web analytics

മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; യുഎഇയിൽ മുന്നറിയിപ്പ്

യുഎഇ: യുഎഇയിൽ വീണ്ടും മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി ദേശീയ കാലാവസ്ഥ വകുപ്പ്. വരുന്ന ഞായർ, തിങ്കൾ ദിവസങ്ങളിലാണ് മഴ പെയ്യാൻ സാധ്യതയെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. യുഎഇയുടെ വടക്കൻ, കിഴക്കൻ ഭാഗങ്ങളിൽ ഈ ദിവസങ്ങളിൽ മേഘാവൃതവുമായ അന്തരീക്ഷമായിരിക്കും. ചെറുതും വലുതുമായ കാറ്റിനും സാധ്യതയുണ്ട്. രാജ്യത്തെ മിക്ക സ്ഥലങ്ങളിലും തണുത്ത കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക.

ദുബായ്, ഷാര്‍ജ, അജ്മാന്‍, ഉമല്‍ഖുവൈന്‍, റാസല്‍ഖൈമ എന്നി എമിറേറ്റുകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ഫുജൈറയിൽ കനത്ത മഴയാണ് പ്രതീക്ഷിക്കുന്നത്. പൊതുജനങ്ങളോട് ജാ​ഗ്രത പാലിക്കണമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. അറബിക്കടലും ഒമാൻ കടലും ഇടയ്‌ക്കിടെ പ്രക്ഷുബ്ധമാകുമെന്നും സമുദ്രാവസ്ഥ സാധാരണയില്‍ നിന്ന് വ്യത്യസ്തമാകുമെന്നും പ്രവചനമുണ്ട്.

അതേസമയം, ഫെബ്രുവരി 12ന് പെയ്തത് പോലെ ശക്തമായ മഴ ഉണ്ടാവില്ലെന്നും യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്ര വിദഗദ്ധന്‍ ഡോ.അഹമ്മദ് ഹബീബ് അറിയിച്ചു. മൂന്ന് പതിറ്റാണ്ട് മുമ്പ് യുഎഇയിൽ ലഭിച്ച മഴയ്ക്ക് തുല്യമാണ് കഴിഞ്ഞ ആഴ്ച രേഖപ്പെടുത്തിയ മഴയെന്ന് അധികൃതർ വ്യക്തമാക്കി. ഫെബ്രുവരി 11 മുതൽ 15 വരെ യുഎഇ 27 ക്ലൗഡ് സീഡിംഗ് ഓപ്പറേഷനുകളാണ് നടത്തിയത്.

 

Read Also: ആംബുലൻസിന്റെ ടയർ ഊരിത്തെറിച്ചു; ടയർ കൊണ്ട് സ്കൂട്ടർ യാത്രികൻ ഓടയിലേക്ക് തെറിച്ചു വീണു.

 

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img