web analytics

കെ സുരേന്ദ്രനു പകരം പിസി ജോർജ്; തെരഞ്ഞെടുപ്പിന് ശേഷം പിസിയെ കാത്തിരിക്കുന്നത് വലിയ ചുമതല

കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയിൽ പി സി ജോർജിന്റെ ഭാവി എന്ത്? ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പുള്ള ജനപക്ഷത്തിന്റേയും പി. സി ജോർജിന്റേയും ബി.ജെ.പി പ്രവേശനം കേരള രാഷ്ട്രീയത്തിൽ ചർച്ചയായിരുന്നു. പത്തനംതിട്ടയിൽ ലോക്സഭ സ്ഥാനാർഥിയായി പി സി വരുമെന്ന് തുടക്കം മുതൽ ബി.ജെ.പി കേന്ദ്രങ്ങളിൽ നിന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ സ്ഥാനാർഥകളെ പ്രഖ്യാപിച്ചപ്പോൾ പിസിയുടെ പേര് ഉണ്ടായതുമില്ല. സ്ഥാനാർഥി പ്രഖ്യാപനം വന്നപ്പോളഅ‍ അക്ഷാരാർഥത്തിൽ പത്തനംതിട്ടയിലെ ബി.ജെ.പി പ്രവർത്തകർ ഞെട്ടിയെന്നു പറയം. എന്നാൽ ബിജെപി പിസിയെ തഴഞ്ഞതല്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. തെരഞ്ഞെടുപ്പിന് ശേഷം പി.സിയെ കാത്തിരിക്കുന്നത് ബി.ജെ.പിയുടെ വലിയൊരു ചുമതലയാണെന്ന് ഡൽഹി കേന്ദ്രങ്ങൾ പറയുന്നു. തെരഞ്ഞെടുപ്പിന് ശേഷം സ്ഥാനമൊഴിയുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് പകരം പിസി പുതിയ പ്രസിഡന്റാകുമെന്നാണ് പുറത്തുവരുന്ന പുതിയ വിവരം. ദേശീയതലത്തിൽ ഇതു സംബന്ധിച്ച് ഏറെക്കുറെ തീരുമാനം ആയിട്ടുണ്ടെന്ന് ഡൽഹിവൃത്തങ്ങൾ പറയുന്നു. ബിജെപിയുടെ വളർച്ചക്ക് പിസിയുടെ നേതൃപാഠവം ​ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. ​ ക്രൈസ്തവ സമുദായത്തിൽ നിന്നും കൂടുതൽ അം​ഗങ്ങളെ ബി.ജെ.പിയോട് അടുപ്പിക്കാനാകുമെന്നും കേന്ദ്ര നേതൃത്വം കരുതുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img