web analytics

പോകുമ്പോൾ മടക്കി വെച്ച പാന്റ് തിരികെ വരുമ്പോൾ നനഞ്ഞ നിലയിൽ; അനു വധക്കേസിൽ നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ

കോഴിക്കോട്: പേരാമ്പ്ര അനുവധക്കേസിലെ പ്രതി മുജീബ് റഹ്മാനെ കണ്ടെത്താൻ നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ. കൊലയ്ക്കു മുൻപ് പ്രതി അലിയോറതാഴയിലേക്ക് പോകുമ്പോൾ പാന്റ് മടക്കിയനിലയിലായിരുന്നു. തിരികെ പോകുന്ന ദൃശ്യത്തിൽ മുജീബിന്റെ പാന്റ് നനഞ്ഞ് മടക്ക് അഴിഞ്ഞനിലയിലാണ്.

അതേസമയം പ്രതിയെ 4 ദിവസം പൊലീസ് കസ്റ്റഡയിൽ വിട്ടു. ഇയാളുടെ വൈദ്യ പരിശോധന പൂർത്തിയാക്കി. ചോദ്യം ചെയ്ത ശേഷം കണ്ണൂർ, കൊണ്ടോട്ടി, വാളൂർ എന്നിവിടങ്ങളിൽ തെളിവെടുപ്പിന് എത്തിക്കും. പ്രതിയെ കസ്റ്റഡിയിൽ ലഭിക്കാൻ കഴിഞ്ഞ ദിവസം പൊലീസ് അപേക്ഷ നൽകിയിരുന്നു. വാളൂരിൽ കുറുങ്കുടി മീത്തൽ അനുവിനെ (26) കൊലപ്പെടുത്തിയ കൊണ്ടോട്ടി കാവുങ്ങൽ ചെറുപറമ്പ് കോളനിയിൽ നമ്പിലത്ത് മുജീബ് റഹ്മാനെ പേരാമ്പ്ര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.

കൂടുതൽ ചോദ്യം ചെയ്ത ശേഷം പ്രതി ബൈക്ക് മോഷ്ടിച്ച കണ്ണൂരിലും കൊലപാതകം നടന്ന വാളൂരിലും തെളിവെടുപ്പിനായി കൊണ്ടുപോകും. 11ന് രാവിലെ കാണാതായ അനുവിന്റെ മൃതദേഹം 12ന് രാവിലെയാണ് കണ്ടെത്തിയത്. 16നാണ് പ്രതി പിടിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്താലെ കൂടുതൽ കാര്യങ്ങൾ പുറത്തുവരൂ. നിലവിൽ അറുപതോളം കേസുകളിൽ പ്രതിയാണ് മുജീബ് റഹ്മാൻ.

 

Read Also: ആവേശം അതിരുവിട്ടു: തിരുവനന്തപുരത്ത് നടൻ വിജയ് യുടെ കാർ തകർന്നു: വീഡിയോ

spot_imgspot_img
spot_imgspot_img

Latest news

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

Other news

വേങ്ങരയുടെ ‘പ്രിയപ്പെട്ട ഡോക്ടർ’ യാത്രയായി; ഡോ. ഷംസി ഇനി ഓർമ്മ.

വേങ്ങരയുടെ 'പ്രിയപ്പെട്ട ഡോക്ടർ' യാത്രയായി; ഡോ. ഷംസി ഇനി ഓർമ്മ. തിരൂരങ്ങാടി: വേങ്ങര...

വിളമ്പിയ ഭക്ഷണത്തെച്ചൊല്ലി തർക്കം; അമ്മാവനെ അനന്തരവൻ അടിച്ചു കൊന്നു

വിളമ്പിയ ഭക്ഷണത്തെച്ചൊല്ലി തർക്കം; അമ്മാവനെ അനന്തരവൻ അടിച്ചു കൊന്നു പാലക്കാട്: ഭക്ഷണം വിളമ്പുന്നതുമായി...

ഇണയുടെ ആരോഗ്യം ശ്രദ്ധിക്കുക; ഇന്നത്തെ നക്ഷത്രഫലം

ഇണയുടെ ആരോഗ്യം ശ്രദ്ധിക്കുക; ഇന്നത്തെ നക്ഷത്രഫലം മേടം: സംസാരത്തിൽ മിതത്വം പാലിക്കുക. ഇണയുടെ...

എയർടെൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി; ജനപ്രിയ റീചാർജ് പ്ലാനുകൾക്ക് വില കൂട്ടി, പുതിയ നിരക്കുകൾ അറിയാം

മുംബൈ: രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കളായ ഭാരതി എയർടെൽ തങ്ങളുടെ നിരക്കുകൾ...

കമ്പനി ഫണ്ടിൽ നിന്ന് 1.64 ലക്ഷം ദിനാർ തട്ടിപ്പ്; കുവൈത്തിൽ പ്രതി പിടിയിൽ

കമ്പനി ഫണ്ടിൽ നിന്ന് 1.64 ലക്ഷം ദിനാർ തട്ടിപ്പ്; കുവൈത്തിൽ പ്രതി...

വേഗതയുടെ സിംഹാസനത്തിൽ ‘ഗോവ ഏസസ്’; ഇന്ത്യൻ റേസിംഗ് ലീഗിൽ പുതിയ ചരിത്രം!

വേഗതയുടെ സിംഹാസനത്തിൽ 'ഗോവ ഏസസ്'; ഇന്ത്യൻ റേസിംഗ് ലീഗിൽ പുതിയ ചരിത്രം! മുംബൈ: ആവേശകരമായ...

Related Articles

Popular Categories

spot_imgspot_img