web analytics

12 സഹകരണബാങ്കുകളില്‍ കരുവന്നൂര്‍ മോഡൽ ക്രമക്കേട് ; എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകി

കൊച്ചി: സംസ്ഥാനത്തെ 12 സഹകരണബാങ്കുകളില്‍ കരുവന്നൂര്‍ ബാങ്കിന് സമാനമായ ക്രമക്കേട് നടന്നതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഹൈക്കോടതിയെ അറിയിച്ചു.അയ്യന്തോള്‍, മാരായമുട്ടം, കണ്ടല, ചാത്തന്നൂര്‍, മൈലപ്ര, മാവേലിക്കര, തുമ്പൂര്‍, നടയ്ക്കല്‍, കോന്നി റീജണല്‍, ബി.എസ്.എന്‍.എല്‍. എന്‍ജിനിയേഴ്സ്, മൂന്നിലവ്, പെരുംകാവില എന്നീ സഹകരണബാങ്കുകളിലും ക്രമക്കേട് നടന്നതായാണ് ഇഡി അറിയിച്ചത്.

ഹൈക്കോടതിയില്‍ നല്‍കിയ അനുബന്ധ സത്യവാങ്മൂലത്തില്‍ ഇഡിയുടെ വെളിപ്പെടുത്തല്‍. കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ അന്വേഷണം നിര്‍ണായക ഘട്ടത്തിലെന്നും ഇഡി അറിയിച്ചു.

കരുവന്നൂരുമായി ബന്ധപ്പെട്ടു ലഭിച്ച മൊഴികളില്‍നിന്നു ചില രാഷ്ട്രീയ നേതാക്കളുടെ പങ്ക് വ്യക്തമായിട്ടുണ്ട്. ഇവര്‍ക്കടക്കം സമന്‍സ് അയയ്ക്കാനുള്ള തയാറെടുപ്പിലാണു തങ്ങളെന്നും ഇഡി പറഞ്ഞു. തന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുകയാണെന്നു ചൂണ്ടിക്കാട്ടി അലി സാബ്രി എന്ന നിക്ഷേപകന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ നല്‍കിയ എതിര്‍ സത്യവാങ്മൂലത്തിലാണ് ഈ വിവരങ്ങളുള്ളത്. അലി സാബ്രിയുടെ ഹര്‍ജി തള്ളണമെന്നും ബാങ്കുമായി ബന്ധപ്പെട്ട് ഇയാള്‍ നടത്തിയ ക്രമക്കേടുകള്‍ക്കു തെളിവുണ്ടെന്നും ഇഡി സത്യവാങ്മൂലത്തില്‍ പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബാറുടമകൾക്ക് സർക്കാരിന്റെ ‘സമ്മാനം; മുന്നണിയിൽ പുകച്ചിൽ!

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബാറുടമകൾക്ക് സർക്കാരിന്റെ 'സമ്മാനം; മുന്നണിയിൽ പുകച്ചിൽ! തിരുവനന്തപുരം: ബാറുകളുടെ പ്രവർത്തനസമയം...

എവറസ്റ്റ് കീഴടക്കിയ ഹെലികോപ്റ്റർ ഇനി ഇന്ത്യയിൽ! ടാറ്റയുടെ കരുത്തിൽ ആകാശവിസ്മയം വരുന്നു

എവറസ്റ്റ് കീഴടക്കിയ ഹെലികോപ്റ്റർ ഇനി ഇന്ത്യയിൽ! ടാറ്റയുടെ കരുത്തിൽ ആകാശവിസ്മയം വരുന്നു ന്യൂഡൽഹി:...

വിവേക് എക്സ്പ്രസിൽ വൻ കഞ്ചാവ് വേട്ട; 33 കിലോ പിടിച്ചെടുത്തു

വിവേക് എക്സ്പ്രസിൽ വൻ കഞ്ചാവ് വേട്ട; 33 കിലോ പിടിച്ചെടുത്തു കൊച്ചി: എറണാകുളത്ത്...

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവ് ആരോപിച്ച് പ്രതിഷേധം; സിസേറിയൻ കുഞ്ഞ് മരിച്ചു

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവ് ആരോപിച്ച് പ്രതിഷേധം; സിസേറിയൻ കുഞ്ഞ്...

വിളമ്പുന്നത് ഭക്ഷണമോ അതോ വിഷമോ? ഹോട്ടലിൽ നിന്നും മീൻ കഴിച്ച 2 പേർക്ക് ദാരുണാന്ത്യം

വിളമ്പുന്നത് ഭക്ഷണമോ അതോ വിഷമോ? ഹോട്ടലിൽ നിന്നും മീൻ കഴിച്ച 2...

Other news

എവറസ്റ്റ് കീഴടക്കിയ ഹെലികോപ്റ്റർ ഇനി ഇന്ത്യയിൽ! ടാറ്റയുടെ കരുത്തിൽ ആകാശവിസ്മയം വരുന്നു

എവറസ്റ്റ് കീഴടക്കിയ ഹെലികോപ്റ്റർ ഇനി ഇന്ത്യയിൽ! ടാറ്റയുടെ കരുത്തിൽ ആകാശവിസ്മയം വരുന്നു ന്യൂഡൽഹി:...

അയിഷ പോറ്റി വന്നതോടെ കസേര തെറിച്ചു; മനംനൊന്ത് രശ്മി താമര ചൂടുമോ?

അയിഷ പോറ്റി വന്നതോടെ കസേര തെറിച്ചു; മനംനൊന്ത് രശ്മി താമര ചൂടുമോ? കൊട്ടാരക്കര:മഹിള...

ഈ സ്രാവിന്റെ ചിറകിനും പല്ലിനും ലക്ഷങ്ങൾ! വിഴിഞ്ഞത്ത് കൂറ്റൻ മത്സ്യം; ആവേശം പകർന്ന് ലേലം വിളി

ഈ സ്രാവിന്റെ ചിറകിനും പല്ലിനും ലക്ഷങ്ങൾ! വിഴിഞ്ഞത്ത് കൂറ്റൻ മത്സ്യം; ആവേശം...

അറബിക്കടലിൽ ചക്രവാതച്ചുഴി; കേരളത്തിൽ മഴ പെയ്യും! പൊള്ളുന്ന ചൂടിൽ നിന്ന് നേരിയ ആശ്വാസം

അറബിക്കടലിൽ ചക്രവാതച്ചുഴി; കേരളത്തിൽ മഴ പെയ്യും! പൊള്ളുന്ന ചൂടിൽ നിന്ന് നേരിയ...

ടി20 ലോകകപ്പിൽ വമ്പൻ അട്ടിമറി; ഓസീസ് പുറത്ത്! ഇന്നറിയാം ആ അവസാന ടീം! പാകിസ്ഥാൻ അതോ യുഎസ്എയോ?

ടി20 ലോകകപ്പിൽ വമ്പൻ അട്ടിമറി; ഓസീസ് പുറത്ത്! ഇന്നറിയാം ആ അവസാന...

Related Articles

Popular Categories

spot_imgspot_img