കാരിത്താസ് ആശുപത്രിയുടെ വനിതാദിന ആഘോഷങ്ങൾക്ക് സമാപനം

(കാരിത്താസ് ഹോസ്പിറ്റലിൻ്റെ 2024 വനിതാ ദിനാഘോഷം സഖി 2024 ജില്ലാ കളക്ടർ വി. വിഘ്നേശ്വരി ഐഎഎസ് ഉദ്ഘാടനം ചെയ്യുന്നു . ആശുപത്രി ഡയറക്ടർ റവ. ​​ഫാ. ബിനു കുന്നത്ത്,KCYL കോട്ടയം അതിരൂപത പ്രസിഡൻ്റ് ജോണിസ് പി സ്റ്റീഫൻ, BCM കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. അന്നു തോമസ്,, ചീഫ് നഴ്സിംഗ് ഓഫീസർ സരിഗ ജെ തെരേസ, കെ.സി.വൈ .എൽ അതിരൂപത ചാപ്ലിൻ ഫാ. ചാക്കോ വണ്ടംകുഴിയിൽ , ബിസിഎം കോളേജ് ബർസാർ ഫാ. ഫിൽമോൻ കളത്തറ , സര്ഗാക്ഷേത്ര ഡയറക്ടർ ഫാ. അലക്സ് പ്രായിക്കളം എന്നിവർ സമീപം)

 

തെള്ളകം : അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ചുള്ള വനിതാദിന ആഘോഷമായ സഖി 2024 കാരിത്താസ് ആശുപത്രിയിൽ സംഘടിപ്പിച്ചു. 75 % വനിതാ ജീവനക്കാരുടെ സാന്നിധ്യത്തിലൂടെ സ്ത്രീ ശാക്തീകരണത്തിന്റെ പുതുമാതൃക കേരളത്തിന് മുൻപിൽ പണ്ടേ തുറന്നിട്ട കാരിത്താസിലെ വനിതാദിന ആഘോഷങ്ങൾ ആശുപത്രി അങ്കണത്തിൽ സ്ഥാപിച്ച ‘ഫോട്ടോ കേവോടു’കൂടി മാർച്ച് 6 ന് ആരംഭിച്ചു.

ആശുപതിയിൽ ജോലി ചെയ്യുന്ന വനിതകളുടെ ചിത്രങ്ങൾ അലങ്കരിച്ചുകൊണ്ട് ഒരുക്കിയ പ്രത്യേക കേവിൽ രോഗികളും സന്ദർശകരും ഉൾപ്പെടെ വിവിധ ആളുകളാണ് സന്ദർശനത്തിന് എത്തിയത്. ഇതോടൊപ്പം ആശുപതിയിലെ വനിതാ ജീവനക്കാർക്കും കാരിത്താസ് നഴ്സിംഗ് & ഫാർമസി കോളേജ് വിദ്ധ്യാർഥിനികൾക്കുമായി പ്രത്യേക ടാലന്റ്ഷോ- ആയ Inspire 2024 മാർച്ച് 7 തിയതി ഡയമണ്ട് ജൂബിലി ഹാളിൽ വച്ച് നടത്തപ്പെട്ടു. പഠനത്തിനും ജോലിത്തിരക്കിനുമിടയിലും സർഗാത്മക കഴിവുകൾ പ്രദർശിപ്പിക്കാനുള്ള അവസരമാണ് ഇത് വഴി വനിതകള്ക്കായി കാരിത്താസ് ഒരുക്കിയത്.

കോട്ടയത്തും പരിസര പ്രദേശത്തുമുള്ള വനിതാ സംരംഭകരെ പ്രചോദിപ്പിക്കുവാനായി അന്താരഷ്ട്ര വനിതാദിനമായ മാർച്ച്‌ 8 ന് കാരിത്താസ് അങ്കണത്തിൽ പ്രത്യേക സ്റ്റാളും ഇതോടൊപ്പം സജ്ജമാക്കിയിരുന്നു. ഏറ്റുമാനൂർ മുൻസിപ്പൽ കൗൺസിലർ ലൗലി ജോർജ് സംരംഭക സ്റ്റാലിന്റെ ഉത്‌ഘാടനം നിർവഹിച്ചു .

സഖി 2024 വനിതാ ദിന ആഘോഷങ്ങളുടെ ഔപചാരിക ഉത്‌ഘാടനം കോട്ടയം ജില്ലാ കളക്ടർ ശ്രീമതി വി. വിഘ്‌നേശ്വരി ഐ എ എസ് നിർവഹിച്ചു. ഭൂരിഭാഗവും വനിതകൾ ജോലി ചെയ്യുന്ന കാരിത്താസ്, വനിതകളുടെ വളർച്ചയിൽ വഹിക്കുന്ന പങ്ക് സ്തുത്യര്ഹമാണെന്നും ഇത് മറ്റ് സംരംഭങ്ങൾ മാതൃകയാക്കേണ്ടതെന്നും ശ്രീ വിഘ്‌നേശ്വരി പറയുകയുണ്ടായി .

ഇതിന്റെ തുടർച്ചയായി 2024 വനിതത്തിന്റെ ആപ്തവാക്യമായ “Invest in women: Accelerate progress” എന്ന വിഷയത്തത്തെക്കുറിച്ച്‌ പ്രത്യേക പാനൽ ചർച്ച നടത്തപ്പെട്ടു. മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ സന്ധ്യ ജോർജ് , തെള്ളകം ഹാങ്ങ് ഔട്ട് പ്ലേ വേൾഡ് പാർക്ക് സ്ഥാപക ചിന്നു മാത്യു , റോളർ സ്കേറ്റിംഗ് ദേശിയ പുരസ്‌കാര ജേതാവ് ആൻഡ്രിയ റബേക്ക ജേക്കബ് , ഇൻസ്റ്റാഗ്രാം ഇൻഫ്ലുഎവെൻസർ അനൂഷ ജോർജ് എന്നിവർ അടങ്ങിയ പാനലിൽ വനിതകളുടെ ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ നിക്ഷേപം സാമൂഹിക വളർച്ചക്ക് എത്രമാത്രം ഗുണപ്രദമാകും എന്ന വിഷയത്തെക്കുറിച്ച്‌ വിശദമായ ചർച്ച നടക്കുകയുണ്ടായി.

തുടർന്ന് കെ. സി. വൈ. എൽ, കോട്ടയം അതിരൂപത, സര്ഗക്ഷേത്ര , ബി.സി.എം കോളേജ് എന്നിവരുമായി സഹകരിച്ചുകൊണ്ട് നടത്തിയ കാൻസർ രോഗികൾക്കായുള്ള പ്രത്യേക ഹെയർ ഡൊണേഷൻ പ്രോഗ്രാമിന്റെ ഉത്‌ഘാടനം കാൻസർ സർവൈവറും രാഷ്ട്രീയ പ്രവർത്തകയുമായ നിഷ ജോസ് കെ മാണി നിർവഹിച്ചു. ഇതിന്റെ ഭാഗമായി 15 ഓളം യുവതികളാണ് കാൻസർ രോഗികൾക്കായി മുടി ദാനം ചെയ്തത്. കാരിത്താസ്‌ ആശുപത്രി ഡയറക്ടർ ഫാദർ ബിനു കുന്നത്ത് , ജോയിൻ ഡയറക്ടർമാരായ ഫാ, ജോയ്‌സ് നന്ദിക്കുന്നേൽ , ഫാ സ്റ്റീഫൻ തേവാർപ്പറമ്പിൽ , ഫാ ജിസ്മോൻ മഠത്തിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു .

Read Also: ‘സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ എസ്എഫ്‌ഐയും ഭാഗമായി, ക്യാമ്പസുകളില്‍ ഇത് ആവര്‍ത്തിക്കാന്‍ പാടില്ല’ : സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

അമ്മയും മക്കളും അതീവ ഗുരുതരാവസ്ഥയിൽ

അമ്മയും മക്കളും അതീവ ഗുരുതരാവസ്ഥയിൽ പാലക്കാട്: പൊല്‍പ്പുളളിയില്‍ കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ...

അമിത് ഷാ തിരുവനന്തപുരത്ത്

അമിത് ഷാ തിരുവനന്തപുരത്ത് തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലെത്തി....

ഗുരുവായൂരില്‍ പഴകിയ അവില്‍ സമര്‍പ്പിക്കരുത്

ഗുരുവായൂരില്‍ പഴകിയ അവില്‍ സമര്‍പ്പിക്കരുത് ഗുരുവായൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വഴിപാട് സമര്‍പ്പണമായി...

മകനെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി

മകനെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി ഇടുക്കി: ശാരീരിക വൈകല്യമുള്ള മൂന്ന് വയസുകാരനെ കൊലപ്പെടുത്തി...

ഡംപ് ബോക്സ് നിലത്തേക്ക് പതിച്ച് യുവാവിന് ദാരുണാന്ത്യം

ഡംപ് ബോക്സ് നിലത്തേക്ക് പതിച്ച് യുവാവിന് ദാരുണാന്ത്യം കൊച്ചി: മഴ നനയാതിരിക്കാൻ ലോറിയുടെ...

ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ വാട്ട്‌സ്ആപ്പ് തട്ടിപ്പ്

ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ വാട്ട്‌സ്ആപ്പ് തട്ടിപ്പ് പാലക്കാട്: ബാങ്ക് ഓഫ് ഇന്ത്യയുടെ...

Related Articles

Popular Categories

spot_imgspot_img