web analytics

ചാരിറ്റിയുടെ മറവിൽ വൻ തട്ടിപ്പ്, ഓട്ടിസം ബാധിച്ച യുവതിയുടെ മാല കവർന്നു; പ്രതി അറസ്റ്റിൽ

ആലപ്പുഴ: ചാരിറ്റിയുടെ മറവിൽ തട്ടിപ്പും കവർച്ചയും നടത്തിയ പ്രതി അറസ്റ്റിൽ. പാലക്കാട് ആലത്തൂർ സിവിൽ സ്റ്റേഷന് സമീപം പ്രവർത്തിച്ചുവരുന്ന മദർ ചാരിറ്റബിൾ ട്രസ്റ്റ് എന്ന സ്ഥാപനത്തിന്റെ മറവിലാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. സ്ഥാപനത്തിന്റെ ചെയർമാനായ ജഹാംഗീർ (56) ആണ് അറസ്റ്റിലായത്.

പറയകാട് എകെജി ബസ് സ്റ്റോപ്പിന് സമീപത്തെ വീട്ടിൽ ഓട്ടിസം ബാധിച്ച യുവതി ഒറ്റയ്ക്കുള്ളപ്പോൾ ചാരിറ്റിയുടെ ഭാഗമായുള്ള പിരിവിന് എന്ന വ്യാജേന വന്നയാൾ യുവതിയുടെ 7 ഗ്രാം വരുന്ന സ്വർണമാല പൊട്ടിച്ചു കടന്നു കളയുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ചാരിറ്റി സ്ഥാപനത്തിലെ തട്ടിപ്പും കണ്ടെത്തിയത്.

ഒരു രേഖയും ഇല്ലാതെ ഒരേ നമ്പറിലുള്ള ഒന്നിലധികം രസീത് ബുക്കുകൾ അച്ചടിച്ച് പലർക്കായി വിതരണം ചെയ്ത് തുക സമാഹരിച്ചതായും കണ്ടെത്തിയിട്ടുണ്ട്. പിരിവു നടത്തുന്നവരിൽ കൂടുതലും അന്തർ സംസ്ഥാനക്കാരായിരുന്നു. അതേസമയം, മാല പൊട്ടിച്ച് കടന്നു കളഞ്ഞ പ്രതിയെയും കുത്തിയതോട് പൊലീസ് തിരിച്ചറിഞ്ഞു.

 

Read Also:തിരഞ്ഞെടുപ്പില്‍ പട്ടികവര്‍ഗ പങ്കാളിത്തം ഉറപ്പാക്കാന്‍ ഇടമലക്കുടിയില്‍ ‘നങ്ക വോട്ട് ക്യാമ്പയിന്‍’

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img