web analytics

സിദ്ധാർത്ഥിന്റെ വീടിന് ഫ്‌ളക്‌സ് വെച്ച് ഡിവൈഎഫ്‌ഐ; മകന്റെ മരണം പോലും മുതലെടുക്കുകയാണെന്ന് പിതാവ്

വയനാട്: ആൾക്കൂട്ട വിചാരണയെ തുടർന്ന് മരിച്ച പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ വീട്ടുമുറ്റത്ത് ഫ്‌ളക്‌സ് വച്ച് ഡിവൈഎഫ്‌ഐ പ്രവർത്തകർ. സിദ്ധാർത്ഥ് എസ്എഫ്‌ഐ പ്രവർത്തകനാണെന്ന തരത്തിലാണ് പ്രവർത്തകർ ഫ്‌ളക്‌സ് സ്ഥാപിച്ചത്. എന്നാൽ മകന്റെ മരണം പോലും ഡിവൈഎഫ്‌ഐ പ്രവർത്തകർ മുതലെടുക്കുകയാണ് എന്ന് സിദ്ധാർത്ഥിന്റെ പിതാവ് ടി ജയപ്രകാശ് ആരോപിച്ചു.

ഡിവൈഎഫ്‌ഐ പ്രവർത്തകർ തന്റെ മകനെ എസ്എഫ്‌ഐ പ്രവർത്തകനാക്കാൻ ശ്രമിക്കുകയാണെന്നും തന്റെ അറിവിൽ മകന് രാഷ്‌ട്രീയമില്ലെന്നും പിതാവ് ടി. ജയപ്രകാശ് പറഞ്ഞു. നിരവധി തവണ ഫ്‌ളക്‌സ് മാറ്റാൻ ആവശ്യപ്പെട്ടിട്ടും പ്രവർത്തകർ അനുസിരിച്ചില്ലെന്നും പിതാവ് വ്യക്തമാക്കി.

വയനാട് പൂക്കോട് ഗവ. വെറ്ററിനറി കോളേജിലെ 2-ാം വർഷ വിദ്യാർത്ഥിയും എസ്എഫ്‌ഐ പ്രവർത്തകനും കുറക്കോട് വിനോദ് നഗർ നിവാസിയുമായ സിദ്ധാർത്ഥിന്റെ കൊലപാതകത്തിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ ക്രിമനിലുകളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരിക. കൃത്യമായി അന്വേഷണം നടത്തി അറസ്റ്റ് ചെയ്യുക. നീതിക്കായി എന്നും കുടുംബത്തോടൊപ്പം എന്നാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ ഫ്‌ളക്‌സിൽ എഴുതിയിരിക്കുന്നത്.

 

Read Also: 2000 രൂപ നോട്ടിന് ഇപ്പോഴും നിയമപ്രാബല്യം ഉണ്ടെന്ന് ആർബിഐ; ഇനി തിരിച്ചെത്താനുള്ളത് 8,470 കോടിയുടെ നോട്ടുകൾ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img