web analytics

എട്ടടി മൂർഖനെ കഴുത്തിൽ ഇട്ട് ​ഗുരുവായൂരപ്പനെ കാണാനെത്തി; അഭ്യാസത്തിനിടെ കടിയേറ്റു; കടിച്ച പാമ്പിനെ വലിച്ചെറിഞ്ഞത് സെക്യൂരിറ്റി ക്യാബിനിലേക്ക്; വടക്കേനടയിൽ ഭീകരാന്തരീഷം സൃഷ്ടിച്ച യുവാവ് ആശുപത്രിയിൽ

തൃശൂർ: ഗുരുവായൂര്‍ ക്ഷേത്രനടയില്‍ മൂര്‍ഖനെ തോളിലിട്ട് സാഹസം നടത്തിയാൾക്ക് പാമ്പ് കടിയേറ്റു. കൊല്ലം പാരിപ്പിള്ളി അനില്‍ ഭവനില്‍ സുനില്‍കുമാറിനാണ് മൂർഖന്റെ കടിയേറ്റത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. വടക്കേ നടയിലെ ഗേറ്റിന് സമീപത്തെ സെക്യൂരിറ്റി ക്യാബിന് സമീപം തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് എട്ടടിയോളം നീളമുള്ള പാമ്പിനെ കണ്ടെത്തിയത്.

സുരക്ഷാ ജീവനക്കാരും പൊലീസും ചേര്‍ന്ന് പാമ്പിനെ ആളൊഴിഞ്ഞ ഭാഗത്തേക്ക് ഓടിച്ചിരുന്നു. എന്നാൽ ഇന്നര്‍ റോഡില്‍ നിന്ന് നാരായണാലയം ഭാഗത്തേക്കു ഇഴഞ്ഞു നീങ്ങിയ പാമ്പിനെ അനില്‍കുമാര്‍ പിടികൂടി സുരക്ഷാ ജീവനക്കാരുടെ സമീപത്തേക്ക് കൊണ്ടു വന്നു. പൊലീസും സുരക്ഷാ ജീവനക്കാരും ചേര്‍ന്നു പാമ്പിനെ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ തയ്യാറായില്ല. അരമണിക്കൂറോളം പാമ്പുമായി സാഹസം കാണിക്കുന്നതിനിടെ കടിയേല്‍ക്കുകയായിരുന്നു. ഉടനെ തന്നെ ഇയാൾ പാമ്പിനെ സെക്യൂരിറ്റി ക്യാബിന് നേരെ വലിച്ചെറിഞ്ഞു.

തളര്‍ന്നുവീണ അനില്‍കുമാറിനെ ദേവസ്വം ജീവനക്കാരും ഭക്തരും ചേര്‍ന്ന് ദേവസ്വം മെഡിക്കല്‍ സെന്ററില്‍ എത്തിച്ചു. പ്രാഥമിക ശുശ്രുഷയ്ക്ക് ശേഷം ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. രാവിലെ ആറുമണിയോടെ പാമ്പുപിടുത്തക്കാരെത്തി പാമ്പിനെ പിടികൂടി കൊണ്ടുപോയി. പാമ്പിനെ പിന്നീട് എരുമപ്പെട്ടി ഫോറസ്റ്റിന് കൈമാറി.

 

Read Also: മക്കളെ തീകൊളുത്തിയ ശേഷം അമ്മ ജീവനൊടുക്കി; കുട്ടികൾ ഗുരുതരാവസ്ഥയിൽ

spot_imgspot_img
spot_imgspot_img

Latest news

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി …

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി … വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സൈനിക...

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ്

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ് കോൺഗ്രസ്...

കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്; 37 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്; 37 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു തിരുവനന്തപുരം: നിയമസഭാ...

Other news

പ്രീമിയം പെട്രോൾ വില കുതിക്കുന്നു; ലിറ്ററിന് ₹2.35 വരെ വർധന…

പ്രീമിയം പെട്രോൾ വില കുതിക്കുന്നു; ലിറ്ററിന് ₹2.35 വരെ വർധന… കൊച്ചി: രാജ്യത്ത്...

പി.എസ്.സി. റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്ക്… പക്ഷേ ജോലി ഇല്ല!

പി.എസ്.സി. റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്ക്… പക്ഷേ ജോലി ഇല്ല! കോഴിക്കോട്: Kerala...

ദാമ്പത്യത്തിൽ സന്തോഷം, ജോലിയിൽ മുന്നേറ്റം, ചിലർക്കു ചെലവ് കൂടും!നിങ്ങളുടെ ദിവസം എങ്ങനെയെന്ന് നോക്കാം

ദാമ്പത്യത്തിൽ സന്തോഷം, ജോലിയിൽ മുന്നേറ്റം, ചിലർക്കു ചെലവ് കൂടും!നിങ്ങളുടെ ദിവസം എങ്ങനെയെന്ന്...

വീടിനുള്ളിൽ ദമ്പതികളുടെ മൃതദേഹങ്ങൾ അഴുകിയ നിലയിൽ! ദുർഗന്ധം വമിച്ചതോടെ പുറംലോകമറിഞ്ഞത് ഞെട്ടിക്കുന്ന കാഴ്ച

തിരുവനന്തപുരം: തലസ്ഥാന നഗരിയെ നടുക്കിക്കൊണ്ട് ഉള്ളൂരിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ...

14 മണിക്കൂർ മുൾമുനയിൽ; മഞ്ഞുമ്മൽ ബോയ്സ് സിനിമയെ ഓർമ്മിപ്പിച്ച യഥാർത്ഥ രക്ഷാദൗത്യം! 200 അടി താഴ്ചയിലേക്ക് വീണ യുവാവിനെ….

14 മണിക്കൂർ മുൾമുനയിൽ; മഞ്ഞുമ്മൽ ബോയ്സ് സിനിമയെ ഓർമ്മിപ്പിച്ച യഥാർത്ഥ രക്ഷാദൗത്യം!...

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി …

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി … വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സൈനിക...

Related Articles

Popular Categories

spot_imgspot_img