web analytics

മാസപ്പടി അന്വേഷണത്തിൽ ഒന്നും ഒളിച്ചു വയ്ക്കരുതെന്ന് കെഎസ്ഐഡിസിയോട് ഹൈക്കോടതി; കേസ് വീണ്ടും ഏപ്രിൽ 5ന് പരിഗണിക്കും

തിരുവനന്തപുരം: മാസപ്പടി അന്വേഷണത്തിൽ ഒന്നും ഒളിച്ചു വയ്ക്കരുതെന്ന് കെഎസ്ഐഡിസിയോട് ഹൈക്കോടതി. കെഎസ്ഐഡിസിയിൽ എസ്എഫ്ഐഒ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി അറിയിച്ചു. എസ്എഫ്ഐഒ അന്വേഷണം ചോദ്യം ചെയ്തുള്ള കെഎസ്ഐഡിസിയുടെ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. അന്വേഷണത്തിൽ നിന്ന് കെഎസ്ഐഡിസിക്ക് മാറി നിൽക്കാനാകില്ലെന്ന് എസ്എഫ്ഐഒ കോടതിയിൽ പറഞ്ഞു.

സിഎംആർഎൽ സംശയകരമായ ഇടപാടുകൾ നടത്തിയിട്ടുണ്ടെങ്കിൽ അന്വേഷണത്തെ സ്വാഗതം ചെയ്ത് സത്യം പുറത്തുവരാനല്ലേ കെഎസ്ഐഡിസി ശ്രമിക്കേണ്ടതെന്നും ഒന്നും ഒളിച്ചുവയ്ക്കരുതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കേസ് വീണ്ടും ഏപ്രിൽ 5ന് പരിഗണിക്കും. എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കെഎസ്ഐഡിസി ഹർജി നൽകിയത്.

കമ്പനിയുടെ ഇടപാടുകൾ സംബന്ധിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് കോർപ്പറേറ്റ് മന്ത്രാലയം കോടതിയിൽ പറഞ്ഞു. കമ്പനി എന്ന് പറയുന്നത് ബോർഡ് ഓഫ് ഡയറക്ടേഴ്സ് കൂടി ചേർന്നതാണ് കോർപ്പറേറ്റ് മന്ത്രാലയം. മൂന്ന് കമ്പനികൾക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. എക്സലോജിക്, സി.എം.ആർ.എൽ, കെ.എസ്.ഐ.ഡി.സി എന്നിവയ്ക്കെതിരെയാണ് അന്വേഷണം. സിഎംആർഎലിൽ കെഎസ്ഐഡിസി ഡയറക്ടറെ വെക്കുകയും സാമ്പത്തിക ഇടപാടുകൾ നടത്തുകയും ചെയ്യുമ്പോൾ എന്തുകൊണ്ട് അന്വേഷണം നടത്തിക്കൂടയെന്ന് കേന്ദ്രം ചോദിച്ചു. അന്വേഷണത്തിൽ നിന്ന് കെഎസ്ഐഡിസിക്ക് മാറി നിൽക്കാനാകില്ലെന്നും എസ്എഫ്ഐഒ കോടതിയിൽ പറഞ്ഞു. വാദം പരിഗണിച്ച ഹൈക്കോടതി അന്വേഷണം തുടരാമെന്ന് അറിയിച്ചു. ഒന്നും ഒളിച്ച് വയ്ക്കരുതെന്ന് കെഎസ്ഐഡിസിയോട് കോടതി പറഞ്ഞു. ഹർജി ഏപ്രിൽ അഞ്ചിലേക്ക് പരിഗണിക്കാൻ മാറ്റി.

എക്സാലോജിക്, സിഎംആർഎൽ, കെഎസ്ഐഡ‍ിസി എന്നീ കമ്പനികളുടെ പ്രവർത്തനങ്ങളാണ് അന്വേഷിക്കുന്നതെന്ന് കേന്ദ്ര കോർപറേറ്റ് കാര്യമന്ത്രാലയം കോടതിയിൽ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു എക്സാലോജിക് കമ്പനി. എക്സാലോജിക് കമ്പനിയുടെ പേരിൽ ഒരു കോടിയിലധികം രൂപ സർവീസ് ഇനത്തിൽ സിഎംആർഎലിൽ നിന്ന് കൈപ്പറ്റിയിട്ടുണ്ടെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. സിഎംആർഎൽ ആണ് ഈ കേസിൽ പ്രതിസ്ഥാനത്ത് നിൽക്കുന്നത്. അവർ ഈ ഇടപാടുകൾ മാത്രമല്ല, രാഷ്ട്രീയ പാർട്ടികൾക്കും വ്യക്തികൾക്കും ഫണ്ട് നൽകിയതടക്കമുള്ള കാര്യങ്ങളുണ്ടെന്ന് കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ അഡിഷനൽ സോളിസിറ്റർ ജനറൽ അരവിന്ദ് കാമത്ത് വ്യക്തമാക്കി.

കെഎസ്ഐഡിസിക്ക് നോമിനി ഡയറക്ടർമാർ ഉള്ള സാഹചര്യത്തിൽ അവർക്കും ഉത്തരവാദിത്തമുണ്ടെന്നും സിഎംആർഎൽ കമ്പനിയിൽ 13.4 ശതമാനം പങ്കാളിത്തമുണ്ടെന്നും കേന്ദ്രം വാദത്തിനിടെ ചൂണ്ടിക്കാട്ടി. എന്നാൽ സിഎംആർഎലുമായി ബന്ധപ്പെട്ട വിഷയങ്ങൾ മാധ്യമങ്ങളിൽ നിന്ന് അറിഞ്ഞപ്പോൾ തന്നെ തങ്ങൾ വിശദീകരണം ചോദിച്ചിരുന്നു എന്നാണ് കെഎസ്ഐഡിസിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വ്യക്മാക്കിയത്. എന്നാൽ ഇതിന് വ്യക്തമായ മറുപടിയൊന്നും ലഭിച്ചില്ലല്ലോ എന്നും ആദായ നികുതി വകുപ്പ് റെയ്ഡ്, തുടർന്ന് ആദായ നികുതി വകുപ്പിന്റെ ഇന്ററിം സെറ്റിൽമെന്റ് ബോർഡുമായി ബന്ധപ്പെട്ട കാര്യമല്ലേ അന്ന് മറുപടി തന്നത് എന്നും കോടതി ചോദിച്ചു.

മാത്രമല്ല, ഫെബ്രുവരിയിൽ കോടതി ഇക്കാര്യം ചോദിച്ചിരുന്നു എന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വാക്കാൽ പറഞ്ഞു. താനായിരുന്നു കെഎസ്ഐഡിസിയുടെ സ്ഥാനത്തെങ്കിൽ അന്വേഷണത്തെ സ്വാഗതം ചെയ്യുമായിരുന്നു. 13.4 ശതമാനം ഓഹരിയുള്ള സ്ഥാപനവുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നാൽ സത്യം പുറത്തു വരാനായി അന്വേഷണം ആവശ്യപ്പെടുകയായിരുന്നു ചെയ്യേണ്ടിയിരുന്നത് എന്നും കോടതി നിരീക്ഷിച്ചു. കെഎസ്ഐ‍ഡിസിക്കു വേണ്ടി ഹാജരാവുന്ന മുതിർന്ന അഭിഭാഷകൻ സി.എസ്.വൈദ്യനാഥന് ഇന്ന് ഹാജരാകാൻ കഴിയാതിരുന്നതിനാലാണ് കേസ് ഏപ്രിൽ 5ലേക്ക് മാറ്റിയത്.

spot_imgspot_img
spot_imgspot_img

Latest news

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി വർഗീസിന്റെ പോരാട്ടഗാഥ

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി...

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

Other news

കിളിമാനൂരിൽ ബസിടിച്ച് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു

തിരുവനന്തപുരം: കിളിമാനൂർ പാപ്പാലയിൽ നാടിനെ നടുക്കിയ ദാരുണമായ വാഹനാപകടം. രാത്രി മുഴുവൻ...

ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി കൊല്ലം: കൊല്ലം ജില്ലയിലെ...

ബംഗാളിൽ ആര് വാഴും? അവസാന ഘട്ട പോരാട്ടത്തിന് ഇന്ന് കൊടിയിറക്കം; ചങ്കിടിപ്പോടെ മുന്നണികൾ

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിധി നിർണ്ണയിക്കുന്ന നിർണ്ണായകമായ രണ്ടാം...

കേരളത്തിലെ 8 ഇനം അണലികൾക്ക് മറുമരുന്നില്ല; ‘മുഴമൂക്കൻ’ വില്ലനാകുന്നു

കേരളത്തിലെ 8 ഇനം അണലികൾക്ക് മറുമരുന്നില്ല; 'മുഴമൂക്കൻ' വില്ലനാകുന്നു തിരുവനന്തപുരം: കേരളത്തിൽ പാമ്പുകടിയേറ്റ് ചികിത്സ...

നാസിക്കിലെ 15 കോടിയുടെ കവർച്ച: പ്രതി വാഗമണ്ണിൽ പിടിയിൽ; കുടുക്കിയത് കോടാലി ശ്രീധരന്റെ സംഘാംഗത്തെ

നാസിക്കിലെ 15 കോടിയുടെ കവർച്ച: പ്രതി വാഗമണ്ണിൽ പിടിയിൽ; കുടുക്കിയത് കോടാലി...

നന്ദുകുമാറിന്റെ വീട്ടിൽ ഇപ്പോൾ സ്ഥിരം അതിഥികൾ പെരുമ്പാമ്പ് കുഞ്ഞുങ്ങളാണ്;തുടർച്ചയായ മൂന്നാം ദിവസവും പാമ്പിനെ കണ്ടതോടെ ആശങ്കയിൽ നാട്ടുകാർ

നന്ദുകുമാറിന്റെ വീട്ടിൽ ഇപ്പോൾ സ്ഥിരം അതിഥികൾ പെരുമ്പാമ്പ് കുഞ്ഞുങ്ങളാണ്;തുടർച്ചയായ മൂന്നാം ദിവസവും...

Related Articles

Popular Categories

spot_imgspot_img