web analytics

വീണ്ടും എസ്എഫ്ഐയുടെ ക്രൂരത; കൊയിലാണ്ടിയിൽ വിദ്യാർത്ഥിയ്ക്ക് മർദനം, ആശുപത്രിയിലെത്തിച്ചത് അപകടമെന്ന പേരിൽ

പയ്യോളി: കൊയിലാണ്ടിയിൽ വിദ്യാർത്ഥിയ്ക്ക് എസ്എഫ്ഐ പ്രവർത്തകരുടെ ക്രൂര മർദ്ദനം. കൊയിലാണ്ടി കൊല്ലം ആർ. ശങ്കർ മെമ്മോറിയൽ എസ്എൻഡിപി യോഗം ആർട്സ് ആൻഡ്‌ സയൻസ് കോളേജിലെ ബിഎസ്‌സി കെമിസ്ട്രി രണ്ടാംവർഷ വിദ്യാർത്ഥി സി ആർ അമലിനെയാണ് ഒരു കൂട്ടം വിചാരണ ചെയ്ത മർദിച്ചത്. മർദ്ദനത്തിൽ അമലിന്റെ മൂക്കിന്റെ പാലത്തിന് ചതവു പറ്റുകയും വലതുവശത്തെ കണ്ണിനു സമീപം നീരുവന്ന് വീർക്കുകയും ചെയ്തു. എന്നാൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ അക്രമം നടത്തിയ സംഘം ഇടപെട്ട് സംഭവത്തെ അപകടമാക്കി മാറ്റുകയായിരുന്നു.

വീണ്ടും ഉപദ്രവിക്കുമോ എന്ന് ഭയന്ന് പേടിച്ചുപോയ അമൽ സത്യം പറഞ്ഞില്ല. വീട്ടിലെത്തി വേദന സഹിക്കാനാവാതായപ്പോൾ മാതാപിതാക്കളോട് വിവരം തുറന്നു പറഞ്ഞത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. ‌‌‌‌‌ഉച്ചഭക്ഷണത്തിന് ശേഷം കോളേജ് ചെയർമാനായ ആർ അഭയ് കൃഷ്ണ ചിലകാര്യങ്ങൾ സംസാരിച്ചു തീർക്കാനുണ്ടെന്നും പുറത്തേക്കുവരണമെന്നും ആവശ്യപ്പെട്ടിരുന്നു. അമലിന്റെ ക്ലാസിലെ വിദ്യാർത്ഥി കൂടിയായ അഭയോടൊപ്പം മൂന്നു കൂട്ടുകാരുമായി അമൽ പോയി. കോളേജിന് സമീപത്തെ അടച്ചിട്ട വീടിന്‍റെ മുറ്റത്തേക്കാണ് അമലിനെ കൊണ്ടുപോയത്. ശേഷം കൂട്ടുകാരെ ചെയർമാൻ തിരിച്ചയച്ചുവെന്നും അമൽ പറഞ്ഞു.

കോളേജിലെയും സമീപത്തെ കോളേജിലെയും കൊയിലാണ്ടി ഏരിയാ കമ്മിറ്റിയിലെയും എസ്.എഫ്.ഐ. നേതാക്കളും പ്രവർത്തകരുമെല്ലാമായി 25-ഓളം പേരെയാണ് കണ്ടത്. റാഗിങ്ങുമായി ബന്ധപ്പെട്ട് രണ്ടാഴ്ചമുമ്പ് കോളേജിൽ അടി നടന്നിരുന്നു. ഈ അടിയുടെ സൂത്രധാരൻ അമലാണെന്ന് പറഞ്ഞായിരുന്നു ആക്രമണം. അമലിന്റെ തലയ്ക്കും മൂക്കിനും മുഖത്തും കൈമുഷ്ടി ചുരുട്ടി തുടരെ തുടരെ ആഞ്ഞ് കുത്തുകയായിരുന്നു. മൂക്കിൽ നിന്ന് ചോരയൊലിച്ചപ്പോൾ മുഖംതാഴ്ത്തിനിന്നപ്പോൾ അതിനും സമ്മതിച്ചില്ലെന്ന് അമൽ പറഞ്ഞു. നേരേ നോക്കാൻ ആവശ്യപ്പെട്ടു. ഒടുവിൽ തലകറങ്ങി നിലത്തിരുന്നപ്പോഴാണ് വിചാരണ നിർത്തി വിട്ടയച്ചത്.

 

Read Also: വർക്കലയിലെ യുവാവിന്റെ മരണം പഴകിയ കേക്ക് കഴിച്ചത് മൂലം; ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ച് പോസ്റ്റ് മോർട്ടം റിപ്പോർട്ട്

spot_imgspot_img
spot_imgspot_img

Latest news

അമേരിക്കയിലെ ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക് ദാരുണാന്ത്യം

ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക്...

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

Other news

നെയ്യാറ്റിൻകരയിൽ വൻ കഞ്ചാവ് വേട്ട; 10 കിലോ സഹിതം യുവാവ് പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വൻ കഞ്ചാവ് വേട്ടയിൽ 10 കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി....

കോൺഗ്രസിലും പ്രശ്നങ്ങൾ; ശ്രദ്ധിക്കണമെന്ന് ജി. സുധാകരന്റെ മുന്നറിയിപ്പ്

ആലപ്പുഴ: കോൺഗ്രസിനകത്ത് പ്രശ്നങ്ങളുണ്ടെന്നും അത് ശ്രദ്ധിക്കേണ്ടതുണ്ടെന്നും മുന്നറിയിപ്പുമായി മുൻ മന്ത്രി ജി. സുധാകരൻ....

ഹോട്ടൽ ഭക്ഷണത്തിന് വില കൂടും; വാണിജ്യ പാചകവാതകത്തിന് ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കയറ്റം

വാണിജ്യ പാചകവാതകത്തിന് ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കയറ്റം ഇറാൻ യുദ്ധം ആഗോള...

500 രൂപ മോഷണം ആരോപണം; പുനലൂരിൽ ആറാം ക്ലാസ് വിദ്യാർത്ഥിയെ കെട്ടിത്തൂക്കി ക്രൂരമായി മർദ്ദിച്ചു

കൊല്ലം: Punalurയിലെ വെട്ടിത്തിട്ടയിൽ പ്രവർത്തിക്കുന്ന ‘ലിവിങ് വാട്ടർ’ ഹോസ്റ്റലിൽ ആറാം ക്ലാസ് വിദ്യാർത്ഥിക്കെതിരെ...

അമേരിക്കയിലെ ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക് ദാരുണാന്ത്യം

ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക്...

ഓസ്കാർ ശില്പം ആയുധമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ, കാർഗോയിലേക്ക് മാറ്റി; വിമാനയാത്രയ്ക്കിടെ പുരസ്കാരം കാണാതായി

വിമാനയാത്രയ്ക്കിടെ ഓസ്കാർ പുരസ്കാരം കാണാതായി റഷ്യൻ ചലച്ചിത്ര നിർമാതാവ് പാവൽ താലൻകിന്റെ...

Related Articles

Popular Categories

spot_imgspot_img