കോട്ടയം അറുനൂറ്റിമംഗലത്ത് ഓട്ടോ ഡ്രൈവറെ വീട്ടിലേക്കു വിളിച്ചു വരുത്തി കുത്തിയശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചു

വീട്ടിലേക്കു വിളിച്ചു വരുത്തി ഓട്ടോ ഡ്രൈവറെ കുത്തിയ ശേഷം ഗ്രഹനാഥൻ ആത്മഹത്യ ചെയ്തു.കോട്ടയം കടുത്തുരുത്തി അറുനൂറ്റിമംഗലത്താണ് സംഭവം. അറുനൂറ്റിമംഗലം സ്വദേശി ഷിബുവാണ് ആത്മഹത്യ ചെയ്തത്. ഓട്ടോ ഡ്രൈവറായ പ്രഭാതിനെ വിളിച്ചുവരുത്തി ഷിബു കുത്തി പരുക്കേൽപ്പിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. അറുനൂറ്റിമംഗലം സ്റ്റാൻഡിലെ ഓട്ടോഡ്രൈവറായ കെഎസ്പുരം വടക്കേ കണ്ണംകരയത്ത് വിഎസ് പ്രഭാതിനാണ് കുത്തേറ്റത്. വ്യാഴാഴ്ച രാവിലെ 11 ടാപ്പിംഗ് തൊഴിലാളിയായ ഷിബു പ്രഭാതിനെ ഓട്ടം പോവനായി വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.

വീട്ടിലെത്തിയ പ്രഭാതിനെ റബർ കത്തി ഉപയോഗിച്ച് ആക്രമിച്ച ഷിബുവിൽ നിന്നും രക്ഷപ്പെട്ട പ്രഭാത് ഓട്ടോറിക്ഷയുമായി ആശുപത്രിയിലേക്ക് പോയെങ്കിലും അറുനൂറ്റിമംഗലം മലകയറ്റ പള്ളിക്ക് സമീപം നിയന്ത്രണം വിട്ട് റോഡരികിലെ കയ്യാലിക്കും പോസ്റ്റിനും ഇടയിലേക്ക് ഇടിച്ചു കയറി. ഗുരുതരമായി പരിക്കേറ്റ പ്രഭാതിനെ മുട്ടിച്ചിറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. പ്രഭാത് വീട്ടിൽ നിന്ന് പോയ ശേഷം ഷിബു വീടിനകത്ത് കയറി തൂങ്ങി മരിക്കുകയായിരുന്നു. രണ്ടാഴ്ച മുൻപ് ഷിബുവിന്റെ പിതാവ് മരണമടഞ്ഞിരുന്നു. ഈ സംസ്കാര ചടങ്ങിൽ എത്തിയ ഷിബുവിന്റെ ഭാര്യ ഷീബ വെള്ളിയാഴ്ച വിദേശത്തേക്ക് മടങ്ങി പോകാനിരിക്കെയാണ് ദുരന്തം.

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

പരീക്ഷ എഴുതി പുത്തനുമ്മ

പരീക്ഷ എഴുതി പുത്തനുമ്മ പെരിന്തൽമണ്ണ: പ്രസവത്തിന് തൊട്ടുപിന്നാലെ ഹയർസെക്കൻഡറി തുല്യതാ പരീക്ഷ എഴുതാനെത്തിയ...

ഡംപ് ബോക്സ് നിലത്തേക്ക് പതിച്ച് യുവാവിന് ദാരുണാന്ത്യം

ഡംപ് ബോക്സ് നിലത്തേക്ക് പതിച്ച് യുവാവിന് ദാരുണാന്ത്യം കൊച്ചി: മഴ നനയാതിരിക്കാൻ ലോറിയുടെ...

കെഎസ്ആർടിസി വനിതാ കണ്ടക്ടർക്ക് സസ്പെൻഷൻ

കെഎസ്ആർടിസി വനിതാ കണ്ടക്ടർക്ക് സസ്പെൻഷൻ തിരുവനന്തപുരം: സർവീസിനിടയിൽ കെഎസ്ആർടിസി ബസിലെ വനിത കണ്ടക്‌ടർ...

എല്ലാവർക്കും സ്വകാര്യ ആശുപത്രികള്‍ മതി

എല്ലാവർക്കും സ്വകാര്യ ആശുപത്രികള്‍ മതി തിരുവനന്തപുരം: നമ്പർ വൺ ആരോഗ്യ കേരളമെന്ന പറയുമ്പോഴും...

കണ്ണൂരിലും മാവേലിക്കരയിലും ‘പാദപൂജ’

കണ്ണൂരിലും മാവേലിക്കരയിലും 'പാദപൂജ' കണ്ണൂര്‍: കാസര്‍കോട് ബന്തടുക്ക കക്കച്ചാൽ സരസ്വതി വിദ്യാലയത്തിലെ പാദപൂജ...

ഭർത്താവിനെ പുഴയിൽ തള്ളി ഭാര്യ

ഭർത്താവിനെ പുഴയിൽ തള്ളി ഭാര്യ ബെംഗളൂരു: സെല്‍ഫി എടുക്കുന്നതിനിടെ ഭർത്താവിനെ പാലത്തില്‍ നിന്നും...

Related Articles

Popular Categories

spot_imgspot_img