലീസ് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ തട്ടിപ്പുമായി പങ്കില്ലെന്നാണ് ശിവകുമാർ പ്രതികരിച്ചത്.

സർക്കാർ ആശുപത്രികളിൽ ഒരു ഏജൻസി മുഖേന കണ്ണട ഷോപ്പുകൾ ആരംഭിക്കാൻ അനുമതി നൽകിയെന്നാണ് ഗ്ലിൻസി അവിനാഷ് വ്യാജപ്രചരണം നടത്തിയത്. ഇവർക്കെതിരെ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. ഇവരെ തിരുവനന്തപുരം സൈബർ പൊലീസിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തതിന് പിന്നാലെ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യം തേടി. ഈ സാഹചര്യത്തിലാണ് ശിവകുമാർ ക്രിമിനൽ കേസ് ഫയൽ ചെയ്തത്.

spot_imgspot_img
spot_imgspot_img

Latest news

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

Other news

‘ഇറാനെ സഹായിച്ചാല്‍ 50% തീരുവ’; ചൈനക്ക് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്

‘ഇറാനെ സഹായിച്ചാല്‍ 50% തീരുവ’; ചൈനക്ക് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ് വാഷിങ്ടൺ: ഇറാനെ...

ചെളിക്കു പകരം പ്ലാസ്റ്റിക്, പുല്ലിനു പകരം വയർ! കോൺക്രീറ്റ് കാടുകളിൽ അതിജീവനത്തിന്റെ പുതുഭാഷയുമായി പറവകൾ

ചെളിക്കു പകരം പ്ലാസ്റ്റിക്, പുല്ലിനു പകരം വയർ! കോൺക്രീറ്റ് കാടുകളിൽ അതിജീവനത്തിന്റെ...

“ഭീഷണി വേണ്ട, മുട്ടുമടക്കില്ല”: പി.സി. ജോർജിന് മറുപടിയുമായി പാലാ ബിഷപ്പ്

കോട്ടയം: രാഷ്ട്രീയ വിവാദങ്ങളിൽ സഭയെയും മെത്രാന്മാരെയും വലിച്ചിഴയ്ക്കുന്നവർക്കെതിരെ ആഞ്ഞടിച്ച് പാലാ ബിഷപ്പ്...

ടിപ്പർ ലോറി ബൈക്കിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു;  ദുരന്തം ഫുട്ബോൾ കളി കഴിഞ്ഞ് മടങ്ങവേ

ടിപ്പർ ലോറി ബൈക്കിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു;  ദുരന്തം ഫുട്ബോൾ കളി കഴിഞ്ഞ്...

യമുന ബോട്ട് ദുരന്തം: മരണസംഖ്യ 14 ആയി; തിരച്ചിൽ തുടരുന്നു, സുരക്ഷ ശക്തമാക്കി

യമുന ബോട്ട് ദുരന്തം: മരണസംഖ്യ 14 ആയി; തിരച്ചിൽ തുടരുന്നു, സുരക്ഷ...

Related Articles

Popular Categories

spot_imgspot_img