web analytics

നഴ്സിംഗ് ഓഫീസറെ കയ്യേറ്റം ചെയ്തത് ലേബർ റൂം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഗൈനക്കോളജിസ്റ്റ്; ഡോക്ടർക്കെതിരെ നടപടി വന്നേക്കും; സംഭവം ഫോർട്ട്‌ കൊച്ചി താലൂക്ക് ആശുപത്രിയിൽ

കൊച്ചി: ഫോർട്ട്‌ കൊച്ചി താലൂക്ക് ആശുപത്രിയിൽ നഴ്സിംഗ് ഓഫീസറെ കയ്യേറ്റം ചെയ്ത് ഡോക്ടർ. സംഭവത്തിൽ ഡോക്ടർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കേരള ഗവൺമെൻറ് നഴ്സസ് അസോസിയേഷൻ (കെ ജി എൻ എ). ലേബർ റൂം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഗൈനക്കോളജിസ്റ്റ് ആണ് നഴ്സിംഗ് ഓഫീസറെ കയ്യേറ്റം ചെയ്തത്. രോഗികളുടെയും ബന്ധുക്കളുടെയും മുന്നിൽ വെച്ചു മോശം ഭാഷയിൽ സംസാരിക്കുക, ഡ്യൂട്ടി കഴിഞ്ഞു വീട്ടിൽ പോയവരെ നിസ്സാര കാര്യങ്ങൾ പറഞ്ഞു ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തുക തുടങ്ങി കാര്യങ്ങളാണ് ഡോക്ടർമാർ ചെയ്യുന്നതെന്ന് നഴ്സുമാർ പറയുന്നു.

ഫോർട്ട്‌ കൊച്ചി താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടർമാർ അവിടെയുള്ള നഴ്സിംഗ് വിഭാഗം ജീവനക്കാരോട് അപമര്യാദയായി പെരുമാറുന്നത് വളരെ നാളുകളായി തുടരുകയാണെന്ന് കെ ജി എൻ എ ആരോപിച്ചു.

ഇതിന്റെ ഏറ്റവും ഹീനമായ ദൃഷ്ടാന്തമാണ് ഇക്കഴിഞ്ഞ ദിവസമുണ്ടായതെന്ന് പറഞ്ഞ കേരള ഗവൺമെന്റ് നഴ്സസ് അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റി. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഡോക്ടർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇക്കാര്യം ആവശ്യപ്പെട്ട് ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രിയിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img