ഇനി രജിസ്ട്രേഷന്‍നമ്പറിനായി ആഴ്ചകൾ കാത്തിരിക്കേണ്ട; അപേക്ഷിച്ചാൽ രണ്ടുപ്രവൃത്തിദിവസത്തിനകം രജിസ്ട്രേഷൻ; അന്യസംസ്ഥാനക്കാർക്കും വാഹന രജിസ്ട്രേഷൻ എളുപ്പമാക്കി; ഗതാഗത കമ്മിഷണറുടെ പുതിയ നിർദേശങ്ങൾ ഇങ്ങനെ

പുതിയ വാഹനങ്ങള്‍ക്ക് വാഹന്‍ പോര്‍ട്ടല്‍ വഴി രജിസ്ട്രേഷന് അപേക്ഷിച്ചാൽ രണ്ടുപ്രവൃത്തിദിവസത്തിനകം രജിസ്ട്രേഷന്‍നമ്പര്‍. ഗതാഗത കമ്മിഷണറാണ് പുതിയ നിര്‍ദേശം പുറത്തിറക്കിയത്. രേഖകളുടെ അഭാവത്തില്‍ അപേക്ഷ നിരസിക്കേണ്ടിവന്നാല്‍ അക്കാര്യം വ്യക്തമായി രേഖപ്പെടുത്തണം.

പുതുതായി വാഹനം രജിസ്റ്റര്‍ചെയ്യുന്നതിനായി വാഹന്‍ പോര്‍ട്ടല്‍ വഴി അപേക്ഷിക്കുമ്പോള്‍ കേന്ദ്ര മോട്ടോര്‍വാഹന ചട്ടത്തിലെ ചട്ടം 47-ല്‍ നിഷ്‌കര്‍ഷിക്കുന്ന രേഖകള്‍ ഉള്‍പ്പെടുത്തണം. അധികരേഖകള്‍ ആവശ്യപ്പെടാന്‍ പാടില്ല.വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പുതല അച്ചടക്കനടപടികള്‍ സ്വീകരിക്കും.

അന്യസംസ്ഥാനത്ത് സ്ഥിരമേല്‍വിലാസമുള്ളതും സംസ്ഥാനത്ത് സര്‍ക്കാര്‍/സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിചെയ്യന്നതുമായ വ്യക്തികള്‍ക്ക് വാഹനം രജിസ്റ്റര്‍ചെയ്യന്നതിന് സ്ഥിരമേല്‍വിലാസം തെളിയിക്കുന്നതിനുള്ള ആധാറിന്റെ പകര്‍പ്പിനോടൊപ്പം താത്കാലിക മേല്‍വിലാസം തെളിയിക്കുന്നതിനുള്ള രേഖകള്‍ നല്‍കിയാല്‍ രജിസ്ട്രേഷന്‍ അനുവദിക്കണം.

വാഹനം ഒരുസ്ഥാപനത്തിന്റെ മേധാവിയുടെപേരില്‍ രജിസ്റ്റര്‍ചെയ്യുവാന്‍ അപേക്ഷിക്കുമ്പോള്‍ ആ വ്യക്തികളുടെ വ്യക്തിഗത ആധാര്‍, പാന്‍വിവരങ്ങള്‍ വേണമെന്ന് നിര്‍ബന്ധിക്കരുത്. പകരം ഈ സ്ഥാപനങ്ങളുടെ പാന്‍, ടാന്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തി തുടര്‍നടപടികള്‍ സ്വീകരിക്കണം. രജിസ്ട്രേഷനുള്ള അപേക്ഷയില്‍ നോമിനിയുടെ പേര് നിര്‍ബന്ധമില്ല. പേര് വെക്കുകയാണെങ്കില്‍ മാത്രമേ നോമിനിയുടെ തിരിച്ചറിയില്‍ കാര്‍ഡ് ആവശ്യപ്പെടാവൂ.

സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഓഫീസ് തിരിച്ചറിയല്‍ കാര്‍ഡ് (തസ്തിക, വിലാസം, നല്‍കിയ തീയതി രേഖപ്പെടുത്തിയത്) അല്ലെങ്കില്‍ ഓഫീസ് മേധാവിയുടെ സര്‍ട്ടിഫിക്കറ്റും സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് സ്ഥാപനത്തിലെ ലെറ്റര്‍പാഡില്‍ (സ്ഥാപനത്തിന്റെ രജിസ്ട്രേഷന്‍നമ്പര്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം) ഉള്ള സര്‍ട്ടിഫിക്കറ്റിനോടൊപ്പം ജീവനക്കാരുടെ ശമ്പളസര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ പേസ്ലിപ് എന്നിവ ഹാജരാക്കണം. ഈ നിര്‍ദേശങ്ങള്‍ മാര്‍ച്ച് ഒന്നുമുതല്‍ നിലവില്‍വരും.

spot_imgspot_img
spot_imgspot_img

Latest news

ആക്രമണം ഭയന്ന് വൈഷ്ണവി ഓടി കയറിയത് വിഷ്‌ണുവിന്റെ വാടക വീട്ടിലേക്ക്; പിന്നാലെ സിറ്റ് ഔട്ടിൽ ഇട്ട് വെട്ടി

പത്തനംതിട്ട: കൂടൽ കലഞ്ഞൂർപാടത്ത് ഭാര്യയെയും ആൺ സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തിയത് അവിഹിതബന്ധം സംശയിച്ചതിനെ...

കിവീസിനെ എറിഞ്ഞുവീഴ്ത്തി വരുൺ; ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയ്ക്ക് 44 റൺസ് ജയം

ദുബായ്: ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ എതിരാളികളായ ന്യൂസിലാൻഡിനെ 44 റൺസിനു തോൽപിച്ച്...

തോൽവി അറിയാതെ കേരളം, തലയെടുപ്പോടെ മടക്കം; രഞ്ജി ട്രോഫി കിരീടമുയർത്തി വിദർഭ

നാഗ്പൂർ: രഞ്ജി ട്രോഫി ഫൈനലിൽ കിരീടമുയർത്തി വിദർഭ. ഫൈനലിൽ സമനില വഴങ്ങിയതോടെ...

Other news

മഴ പെയ്തേക്കും, ചൂട് കൂടിയേക്കും; ഇന്നത്തെ കാലാവസ്ഥ പ്രവചനം

തിരുവനന്തപുരം: കൊടും ചൂടിന് ആശ്വാസമേകാൻ സംസ്ഥാനത്ത് വേനൽമഴ സാധ്യത തുടരുന്നു. ഒരു...

എസ്എസ്എല്‍സി, ഹയര്‍സെക്കന്ററി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം; ഇത്തവണ പത്താം ക്ലാസ് പരീക്ഷ എഴുതുന്നത് 4,27,021 കുട്ടികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി, രണ്ടാ വര്‍ഷ ഹയര്‍സെക്കന്ററി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമാകും....

ആക്രമണം ഭയന്ന് വൈഷ്ണവി ഓടി കയറിയത് വിഷ്‌ണുവിന്റെ വാടക വീട്ടിലേക്ക്; പിന്നാലെ സിറ്റ് ഔട്ടിൽ ഇട്ട് വെട്ടി

പത്തനംതിട്ട: കൂടൽ കലഞ്ഞൂർപാടത്ത് ഭാര്യയെയും ആൺ സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തിയത് അവിഹിതബന്ധം സംശയിച്ചതിനെ...

സംസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും കൂട്ടക്കൊലപാതകം; പത്തനംതിട്ടയിൽ യുവാവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊന്നു

പത്തനംതിട്ട: സംസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും കൂട്ടക്കൊലപാതകം. പത്തനംതിട്ടയിൽ യുവാവ് ഭാര്യയെയും സുഹൃത്തിനെയും...

ആലപ്പുഴയിൽ ട്രെയിൻ ഇടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം; മരിച്ചത് സ്ത്രീയും പുരുഷനും

ആലപ്പുഴ: ആലപ്പുഴയിൽ ട്രെയിൻ ഇടിച്ച് രണ്ട് പേർ മരിച്ചു. സ്ത്രീയുടെയും പുരുഷന്റെയും...

Related Articles

Popular Categories

spot_imgspot_img