web analytics

വർക്കലയിലെ യുവാവിന്റെ മരണം പഴകിയ കേക്ക് കഴിച്ചത് മൂലം; ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ച് പോസ്റ്റ് മോർട്ടം റിപ്പോർട്ട്

തിരുവനന്തപുരം: വർക്കലയിൽ കേക്ക് കഴിച്ച യുവാവ് മരിച്ചത് ഭക്ഷ്യവിഷബാധ മൂലമെന്ന് പോസ്റ്റ്‍ മോർട്ടം റിപ്പോർട്ട്. വർക്കല ഇലകമൺ സ്വദേശി വിനു (23) ഇന്നലെ ആണ് മരിച്ചത്. ഇലകമൺ കരവാരത്ത്‌ പ്രവർത്തിക്കുന്ന എൽബി ഫുഡ് പ്രോഡക്ട്സിൽ നിന്നാണ് വിനു കേക്ക് കഴിച്ചത്. സംഭവത്തിൽ കടയുടമക്കെതിരെ കേസെടുക്കുമെന്ന് അയിരൂർ പൊലീസ്‌ വ്യക്തമാക്കി. മനഃപൂർവമല്ലാത്ത നരഹത്യ കുറ്റം ചുമത്തി കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

ഫെബ്രുവരി 29 ന് വിനു എൽബി ഫുഡ് പ്രോഡക്ട്സിൽ നിന്ന കേക്ക് വാങ്ങി കഴിച്ചിരുന്നു. ഇതിന് പിന്നാലെ വയറുവേദനയും മറ്റ് ശാരീരിക അസ്വസ്ഥതകളും തുടങ്ങി. ഇന്നലെ ശാരീരിക അസ്വസ്ഥതകൾ കൂടിയതോടെ പാരിപ്പള്ളി മെഡിക്കൽ കോളേജിലെത്തിച്ചു. ഇവിടെ വച്ച് വിനു മരിച്ചു. സമാന ലക്ഷണങ്ങളോടെ വിനുവിന്റെ അമ്മയും സ​ഹോദരനും സഹോദരിയും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

വിനു മരിച്ചതിന് പിന്നാലെ അന്വേഷണം നടത്തിയപ്പോഴാണ് കേക്ക് വാങ്ങി കഴിച്ചതായി അറിയുന്നത്. ഉടൻ ഈ കടയിൽ നടത്തിയ പരിശോധനയിൽ കാലപ്പഴക്കം ചെന്ന കേക്കുകൾ കണ്ടെത്തിയിരുന്നു. പിന്നാലെ നടത്തിയ പോസ്റ്റ് മോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ടിൽ നിന്ന് കേക്ക് കഴിച്ചുണ്ടായ ഭക്ഷ്യ വിഷബാധയാണ് മരണകാരണമെന്ന് കണ്ടെത്തി. ഭക്ഷ്യവിഷബാധമൂലമുണ്ടായ ഛർദ്ദിയും നി‍ർജ്ജലീകരണവും കാരണമാണ് വിനു മരിച്ചതെന്നാണ് വ്യക്തമാകുന്നത്. ഇലകമൺ പഞ്ചായത്ത് ആരോ​ഗ്യവിഭാ​ഗം താത്കാലികമായി കട അടപ്പിച്ചു.

 

Read Also: ഡീൻ വീട്ടിലേക്ക് വന്നത് പോലീസ് സുരക്ഷയോടെ, വിളിച്ചിട്ടില്ല; എം. കെ നാരായണന്റെ വാദങ്ങൾ തള്ളി പിതാവ്

 

spot_imgspot_img
spot_imgspot_img

Latest news

അമേരിക്കയിലെ ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക് ദാരുണാന്ത്യം

ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക്...

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

Other news

ആരോഗ്യവും സാമ്പത്തിക നേട്ടവും; ഇന്നത്തെ നക്ഷത്രഫലം ഇങ്ങനെ

ആരോഗ്യവും സാമ്പത്തിക നേട്ടവും; ഇന്നത്തെ നക്ഷത്രഫലം ഇങ്ങനെഇന്നത്തെ നക്ഷത്രഫലത്തിൽ ചില രാശികൾക്ക്...

സംസ്ഥാനത്ത് ആശ്വാസമായി വേനൽമഴ; ഇന്ന് എട്ടു ജില്ലകളിൽ യെല്ലോ അലർട്ട്; വരും ദിവസങ്ങളിലും മഴ കനക്കും

സംസ്ഥാനത്ത് ആശ്വാസമായി വേനൽമഴ; ഇന്ന് എട്ടു ജില്ലകളിൽ യെല്ലോ അലർട്ട് സംസ്ഥാനത്ത്...

ഹോട്ടൽ ഭക്ഷണത്തിന് വില കൂടും; വാണിജ്യ പാചകവാതകത്തിന് ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കയറ്റം

വാണിജ്യ പാചകവാതകത്തിന് ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കയറ്റം ഇറാൻ യുദ്ധം ആഗോള...

കൊടുംചൂടിന് ആശ്വാസം; സംസ്ഥാനത്ത് മഴ ശക്തമാകും, യെല്ലോ–ഓറഞ്ച് മുന്നറിയിപ്പ്

കൊച്ചി: കൊടുംചൂടിൽ വലയുന്ന സംസ്ഥാനത്തിന് ആശ്വാസമായി വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന്...

ഓസ്കാർ ശില്പം ആയുധമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ, കാർഗോയിലേക്ക് മാറ്റി; വിമാനയാത്രയ്ക്കിടെ പുരസ്കാരം കാണാതായി

വിമാനയാത്രയ്ക്കിടെ ഓസ്കാർ പുരസ്കാരം കാണാതായി റഷ്യൻ ചലച്ചിത്ര നിർമാതാവ് പാവൽ താലൻകിന്റെ...

500 രൂപ മോഷണം ആരോപണം; പുനലൂരിൽ ആറാം ക്ലാസ് വിദ്യാർത്ഥിയെ കെട്ടിത്തൂക്കി ക്രൂരമായി മർദ്ദിച്ചു

കൊല്ലം: Punalurയിലെ വെട്ടിത്തിട്ടയിൽ പ്രവർത്തിക്കുന്ന ‘ലിവിങ് വാട്ടർ’ ഹോസ്റ്റലിൽ ആറാം ക്ലാസ് വിദ്യാർത്ഥിക്കെതിരെ...

Related Articles

Popular Categories

spot_imgspot_img