web analytics

പാലായിൽ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; ദമ്പതികൾക്ക് ദാരുണാന്ത്യം

കോട്ടയം: പാലായിൽ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾ മരിച്ചു. വലവൂർ സ്വദേശികളായ പാറയിൽ രാജൻ (54), ഭാര്യ സീത (52) എന്നിവരാണ് മരിച്ചത്. പാലാ – വലവൂർ റൂട്ടിൽ പേണ്ടാനം വയൽ ജങ്ഷനില്‍ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് അപകടം നടന്നത്.

പേണ്ടാനം വയൽ ടൗണിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനായി കയറിയ ദമ്പതികൾ തിരക്കായതിനാൽ ഭക്ഷണം കഴിക്കാതെ തിരികെ ഇറങ്ങുകയായിരുന്നു. തുടർന്ന് വലവൂർ ഭാഗത്തേക്ക് പോകുന്നതിനായി റോഡിലൂടെ ബൈക്ക് തിരിക്കുന്നതിനിടയിലാണ് തൃശൂരിൽനിന്നു വരികയായിരുന്ന കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചത്. ഇടിച്ച സ്ഥലത്ത് നിന്നും 15 മീറ്ററോളം മുൻപോട്ട് നീങ്ങിയാണ് ബസ് നിന്നത്.

ബൈക്ക് ബസിൻ്റെ മുൻഭാഗത്തെ ടയറിനടിയിലേക്ക് കയറിയ നിലയിലായിരുന്നു. നാട്ടുകാർ ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

 

Read Also: കെ.കെ.ശൈലജ ഏക വനിത മത്സരാർഥി; ചാലക്കുടിയിൽ മുൻ മന്ത്രി സി.രവീന്ദ്രനാഥ്, എറണാകുളത്ത് കെഎസ്ടിഎ നേതാവ് കെ.ജെ.ഷൈൻ; ലോക്സഭാ തെരഞ്ഞെടുപ്പിൽ കരുത്തന്മാരെ അണിനിരത്താൻ സിപിഎം

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img