web analytics

ടി.പി വധത്തിലെ ഗൂഡാലോചന അന്വേഷിച്ചാൽ എവിടെ പോയി നിൽക്കുമെന്ന് എല്ലാവർക്കും അറിയാം; കുഞ്ഞനന്ദൻ ഭക്ഷ്യ വിഷബാധയേറ്റ് ജയിലിൽ മരിച്ചതിനെ കുറിച്ചും അന്വേഷിക്കണം ; പ്രതിപക്ഷ നേതാവ്

ടി.പി കൊലക്കേസിൽ കുറ്റവാളിയായ കുഞ്ഞനന്ദന്റെ മരണവുമായി ബന്ധപ്പെട്ട് ഗൗരവതരമായ ആരോപണമാണ് ലീഗ് നേതാവ് കെ.എം ഷാജി ഉന്നയിച്ചിരിക്കുന്നത്. ഫസൽ കേസിലേത് ഉൾപ്പെടെ പ്രതികൾ കൊല്ലപ്പെട്ട സാഹചര്യത്തിൽ ടി.പി കൊലക്കേസിൽ സി.പി.എം നേതാക്കളുമായി ബന്ധപ്പെടുത്താവുന്ന കണ്ണിയായ കുഞ്ഞനന്ദൻ ഭക്ഷ്യ വിഷബാധയേറ്റ് ജയിലിൽ മരിച്ചതിനെ കുറിച്ച് അന്വേഷിക്കേണ്ടതാണ്. ടി.പി കൊലക്കേസിൽ ചാർജ് ഷീറ്റ് നൽകി അന്വേഷണം നടക്കുമ്പോൾ മറ്റൊരു അന്വേഷണത്തിന് സാധ്യതയില്ലായിരുന്നു. എന്നാലിപ്പോൾ ഹൈക്കോടതി കേസ് റീ ഓപ്പൺ ചെയ്ത സാഹചര്യത്തിൽ ടി.പി വധത്തിന് പിന്നിലെ ഗൂഡാലോചനയെ കുറിച്ച് സി.ബി.ഐ അന്വേഷിക്കണം. അന്വേഷണം എവിടെ പോയി നിൽക്കുമെന്ന് എല്ലാവർക്കും അറിയാം. കുലംകുത്തിയെന്ന് ചന്ദ്രശേഖരനെ ആദ്യം ആക്ഷേപിച്ചത് മുഖ്യമന്ത്രിയാണ്. ഇതിന് പിന്നാലെയാണ് താഴെയുള്ള നേതാക്കൾ ചന്ദ്രശേഖരനെ വെള്ള പുതപ്പിച്ച് കിടത്തുമെന്നും തലച്ചോറ് പൂക്കുല പോലെ ചിതറിക്കുമെന്നുമൊക്കെ പ്രസംഗിച്ചത്. കുലംകുത്തിയായി പ്രഖ്യാപിച്ച് കൊലപ്പെടുത്തണമെന്ന തരത്തിലുള്ള പ്രഖ്യാപനങ്ങളും ഇവരുടെ ഫോൺ സംഭാഷണങ്ങളും പരിശോധിച്ചാൽ ഉന്നതതല ഗൂഡാലോചന വ്യക്തമാകും.

വനാതിർത്തികളിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന 30 ലക്ഷത്തോളം ജനങ്ങൾ വന്യജീവി ആക്രമണങ്ങളെ തുടർന്ന് ഭീതിയിൽ കഴിയുമ്പോൾ ഒരു നടപടിയും സ്വീകരിക്കാതെ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ പരസ്പരം പഴിചാരി രക്ഷപ്പെടുകയാണ്. അക്രമകാരികളായ വന്യജീവികളെ കൈകാര്യം ചെയ്യാനുള്ള അധികാരം വൈൽഡ് ലൈഫ് വാർഡന് ഉണ്ടെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. എന്നാൽ കുറെക്കൂടി അധികാരം വേണമെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. വന്യജീവി ആക്രമണത്തിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ സംസ്ഥാന സർക്കാരിന് മുന്നിൽ ഹ്രസ്വ കാലത്തേക്കോ ദീർഘ കാലത്തേക്കോ ആക്ഷൻ പ്ലാനുകളില്ല. നിസംഗതയാണ് സർക്കാരിന്റെ മുഖമുദ്ര. ഒരു ഉത്തരവാദിത്തവും ഇല്ലാതെയുള്ള വനംമന്ത്രിയുടെ സംസാരം കേട്ടാൽ തന്നെ ജനങ്ങൾ ഭയപ്പെടും. നിഷ്‌ക്രിയത്വമാണ് വനംമന്ത്രിയുടെ മുഖമുദ്ര. തമിഴ്‌നാട്, കർണാടക പോലുള്ള സംസ്ഥാനങ്ങൾ വന്യജീവി ആക്രമണങ്ങൾ ലഘൂകരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടും കേരളം കണ്ണടച്ച് ഇരിക്കുകയാണ്. കാർഷക മേഖല ദുരന്തപൂർണമായ അവസ്ഥയിലാണ്. വന്യജീവി അക്രമണത്തിന് ഇരയായ 7000 പേർക്കാണ് നഷ്ടപരിഹാരം നൽകാനുള്ളത്.

റബറിനെ കുറിച്ച് പറഞ്ഞ കോട്ടയം എം.പിയെ നവകേരള സദസിൽ മുഖ്യമന്ത്രി പരസ്യമായി അപമാനിച്ചു. തിരിച്ചു പറയാൻ ആർക്കും കഴിഞ്ഞില്ല. വിനീത വിധേയരായി മുഖ്യമന്ത്രിക്ക് മുന്നിൽ ഇവർ കൈകൂപ്പി നിന്ന കാഴ്ച കോട്ടയത്തെ ജനങ്ങൾ മറക്കില്ല. അതുകൊണ്ടു തന്നെ യു.ഡി.എഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ് ഉജ്ജ്വല വിജയം നേടും. വിജയത്തിനായി കോൺഗ്രസ് നേതൃത്വം നൽകും.

ഡി.വൈ.എഫ്.ഐ നേതാക്കളാണ് ഉഴവൂരിൽ എസ്.ഐയുടെ കരണക്കുറ്റിക്ക് അടിച്ചത്. ചാലക്കുടിയിൽ പൊലീസ് ജീപ്പിന് മുകളിൽ കയറി മുദ്രാവാക്യം വിളിക്കുകയും എസ്.ഐയെ പേപ്പട്ടിയെ പോലെ തല്ലിക്കൊല്ലുമെന്നും ഡി.വൈ.എഫ്.ഐ നേതാവ് പ്രസംഗിച്ചു. പൊലീസിനെ ആക്രമിച്ചതിന് അറസ്റ്റിലായ ഡി.വൈ.എഫ്.ഐക്കാരനെ സി.പി.എം ലോക്കൽ സെക്രട്ടറി പൊലീസ് ജീപ്പിൽ നിന്നും ഇറക്കിക്കൊണ്ടു പോയി. ആർക്കും എതിരെ ഒരു കേസുമില്ല. പാർട്ടിക്കാർക്ക് അഴിഞ്ഞാടാനുള്ള അവസരം ഒരുക്കിക്കൊടുക്കുകയാണ്. ക്രിമിനലുകളെ പോലെയാണ് പെരുമാറുന്നത്. നവകേരളസദസുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് കെ.എസ്.യു പ്രവർത്തകരെ ആക്രമിക്കാൻ ഈ ക്രിമിനലുകളെയാണ് മുഖ്യമന്ത്രി വിട്ടത്. പൊലീസുകാരന്റെ കരണക്കുറ്റി അടിച്ചു പൊട്ടിച്ചിട്ടും നടപടി എടുക്കാത്ത ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്ക് നാണമുണ്ടോ. കക്കൂസ് കഴുകാൻ പൊയ്ക്കൂടെയെന്ന് ആക്ഷേപിച്ച എസ്.എഫ്.ഐ സെക്രട്ടറിയെ ചേർത്തുപിടിച്ചാണ് ഡി.വൈ.എസ്.പി കൊണ്ടു പോയത്. അതേസമയം ഞങ്ങളുടെ കുട്ടികളുടെ കഴുത്തിന് പിടിച്ച് കൊല്ലാൻ ശ്രമിക്കുകയും പെൺകുട്ടികളുടെ മുടിയിൽ ചവിട്ടുകയും മൂക്കിന്റെ പാലവും കയ്യും ഒടിക്കുകയും ചെയ്തു. പൊലീസിന് ഇരട്ടത്താപ്പാണ്. ഡി.വൈ.എഫ്.ഐ- എസ്.എഫ്.ഐ ക്രിമിനലുകളെ താരാട്ടുപാടി കൊണ്ടു നടക്കുകയാണ് പൊലീസ്. അതിനുള്ള പ്രതിഫലം പൊലീസിന് കിട്ടുന്നുമുണ്ട്. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്കാണ് ഇതിന്റെ നാണക്കേട്.

കൊല്ലത്തും തിരുവനന്തപുരത്തും കുട്ടികളെ തട്ടിക്കൊണ്ടു പോയിട്ടും കൊട്ടിഘോഷിച്ച് സ്ഥാപിച്ച എ.ഐ ക്യാമറകളിൽ ഒരു ദൃശ്യം പോലും പതിഞ്ഞില്ല. എ.ഐ ക്യാമറ ജനങ്ങളുടെ പോക്കറ്റിലേക്ക് മാത്രമാണോ ഫോക്കസ് ചെയ്യുന്നത്? ക്രിമിനലുകളുടെ നീക്കം ഉൾപ്പെടെ റെക്കോർഡ് ചെയ്യുമെന്നാണ് സർക്കാർ പറഞ്ഞിരുന്നത്. തിരുവനന്തപുരത്ത് കുട്ടിയെ തട്ടിക്കൊണ്ടു പോയത് ആരാണെന്നും എന്തിനാണെന്നും അറിയാനുള്ള ഉത്കണ്ഠ കേരളത്തിനുണ്ട്. ഈ സംഭവങ്ങൾ കേരളത്തിലെ മാതാപിതാക്കഴൾക്കിടയിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കിയിട്ടുണ്ട്.

Read Also : മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; യുഎഇയിൽ മുന്നറിയിപ്പ്

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട് 

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട്  തിരുവനന്തപുരം: സംസ്ഥാനത്തെ...

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ ഡൽഹി: യു എ...

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

Other news

ആല്‍മണ്ട് കിറ്റ് കഫ് സിറപ്പിന് തമിഴ്നാട്ടില്‍ സമ്പൂര്‍ണ നിരോധനം

ആല്‍മണ്ട് കിറ്റ് കഫ് സിറപ്പിന് തമിഴ്നാട്ടില്‍ സമ്പൂര്‍ണ നിരോധനം ചെന്നൈ: ആല്‍മണ്ട് കിറ്റ്...

വിദ്യാർഥിനിയെ ഇടിച്ചു തെറിപ്പിച്ച ശേഷം കാർ നിർത്താതെ പോയതല്ല…ഒരാൾ അറസ്റ്റിൽ

വിദ്യാർഥിനിയെ ഇടിച്ചു തെറിപ്പിച്ച ശേഷം കാർ നിർത്താതെ പോയതല്ല…ഒരാൾ അറസ്റ്റിൽ കൊച്ചി: കൊച്ചി...

കുറത്തി കോഴി കഴിക്കാൻ പതിരാത്രിക്ക് എത്തിയ സൂപ്പർതാരം; അമ്പരന്ന് ഹോട്ടൽ ജീവനക്കാർ

കുറത്തി കോഴി കഴിക്കാൻ പതിരാത്രിക്ക് എത്തിയ സൂപ്പർതാരം; അമ്പരന്ന് ഹോട്ടൽ ജീവനക്കാർ രുചിവിസ്മയത്തിലൂടെ...

46-കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി കർണാടകയിൽ നിന്ന് അറസ്റ്റ് ചെയ്തു കേരള പോലീസ്

46-കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി കർണാടകയിൽ നിന്ന് അറസ്റ്റ് ചെയ്തു ...

ശബരിമലയിലുണ്ടായ ക്രമക്കേടുകൾ ‘സിസ്റ്റം ഫെയ്ലിയർ’; കെ ജയകുമാർ

ശബരിമലയിലുണ്ടായ ക്രമക്കേടുകൾ 'സിസ്റ്റം ഫെയ്ലിയർ'; കെ ജയകുമാർ കൊച്ചി: ശബരിമല സ്വർണക്കള്ളക്കേസുമായി ബന്ധപ്പെട്ട...

ഹൃദയം തകർക്കുന്ന ക്രൂരത! മുക്കത്ത് നാല് വയസുകാരിയെ പീഡിപ്പിച്ച 22-കാരൻ പിടിയിൽ;

കോഴിക്കോട്: മനസാക്ഷിയെ ഞെട്ടിക്കുന്ന മറ്റൊരു ക്രൂരത കൂടി കോഴിക്കോട് മുക്കത്ത് റിപ്പോർട്ട്...

Related Articles

Popular Categories

spot_imgspot_img