web analytics

ചാലക്കുടിയിൽ ബി.ജെ.പിപിന്തുണയിൽ സാബു എം ജേക്കബ് മൽസരിക്കുമോ? പ്രമുഖരെ ഇറക്കി കേരളത്തിൽ അക്കൗണ്ട് തുടങ്ങാൻ ബിജെപി

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ചാലക്കുടിയിൽ ബി.ജെ.പിപിന്തുണയുള്ള സ്ഥാനാർഥിയായി കിറ്റക്സ് എം.ഡി സാബു എം ജേക്കബ് മൽസരിക്കുമോ? ഏഷ്യാനെറ്റ് പുറത്തുവിട്ട ബി.ജെ.പി സാധ്യത പട്ടികയിൽ എറണാകുളത്താണ് സാബു എം ജേക്കബിന്റെ പേര് വന്നതെങ്കിലും ചാലക്കുടിയിൽ സ്ഥാനാർഥിയാവാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഇത് സംബന്ധിച്ച ചർച്ചകൾ പുരോ​ഗമിക്കുകയാണ്. ബി.ജെ.പി പിന്തുണയോടെ ട്വന്റി ട്വന്റി സ്ഥാനാർഥിയായി മൽസരിപ്പിക്കാനാണ് കേന്ദ്ര നേതൃത്വത്തിന്റെ നീക്കം. എന്നാൽ സാബു എം ജേക്കബ് ഇതിന് പൂർണമായും സമ്മതം മൂളിയിട്ടില്ലെന്നാണ് വിവരം.

കിഴക്കമ്പലം പഞ്ചായത്തിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന കിറ്റക്സ് എന്ന വ്യവസായ ഗ്രൂപ്പാണ് ട്വന്റി 20 -ക്ക് രൂപം നൽകിയത്.
2013ലാണ് ട്വന്റി 20 ചാരിറ്റബിൾ സൊസൈറ്റി രൂപവൽകരിക്കുന്നത്. കിറ്റക്സ് കമ്പനിയുടെ ചെയർമാൻ സാബു എം ജേക്കബ് ആണ് ട്വന്റി 20 നിയന്ത്രിക്കുന്നത്. കോർപറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി പദ്ധതി പ്രകാരം കമ്പനി രൂപം നൽകിയ സൊസൈറ്റിയാണ് തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയത്. രാഷ്ട്രീയ-മത-സാമുദായിക സംഘടനകളുടെ പിന്തുണയോടെ മദ്യവർജ്ജനം അടക്കമുള്ള ആശയങ്ങൾ മുന്നോട്ടുവെച്ചാണ് അവർ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിയത്. കിഴക്കമ്പലത്തിന്റെ വികസനം എന്ന മുദ്രാവാക്യവുമായി മുന്നിട്ടിറങ്ങിയ ഈ കൂട്ടായ്മക്ക് അന്ന് ഇടതുപക്ഷവും ബിജെപിയും പിന്തുണ നൽകിയിരുന്നു. തെരഞ്ഞെടുപ്പിൽ മൽസരിക്കുക എന്ന പരിപാടിക്കില്ലെന്ന് പലതവണയായി കിറ്റക്‌സ് ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നുവെങ്കിലും 2015-ലെ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ അവർ മൽസര രംഗത്തിറങ്ങുകയായിരുന്നു.

അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ സ്ഥാനാർത്ഥികളായി ബിജെപി പരിഗണിക്കുന്ന പട്ടികയിൽ പ്രമുഖരുടെ നീണ്ട നിര തന്നെയുണ്ട്. തിരുവനന്തപുരത്ത് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറും കുമ്മനം രാജശേഖരനുമാണ് പരിഗണനയിലുള്ളത്. പത്തനംതിട്ടയിൽ പി സി ജോർജ്ജും ഷോൺ ജോർജ്ജും കുമ്മനം രാജശേഖരനുമുണ്ട്. എറണാകുളം മണ്ഡലത്തിൽ അനിൽ ആന്റണിയെയും കിറ്റക്സ് എം.ഡി സാബു ജേക്കബിന്റെ പേരും പരിഗണിക്കുന്നു. ചാലക്കുടി മണ്ഡലത്തിൽ മേജർ രവി, എ.എൻ രാധാകൃഷ്ണൻ, ബി ഗോപാലകൃഷ്ണൻ എന്നിവരാണ് പരിഗണനയിലുള്ളത്.

ആലപ്പുഴ മണ്ഡലത്തിൽ അനിൽ ആന്റണിക്കൊപ്പം കൊല്ലപ്പെട്ട രഞ്ജിത് ശ്രീനിവാസന്റെ ഭാര്യ ലിഷ രഞ്ജിത്തിന്റെ പേരും പരിഗണിക്കുന്നുണ്ട്. കണ്ണൂർ മണ്ഡലത്തിൽ സി രഘുനാഥിനാണ് സ്ഥാനാർത്ഥിയായി സാധ്യതാ ലിസ്റ്റിൽ മുൻതൂക്കമുള്ളത്. പി കെ കൃഷ്ണദാസിന്റെ പേരാണ് കാസർകോട് മണ്ഡലത്തിൽ പരിഗണിക്കുന്നത്. കോഴിക്കോട് മണ്ഡലത്തിൽ എം.ടി രമേശ്, ശോഭാ സുരേന്ദ്രൻ, പ്രഫുൽ കൃഷ്ണ എന്നിവരാണ് പരിഗണനയിലുള്ളത്.

spot_imgspot_img
spot_imgspot_img

Latest news

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

Other news

ലോഡ് ഷെഡ്ഡിംഗ് തിരിച്ചടി; ബാറ്ററി സ്റ്റോറേജിലേക്ക് തിരിഞ്ഞ് സോളാർ ഉപഭോക്താക്കൾ

ലോഡ് ഷെഡ്ഡിംഗ് തിരിച്ചടി; ബാറ്ററി സ്റ്റോറേജിലേക്ക് തിരിഞ്ഞ് സോളാർ ഉപഭോക്താക്കൾ തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ്...

കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് എം.ബി.ബി.എസ് വിദ്യാർത്ഥി മരിച്ചു; ജോർദ്ദാനിൽ നിന്ന് നാട്ടിലെത്തിയ യുവാവിന് ദാരുണാന്ത്യം

കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് എം.ബി.ബി.എസ് വിദ്യാർത്ഥി മരിച്ചു; ജോർദ്ദാനിൽ നിന്ന് നാട്ടിലെത്തിയ...

പാട്ടും മേളവും മുറുകി; വിവാഹവീട്ടിൽ ‘അതിഥിയായി’ കള്ളനെത്തി; വരന്റെ സ്വർണമാല കവർന്നു

പാട്ടും മേളവും മുറുകി; വിവാഹവീട്ടിൽ 'അതിഥിയായി' കള്ളനെത്തി; വരന്റെ സ്വർണമാല കവർന്നു കോഴിക്കോട്: വടകര...

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: 9400 അക്കൗണ്ടുകൾ വാട്ട്‌സാപ്പ് നിരോധിച്ചു; സിം ബന്ധനം സംവിധാനം വരുന്നു

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: 9400 അക്കൗണ്ടുകൾ വാട്ട്‌സാപ്പ് നിരോധിച്ചു; സിം ബന്ധനം...

വാർധക്യത്തിലും ‘അന്നം’ മുടക്കാതെ; ഈ 94-കാരൻ ജനറൽ ആശുപത്രിയുടെ പുണ്യം; ബിഗ് സല്യൂട്ടുമായി ലാലേട്ടൻ

വാർധക്യത്തിലും 'അന്നം' മുടക്കാതെ; ഈ 94-കാരൻ ജനറൽ ആശുപത്രിയുടെ പുണ്യം; ബിഗ്...

ബംഗ്ലാദേശ് യുവതികളെ ഉപയോഗിച്ച് പെൺവാണിഭം; കഴക്കൂട്ടത്ത് ആറംഗ സംഘം പിടിയിൽ

ബംഗ്ലാദേശ് യുവതികളെ ഉപയോഗിച്ച് പെൺവാണിഭം; കഴക്കൂട്ടത്ത് ആറംഗ സംഘം പിടിയിൽ തിരുവനന്തപുരം: കഴക്കൂട്ടത്ത്...

Related Articles

Popular Categories

spot_imgspot_img