News4media TOP NEWS
തീരാനോവായി പാലക്കാട്ടെ അപകടം; നാലു വിദ്യാർത്ഥിനികളുടെയും സംസ്കാരം നാളെ, സ്കൂളിൽ പൊതുദർശനമില്ല രജിസ്‌ട്രേഷന്‍ കഴിയാത്ത പുതിയ ഥാറുമായി യുവാക്കളുടെ അഭ്യാസപ്രകടനം; ടയറിന് തീപിടിച്ചു, പിന്നാലെ വാഹനം പൂർണമായും കത്തിനശിച്ചു ചരിത്രത്തിലേക്ക് കരുക്കൾ നീക്കി പതിനെട്ടുകാരൻ; ചെസിൽ ലോക ചാമ്പ്യനായി ഇന്ത്യയുടെ ഗുകേഷ്, തോൽപ്പിച്ചത് ചൈനയുടെ ഡിങ് ലിറനെ ‘സന്ദീപ് പുറത്തിറങ്ങുന്നത് സമൂഹത്തിന് ഭീഷണി’; ഡോ. വന്ദന കൊലക്കേസ് പ്രതിയ്ക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ സുപ്രീം കോടതിയിൽ

വീട്ടിലിരുന്ന് വരുമാനമുണ്ടാക്കാം; ജോലി വാഗ്‌ദാനത്തിൽ വിമുക്തഭടന് നഷ്ടപ്പെട്ടത് 18 ലക്ഷം; സൈബർ തട്ടിപ്പ് വീരൻ അറസ്റ്റിൽ

വീട്ടിലിരുന്ന് വരുമാനമുണ്ടാക്കാം; ജോലി വാഗ്‌ദാനത്തിൽ വിമുക്തഭടന് നഷ്ടപ്പെട്ടത് 18 ലക്ഷം; സൈബർ തട്ടിപ്പ് വീരൻ അറസ്റ്റിൽ
March 30, 2024

തിരുവനന്തപുരം: വിമുക്തഭടനിൽ‍ നിന്ന് തട്ടിയത് 18 ലക്ഷത്തിലധികം രൂപ തട്ടിയ കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. എറണാംകുളം സ്വദേശിയായ പോൾസൺ ജോസിനെയാണ് പാലക്കാട് സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഹോട്ടലുകളുടെ സ്റ്റാർ റേറ്റിംഗ് ചെയ്ത് പണമുണ്ടാക്കാമെന്ന് വാട്സാപ്പ് സന്ദേശം അയച്ചാണ് വിമുക്തഭടനിൽ‍ നിന്ന് പണം തട്ടിയത്.

വിമുക്തഭടനിൽ നിന്നും 18,76,000 രൂപയാണ് തട്ടിയെടുത്തത്. കേസിൽ തട്ടിപ്പ് ശൃംഖലയിലെ ബാങ്ക് അക്കൗണ്ട് കൈകാര്യം ചെയ്തയാളാണ് അറസ്റ്റ് ചെയ്ത പോൾസൺ. ഇയാളുടെ ബാങ്ക് അക്കൗണ്ട് വിവരം തട്ടിപ്പ് സംഘത്തിന് കൈമാറി സൈബർ തട്ടിപ്പുകളിലൂടെ അക്കൗണ്ടിലെത്തുന്ന പണം ചെക്ക് വഴി പിൻവലിച്ച് കൈമാറ്റം നടത്തി കമ്മീഷൻ കൈപ്പറ്റലാണ് തട്ടിപ്പിന്റെ രീതി. ഇയാളുടെ രണ്ട് അക്കൗണ്ടിലൂടെ തന്നെ 14 ലക്ഷത്തോളം രൂപ ചെക്ക് വഴി പിൻവലിച്ച് പണം വിതരണം നടത്തിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കേസിൽ നേരത്തെ പൊന്നാനി, കുറ്റിപ്പുറം എന്നിവിടങ്ങളിൽ നിന്ന് രണ്ട് പേരെ അറസ്റ്റ് അറസ്റ്റ് ചെയ്തിരുന്നു.

പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദിന്റെ നിർദ്ദേശപ്രകാരം ഉദ്യോ​ഗസ്ഥൻമാരായ രാജേഷ്, അനൂപ് മോൻ പിഡി, മനേഷ് എം, ജോഷി എപി, സുജിത്ത്, ഉല്ലാസ്, ശിഹാബുദ്ധീൻ എന്നിവരുൾപ്പെട്ട സംഘമാണ് അന്വേഷണം നടത്തിയത്.

 

Read Also: മലപ്പുറത്ത് രണ്ടര വയസുകാരി മര്‍ദ്ദനത്തിന് ഇരയായെന്ന് പരാതി; കുഞ്ഞ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Related Articles
News4media
  • Kerala
  • News
  • Top News

തീരാനോവായി പാലക്കാട്ടെ അപകടം; നാലു വിദ്യാർത്ഥിനികളുടെയും സംസ്കാരം നാളെ, സ്കൂളിൽ പൊതുദർശനമില്ല

News4media
  • Kerala
  • News
  • Top News

രജിസ്‌ട്രേഷന്‍ കഴിയാത്ത പുതിയ ഥാറുമായി യുവാക്കളുടെ അഭ്യാസപ്രകടനം; ടയറിന് തീപിടിച്ചു, പിന്നാലെ വാഹനം ...

News4media
  • Other Sports
  • Sports
  • Top News

ചരിത്രത്തിലേക്ക് കരുക്കൾ നീക്കി പതിനെട്ടുകാരൻ; ചെസിൽ ലോക ചാമ്പ്യനായി ഇന്ത്യയുടെ ഗുകേഷ്, തോൽപ്പിച്ചത്...

News4media
  • Editors Choice
  • Kerala
  • News

മികവുള്ള വിദ്യാർഥികൾ മാത്രം എപ്ലസ്; ചോദ്യങ്ങളിൽ 20 ശതമാനം പഠിതാവിന് വെല്ലുവിളി ഉയർത്തുന്നവ; ഇനി സ്കൂ...

News4media
  • Kerala
  • News
  • Top News

സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ സൈബര്‍ കുറ്റകൃത്യങ്ങളിലെ നടപടികൾ: സംസ്ഥാന സർക്കാരിന് കേന്ദ്ര പുരസ...

News4media
  • Kerala
  • News
  • Top News

കുട്ടികളുടെ നഗ്‌ന ചിത്രങ്ങള്‍, ദൃശ്യങ്ങള്‍ മൊബൈലില്‍ തിരഞ്ഞവർക്ക് പിടി വീഴും; രജിസ്റ്റർ ചെയ്തത് 16 ക...

News4media
  • India
  • News
  • News4 Special

സൈബർ തട്ടിപ്പുമായി അടുത്ത ബന്ധം; രാജ്യത്ത് 11,000 മൊബൈൽ നമ്പറുകൾക്കെതിരെ നടപടിയെടുക്കാൻ നിർദേശം; തട്...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]