ഉടൻ ബില്ലടയ്ക്കാമെന്ന് ഉറപ്പ് നൽകി കലക്ടർ; എറണാകുളം കലക്‌ടറേറ്റിൽ കറന്റ് വന്നു

കൊച്ചി: എറണാകുളം കലക്‌ടറേറ്റിലെ വൈദ്യുതി ബന്ധം കെഎസ്ഇബി പുനഃസ്ഥാപിച്ചു. ഉടൻ ബില്ലടയ്ക്കാമെന്ന കലക്ടറുടെ ഉറപ്പിലാണ് കലക്‌ടറേറ്റിലെ വൈദ്യുതി പുനഃസ്ഥാപിച്ചത്. വൈദ്യുതി ബില്ലില്‍ 42 ലക്ഷം രൂപയുടെ കുടിശിക വരുത്തിയതിനെ തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ കലക്‌ടറേറ്റിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയായിരുന്നു.

57.95 ലക്ഷം രൂപയാണ് ജില്ലാ ഭരണകൂടം അടയ്ക്കാനുണ്ടായിരുന്നത്. 30 ഓഫിസുകളുടെ വൈദ്യുതിയാണ് ചൊവ്വാഴ്ച വിച്ഛേദിച്ചിരുന്നത്. 13 കണക്‌ഷനുകളിൽ‍ നിന്നായിരുന്നു 30 ഓഫിസുകളിലേക്ക് വൈദ്യുതി ലഭിച്ചിരുന്നത്. വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെ തുടർന്ന് ഓഫീസുകളുടെ പ്രവർത്തനം അവതാളത്തിലായിരുന്നു.

ജില്ലാ സപ്ലൈ ഓഫിസ്, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫിസ്, ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ഓഫിസ്, സർവേ ഡപ്യൂട്ടി ഡയറക്ടറേറ്റ്, ഭക്ഷ്യ സുരക്ഷാ മിഷൻ ഓഫിസ്, യുവജനക്ഷേമ ഓഫിസ്, ട്രഷറി എസ്റ്റാബ്ലിഷ്മെന്റ് വിഭാഗം, ജില്ലാ ഓ‍ഡിറ്റ് വിഭാഗം, സഹകരണ ജോയിന്റ് റജിസ്ട്രാർ ഓഫിസ്, ഇറിഗേഷൻ ഓഫിസ്, ഇലക്‌ഷൻ ഗോ‍ഡൗണും അനുബന്ധ വിഭാഗവും തുടങ്ങിയവയിലായിരുന്നു വൈദ്യുതി വിച്ഛേദിക്കപ്പെട്ടിരുന്നത്. പണം അടച്ചതിനെ തുടർന്ന് ഇറിഗേഷനിലേയും ഇലക്‌ഷൻ ഗോഡൗണിലെയും വൈദ്യുതി പുനഃസ്ഥാപിച്ചിരുന്നു.

 

Read Also: ഇടശേരി ബാർ വെടിവെയ്പ്പ്; ഒളിവിലിരിക്കേ കച്ചേരിപ്പടിയിൽ പൊതുസ്ഥലത്തെത്തിയിട്ടും പിടികൂടാനായില്ല; സുഹൃത്തുക്കളുടെ ഫോൺ സംഭാഷണം വിനയായി; വിനീത്പിടിയിലായത് അങ്കമാലി പോലീസ്റ്റേഷനിൽ കീഴടങ്ങാനിരിക്കേ

spot_imgspot_img
spot_imgspot_img

Latest news

വായിൽ തുണി തിരുകി തലയ്ക്കടിച്ചു, കൈകൾ വെട്ടിയെടുത്തു, ജനനേന്ദ്രിയം രണ്ടാക്കി; ഗുണ്ടാനേതാവ് സാജൻ നേരിട്ടത് അതിക്രൂര പീഡനം

ഇടുക്കി: മൂലമറ്റത്ത് പായിൽ പൊതിഞ്ഞ നിലയിൽ ഗുണ്ടാനേതാവ് സാജന്റെ മൃതദേഹം കണ്ടെത്തിയ...

ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചത് രണ്ട് വർഷത്തോളം; അച്ഛൻ അറസ്റ്റിൽ

പാലക്കാട്: ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. പാലക്കാട്...

അനാമികയുടെ മരണം; പ്രിൻസിപ്പാളിനും അസോസിയേറ്റ് പ്രൊഫസർക്കും സസ്പെൻഷൻ

ബെം​ഗളൂരു: കർണാടകയിൽ മലയാളി നഴ്സിങ് വിദ്യാർത്ഥി അനാമിക ജീവനൊടുക്കിയ സംഭവത്തിൽ നഴ്സിങ്...

റഷ്യൻ കൂലിപ്പട്ടാളത്തിൽ നിന്ന് മടങ്ങിയെത്തിയ യുവാവ് മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് റഷ്യൻ കൂലിപ്പട്ടാളത്തിൽ നിന്ന് മടങ്ങിയെത്തിയ യുവാവിനെ മരിച്ച നിലയിൽ...

താരങ്ങൾ പ്രതിഫലം കുറയ്ക്കണം; സംസ്ഥാനത്ത് ജൂണ്‍ ഒന്നുമുതല്‍ സിനിമാ സമരം

കൊച്ചി: സംസ്ഥാനത്ത് ജൂണ്‍ ഒന്നുമുതല്‍ സിനിമാ സമരത്തിന് ആഹ്വാനം. സിനിമാ സംഘടനകളുടെ...

Other news

അനന്തുകൃഷ്ണനെ പരിചയപ്പെടുത്തിയത് കോൺഗ്രസ് നേതാവ്; ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് സായ് ട്രസ്റ്റ് ചെയർമാൻ

കൊച്ചി: ഓഫർ തട്ടിപ്പിൽ തനിക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് സായ് ട്രസ്റ്റ്...

ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മ നൽകിയ അപ്പീൽ സ്വീകരിച്ച് ഹൈക്കോടതി; എതിർ കക്ഷികൾക്ക് നോട്ടീസ്

തിരുവനന്തപുരം:ഷാരോൺ വധക്കേസിൽ കുറ്റവാളി ഗ്രീഷ്‌മ നൽകിയ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു....

കോഴിക്കോട് മെഡിക്കൽ കോളജിൽ റാഗിങ്; 11 എംബിബിഎസ് വിദ്യാർഥികൾക്കെതിരെ നടപടി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്ത സംഭവത്തിൽ...

കെ രാധാകൃഷ്ണൻ എംപിയുടെ അമ്മ അന്തരിച്ചു

തൃശൂർ: ചേലക്കര എംപി കെ രാധാകൃഷ്ണന്റെ അമ്മ അന്തരിച്ചു. 84 വയസായിരുന്നു....

അടിച്ച് പല്ല് കൊഴിച്ചു; ഓട്ടോ ഡ്രൈവർക്ക് പൊലീസിന്റെ ക്രൂരമർദനമേറ്റതായി പരാതി

ഇടുക്കി: കൂട്ടാറിൽ പുതുവത്സര ദിനത്തിൽ പടക്കം പൊട്ടിക്കുന്നത് കാണാൻ നിന്നയാൾക്ക് പൊലീസിന്റെ...

അമേരിക്കയിൽ അതിമാരകമായ ഹെനിപാ വൈറസിന്റെ സാന്നിധ്യം ! ആദ്യ കേസ് റിപ്പോർട്ട് ചെയ്തു; മുന്നറിയിപ്പ്

അമേരിക്കയിൽ അതിമാരകമായ ഹെനിപാ വൈറസിന്റെ സാന്നിധ്യം. ആദ്യ കേസ് നോര്‍ത്ത് അമേരിക്കയില്‍...

Related Articles

Popular Categories

spot_imgspot_img