ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം നാല് ദിവസത്തോളം വീട്ടിൽ സൂക്ഷിച്ച 55 കാരൻ വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ പുറത്തിറങ്ങി നാട്ടുകാരെ വിവരമറിയിച്ചു. താൻ ഭാര്യയെ കൊലപ്പെടുത്തിയെന്നും പൊലീസിനെ വിളിക്കാനും ഇയാൾ തന്നെ അയൽവാസികളോട് ആവശ്യപ്പെടുകയായിരുന്നു. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഭരത് സിംഗ് (55) ആണ് ഭാര്യ സുനിതയെ (51) കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. കുടുംബ പ്രശ്നമാണ് കൊലപാതക കാരണം എന്നാണു കരുതുന്നത്. ഗാസിയാബാദിലെ ഹൗസിംഗ് കോളനിയിലെ വാടക ഫ്ളാറ്റിലാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയത്. കൊലപാഠകത്തിനു ശേഷം മൃതദേഹം മൂന്നു ദിവസത്തോളം വീട്ടിൽ സൂക്ഷിച്ചതോടെ അസഹനീയമായ ദുർഗന്ധം വമിക്കാൻ തുടങ്ങി. ഇതോടെ വീടിനു പുറത്തിറങ്ങി ഇയാൾ നിലവിളി തുടങ്ങി. അപ്പോഴാണ് നാട്ടുകാർ വിവരം അറിയുന്നത്. ഇവർ അറിയിച്ചതനുസരിച് പോലീസ് എത്തിയപ്പോഴാണ് ഭാര്യ കൊല്ലപ്പെട്ട നിലയിൽ കിടക്കുന്നത് കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണമാരംഭിച്ചതായി പോലീസ് അറിയിച്ചു.