web analytics

ഒരു വർഷം മുമ്പ് പന്തളം സർവീസ് സഹകരണ ബാങ്കിൽ പണയംവെച്ച 70 പവൻ സ്വർണം തിരിമറി നടത്തി; ആരോപണ വിധേയനായ ജീവനക്കാരൻ മരിച്ച നിലയിൽ; മരിച്ചത് സി.പി.എം പന്തളം മുൻ ഏരിയ സെക്രട്ടറി അഡ്വ. പ്രമോദ് കുമാറിന്‍റെ മകൻ അർജുൻ പ്രമോദ് 

പന്തളം: പന്തളം സർവീസ് സഹകരണ ബാങ്ക് മുൻ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. അർജുൻ പ്രമോദ് (30) ആണ് മരിച്ചത്.സി.പി.എം പന്തളം മുൻ ഏരിയ സെക്രട്ടറി അഡ്വ. പ്രമോദ് കുമാറിന്‍റെ മകനാണ്.  അച്ഛൻകോവിൽ പന്തളം മഹാദേവക്ഷേത്രത്തിന് സമീപം മുളമ്പുഴ വയറപ്പുഴ കടവിൽ ആറ്റിലാണ് മരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയത്.

അർജുൻ പ്രമോദിനെ രാവിലെ മുതൽ കാണാനില്ലെന്ന് ബന്ധുക്കൾ പന്തളം പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഒരു വർഷം മുമ്പ് പന്തളം സർവീസ് സഹകരണ ബാങ്കിൽ പണയംവെച്ച 70 പവൻ സ്വർണം തിരിമറി നടത്തിയതായി കണ്ടെത്തിയിരുന്നു. ബാങ്ക് നടത്തിയ പരിശോധനയിൽ സി.പി.എം പ്രവർത്തകൻ കൂടിയായ അർജുൻ പ്രമോദ് പണയ സ്വർണം മറ്റൊരു ബാങ്കിലേക്ക് കടത്തിയതായി കണ്ടെത്തിയിരുന്നു.

ബാങ്കിലെ സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് അർജുൻ സ്വർണം എടുത്തുകൊണ്ടുപോകുന്നത് തെളിഞ്ഞത്. തുടർന്ന് ബാങ്കിൽനിന്നും സസ്പെൻഡ് ചെയ്യപ്പെട്ടിരുന്നു.

പാർട്ടി നോമിനിയായാണ് അർജുന് ബാങ്കിൽ ജോലി ലഭിച്ചത്. സ്വർണ തിരിമറി സംബന്ധിച്ച് പ്രതിപക്ഷ സമരവും പന്തളത്ത് അരങ്ങേറിയിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ….. തിരുവനന്തപുരം:...

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ കൊച്ചി: സ്ത്രീധനം...

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക് എട്ടിന്റെ പണി

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക്...

Other news

കെ- റെയിലിന് പകരം അതിവേഗപ്പാത

കെ- റെയിലിന് പകരം അതിവേഗപ്പാത തിരുവനന്തപുരം: ശക്തമായ ജനവിരോധവും സാങ്കേതിക എതിർപ്പുകളും മൂലം...

ഇനി എംസി റോഡിലും ടോൾ വരുമോ? നാലുവരി പാതയാക്കാൻ കിഫ്ബി വഴി ₹5,217 കോടി

ഇനി എംസി റോഡിലും ടോൾ വരുമോ? നാലുവരി പാതയാക്കാൻ കിഫ്ബി വഴി...

ഇറാന്‍ തീരത്ത് യു.എസ് നേവിയുടെ ആളില്ലാ വിമാനം

ഇറാന്‍ തീരത്ത് യു.എസ് നേവിയുടെ ആളില്ലാ വിമാനം മിഡിൽ ഈസ്റ്റിൽ സംഘര്‍ഷ സാധ്യത...

കന്യാസ്ത്രീകൾക്കും സാമൂഹ്യസുരക്ഷാപെൻഷൻ; വിലങ്ങുതടി നീക്കാൻ സർക്കാർ

കന്യാസ്ത്രീകൾക്കും സാമൂഹ്യസുരക്ഷാപെൻഷൻ; വിലങ്ങുതടി നീക്കാൻ സർക്കാർ തിരുവനന്തപുരം: മതസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങൾ, മഠങ്ങൾ,...

‘പൊലീസാണ്’ എന്ന് പറഞ്ഞ് കാർ നിർത്തിച്ചു; പ്രവാസിയുടെ പണം കവർന്ന് പ്രതി ഒളിവിൽ

‘പൊലീസാണ്’ എന്ന് പറഞ്ഞ് കാർ നിർത്തിച്ചു; പ്രവാസിയുടെ പണം കവർന്ന് പ്രതി...

Related Articles

Popular Categories

spot_imgspot_img