web analytics

മറുനാടൻമലയാളിയായ ഭർത്താവ് മറ്റൊരു വിവാഹം കഴിച്ചതറിഞ്ഞത്ഫേസ്ബുക്ക് പോസ്റ്റിലൂടെ; ആദ്യഭാര്യക്ക് ജീവനാംശവും നഷ്ടപരിഹാരവും നൽകണമെന്ന കോടതിവിധിയും പാലിച്ചില്ല; ഭർത്താവിന്റെ മാതാപിതാക്കളുടെ പേരിലുള്ള സ്വത്തും സഹോദരന്റെ ഇന്നോവ കാറും ജപ്തി ചെയ്തു; ഇടുക്കികാരന് എട്ടിന്റെ പണി

തൊടുപുഴ: കാരണം കൂടാതെ ഭർത്താവ് ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചെന്ന യുവതിയുടെ പരാതിയിൽ ഭർത്താവിന്റെ മാതാപിതാക്കളുടെ പേരിലുള്ള സ്വത്തും സഹോദരന്റെ ഇന്നോവ കാറും ജപ്തി ചെയ്തു. കട്ടപ്പന കുടുംബ കോടതിയുടേതാണ് നടപടി. ഇടുക്കി രാജകുമാരി സ്വദേശി ക്രിസ്റ്റി പോളിനെതിരെ ആദ്യ ഭാര്യ നൽകിയ പരാതിയിലാണ് കട്ടപ്പന കുടുംബ കോടതി ജപ്തി നടപടിയിലേക്ക് കടന്നത്. ആദ്യ വിവാഹ ബന്ധം വേർപെടുത്താതെ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് ഓസ്‌ട്രേലിയയിൽ താമസിക്കുന്ന ഭർത്താവിനെതിരെ ആദ്യഭാര്യ നൽകിയ കേസാണ് ഇപ്പോൾ ജപ്തി നടപടിയിൽ എത്തിയത്.

ഭർത്താവിനെതിരെ യുവതി നേരത്തെ നൽകിയ കേസിൽ കുടുംബ വിഹിതമായി നൽകിയ തുകയ്ക്കു പുറമെ പത്തു ലക്ഷം രൂപ നഷ്ടപരിഹാരവും, ജീവനാംശമായി പ്രതിമാസം 30,000 രൂപയും ഭാര്യക്ക് നൽകാൻ തൊടുപുഴ കുടുംബ കോടതി ജഡ്ജി പി.എൻ. സീത വിധിച്ചിരുന്നു. എന്നാൽ വിധി പ്രകാരമുള്ള തുക നൽകാത്തതിനാൽ ഹർജിക്കാരി കട്ടപ്പന കുടുംബ കോടതിയെ സമീപിക്കുകയായിരുന്നു. ഇതേ തുടർന്നാണ് ഭർത്താവിന്റെ മാതാപിതാക്കളുടെ പേരിലുള്ള സ്വത്ത് പിടിച്ചെടുക്കാൻ കോടതി ഉത്തരവിട്ടത്. ഇതേ തുടർന്ന് ക്രിസ്റ്റിയുടെ സഹോദരന്റെ പേരിലുള്ള ഇന്നോവ കാർ കട്ടപ്പന കുടുംബ കോടതി ജഡ്ജി സുധീർ ഡേവിഡിന്റെ ഉത്തരവിനെ തുടർന്നു ജപ്തി ചെയ്ത് കോടതിയിൽ എത്തിച്ചു.

ഭർത്താവ് കാരണം കൂടാതെ ഉപേക്ഷിച്ചെന്നും മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതായി ഫേസ്ബുക്കിലൂടെയാണ് അറിഞ്ഞതെന്നും ഭാര്യ കോടതിയെ ബോധിപ്പിച്ചിരുന്നു. ഭർത്താവിൽ നിന്നു കുടുംബവിഹിതവും നഷ്ടപരിഹാരവും ജീവനാംശവും ആവശ്യപ്പെട്ടായിരുന്നു ഹർജി നൽകിയിരുന്നത്. ഭർത്താവ് രജിസ്ട്രാറെ തെറ്റിധരിപ്പിച്ച് രണ്ടാം വിവാഹം രജിസ്റ്റർ ചെയ്തതിനും പീഡിപ്പിച്ചതിനുമെതിരെ ഭാര്യ തൊടുപുഴ പൊലീസിൽ നേരത്തെ കേസും നൽകിയിരുന്നു.

ഭാര്യക്ക് ജീവനാംശം നൽകാത്തതിനാൽ തൊടുപുഴ കുടുംബ കോടതിയിൽ ഭർത്താവിനെതിരെ വാറണ്ടും പുറപ്പെടുവിച്ചു. ഹർജിക്കാരിക്കു വേണ്ടി അഡ്വ. ബിജു പറയന്നിലം കോടതിയിൽ ഹാജരായി. അടുത്തിടെ നാട്ടിലെത്തി മടങ്ങിയപ്പോൾ രാജകുമാരിയിൽ നിന്ന് തന്നെയാണ് ക്രിസ്റ്റി രണ്ടാമത്തെ വിവാഹവും കഴിച്ചത്. രണ്ടാം വിവാഹത്തിലെ ഭാര്യ ഫേസ്ബുക്കിലിട്ട ചിത്രം കണ്ടാണ് ആദ്യ ഭാര്യ വിവാഹ വിവരം അറിയുന്നത്.

spot_imgspot_img
spot_imgspot_img

Latest news

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല കണ്ണൂർ: പാചകവാതക...

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും നഷ്ടമെന്ന് മന്ത്രി

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും...

Other news

ഉത്സവപ്പറമ്പിൽ പോലീസിന്റെ ‘അഴിഞ്ഞാട്ടം’? യുവതിയുടെ പരാതിയിൽ കുണ്ടറയിൽ പ്രതിഷേധം!

ഉത്സവപ്പറമ്പിൽ പോലീസിന്റെ 'അഴിഞ്ഞാട്ടം'? യുവതിയുടെ പരാതിയിൽ കുണ്ടറയിൽ പ്രതിഷേധം! കൊല്ലം: ക്ഷേത്രോത്സവത്തിനിടെ പൊലീസ്...

കേരളത്തിലേക്ക് ബുള്ളറ്റ് ട്രെയിൻ: തമിഴ്‌നാടിന്റെ വമ്പൻ നീക്കം! ഇനി മിനിറ്റുകൾക്കുള്ളിൽ കൊച്ചിയിലും തിരുവനന്തപുരത്തുമെത്താം

ചെന്നൈ: ദക്ഷിണേന്ത്യയിലെ യാത്രാ വിപ്ലവത്തിന് തിരികൊളുത്തി തമിഴ്നാട് സർക്കാരിന്റെ അപ്രതീക്ഷിത നീക്കം....

ദുഃഖവെള്ളിയിൽ രക്ഷിച്ച കാട്ടാനക്കുട്ടി ഇന്ന് മിടുമിടുക്കി; കപ്രിക്കാട് അഭയാരണ്യത്തിൽ പരിചരണം

ദുഃഖവെള്ളിയിൽ രക്ഷിച്ച കാട്ടാനക്കുട്ടി ഇന്ന് മിടുമിടുക്കി; കപ്രിക്കാട് അഭയാരണ്യത്തിൽ പരിചരണം കൊച്ചി: ദുഃഖവെള്ളി...

സംസ്ഥാനത്ത് ചൂട് കനക്കും; പാലക്കാട് 39.8°C, ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ചൂട് കനക്കും; പാലക്കാട് 39.8°C, ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട് തിരുവനന്തപുരം:...

മനുഷ്യത്വം മരവിച്ച ക്രൂരത!

മനുഷ്യത്വം മരവിച്ച ക്രൂരത! മുംബൈ: മോഷണം നടത്തിയെന്ന സംശയത്തിന്റെ പേരിൽ സ്വന്തം...

Related Articles

Popular Categories

spot_imgspot_img