web analytics

മൂവാറ്റുപുഴയിൽ പാതയോരത്ത് ചക്കയും ഇളനീരും വിൽക്കുന്ന വീട്ടമ്മയെ കള്ളക്കേസിൽ കുടുക്കിയ സംഭവം; സംസ്ഥാന പൊലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തൃശൂർ: ബൈക്ക് അപകടത്തിൽ പരുക്കേറ്റ രണ്ടു യുവാക്കളെ ആശുപത്രിയിലെത്തിച്ചതിന് കള്ളക്കേസിൽ കുരുക്കി റിമാന്റ് ചെയ്‌തെന്ന പരാതിയിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ. സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അംഗം വി.കെ ബീനാകുമാരി. സംഭവത്തിൽ പരാതി നൽകിയതോടെ സി.പി.ഒ കെ.കെ അജുവിനെ സസ്പെന്റ് ചെയ്തു. പിന്നീട് പൊലീസുകാരുടെ സമ്മർദത്തിൽ പരാതി പിൻവലിച്ചപ്പോൾ റീനയ്ക്കെതിരെ മറ്റൊരു കേസെടുത്ത് റിമാന്റ് ചെയ്തു. സി.പി.ഒ അജുവിനെ കാറോടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നായിരുന്നു കേസ്. ഇതിൽ 35 ദിവസം കഴിഞ്ഞാണ് ജാമ്യം കിട്ടിയതെന്ന് മനുഷ്യാവകാശ കമ്മിഷൻ പറഞ്ഞു. ഒടുവിൽ തൃശൂർ പ്രിൻസിപ്പൽ അസിസ്റ്റന്റ് സെഷൻസ് കോടതി റീനയെ കുറ്റവിമുക്തയാക്കിയെന്നും കമ്മീഷൻ ചൂണ്ടിക്കാണിച്ചു.

2015ലെ തിരുവോണ നാളിലായിരുന്നു സംഭവം. ‘മൂവാറ്റുപുഴയിൽ പാതയോരത്ത് ചക്കയും ഇളനീരും വിൽക്കുന്ന റീന മത്തായിക്കാണ് ദുരനുഭവം ഉണ്ടായത്. തൃശൂരിലെ സുഹൃത്തിന്റെ ഫ്ളാറ്റിലേക്ക് കാറോടിച്ച് വരികയായിരുന്ന റീന കുരിശുമൂലയിൽ വാഹനാപകടം നടന്നതു കണ്ട് കാർ നിർത്തി. റോഡിൽ രക്തത്തിൽ കുളിച്ചു കിടന്ന റോഷിൻ, ജെറിൻ എന്നിവരെ സ്വന്തം കാറിൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. കൃത്യ സമയത്ത് എത്തിച്ചതിനാൽ യുവാക്കൾ രക്ഷപ്പെട്ടു. തുടർന്ന് കുട്ടനെല്ലൂരിലെ കൂട്ടുകാരിയുടെ ഫ്ളാറ്റിലെത്തി കാറിലെ രക്തം കഴുകുന്നതിനിടെ രണ്ടു പൊലീസുകാരെത്തി റീനയെ ഒല്ലൂർ പൊലീസ് സ്റ്റേഷനിലെത്തിച്ചു. പിറ്റേന്ന് വരെ ലോക്കപ്പിലിട്ടു.’

 

spot_imgspot_img
spot_imgspot_img

Latest news

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

Other news

ഐപിഎൽ: കൊൽക്കത്തയ്ക്ക് വീണ്ടും തോൽവി; ഗില്ലിന്റെ തകർപ്പൻ ഇന്നിങ്സിൽ ഗുജറാത്തിന് ജയം

ഐപിഎൽ: കൊൽക്കത്തയ്ക്ക് വീണ്ടും തോൽവി; ഗില്ലിന്റെ തകർപ്പൻ ഇന്നിങ്സിൽ ഗുജറാത്തിന് ജയം അഹമ്മദാബാദ്:...

ട്രെയിനിനെ വെല്ലാൻ കെഎസ്ആർടിസിയുടെ ‘പറക്കും തളിക’; വിമാനത്തിലേതുപോലെ ഹോസ്റ്റസുമാരും ആഡംബര സൗകര്യങ്ങളും! ഇനി യാത്ര ബിസിനസ് ക്ലാസ്സിൽ

തിരുവനന്തപുരം: കേരളത്തിലെ പൊതുഗതാഗത ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് കെഎസ്ആർടിസിയുടെ പ്രീമിയം...

നിതിൻ രാജിന്റെ മരണം: 25 മിനിറ്റ് മുൻപുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു

നിതിൻ രാജിന്റെ മരണം: 25 മിനിറ്റ് മുൻപുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു കണ്ണൂർ:...

നഴ്സിങ് സമരം: നടപടിയെടുക്കാൻ മാനേജ്മെന്റുകൾക്ക് കോടതി അനുമതി

കൊച്ചി: കേരളത്തിലെ ആരോഗ്യ മേഖലയെ പിടിച്ചുലച്ച സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമരത്തിൽ...

ക്രൂരമായ കസ്റ്റഡി പീഡനത്തിന് ശിക്ഷ വേണം; ഉദയകുമാർ കേസിൽ വിട്ടുവീഴ്ചയില്ലാതെ സിബിഐ

ക്രൂരമായ കസ്റ്റഡി പീഡനത്തിന് ശിക്ഷ വേണം; ഉദയകുമാർ കേസിൽ വിട്ടുവീഴ്ചയില്ലാതെ സിബിഐ ന്യൂഡൽഹി:...

Related Articles

Popular Categories

spot_imgspot_img