web analytics

ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ റംസാൻ മാസാരംഭത്തിൽ റഫയിൽ കനത്ത ആക്രമണം നടത്തും; ഹാമാസിനു മുന്നറിയിപ്പുമായി ഇസ്രായേൽ

ഫലസ്തീൻ പ്രദേശത്ത് ഹമാസിൻ്റെ ബന്ദികളെ അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ മോചിപ്പിച്ചില്ലെങ്കിൽ മാർച്ച് 10 നകം ഗാസ മുനമ്പിലെ റഫയിൽ ഇസ്രായേൽ സൈന്യം കരാക്രമണം നടത്തുമെന്ന് ഇസ്രായേൽ യുദ്ധ കാബിനറ്റ് ഞായറാഴ്ച (ഫെബ്രുവരി 18) മുന്നറിയിപ്പ് നൽകി. “ലോകം അറിയണം, ഹമാസ് നേതാക്കൾ അറിയണം – റമദാനിൽ നമ്മുടെ ബന്ദികൾ വീട്ടിലില്ലെങ്കിൽ, റഫ പ്രദേശം ഉൾപ്പെടെ എല്ലായിടത്തും പോരാട്ടം തുടരും.” യുദ്ധ കാബിനറ്റ് അംഗം ബെന്നി ഗാൻ്റ്സ് പറഞ്ഞതായി ദി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്യുന്നു. റാഫയിൽ യുദ്ധമരുതെന്നും സാധാരണക്കാരുടെ ജീവൻ സംരക്ഷിക്കണമെന്നും അന്താരാഷ്ട്രതലത്തിൽ സമ്മർദമുയരവേയാണ് യുദ്ധകാര്യമന്ത്രിസഭാംഗമായ ബെന്നി ഗാന്റ്സിന്റെ മുന്നറിയിപ്പുണ്ടായത്. മാർച്ച് 10 നാണ് മുസ്ലീങ്ങളുടെ വ്രതാനുഷ്ഠാനത്തിൻ്റെ വിശുദ്ധ മാസമായ റമദാൻ ആരംഭിക്കുന്നത്.

യു.എസുമായും ഈജിപ്തുമായും ഏകോപിപ്പിച്ച് സാധാരണക്കാരുടെ സുരക്ഷ പരമാവധി ഉറപ്പുവരുത്തിയാകും റാഫയിലെ നടപടിയെന്ന് ഗാന്റ്‌സ് പറഞ്ഞു. ഗാസ മുനമ്പിൽ ഹമാസ് തീവ്രവാദികളുടെ അവസാന ശക്തികേന്ദ്രമാണ് റഫ. കഴിഞ്ഞ വർഷം ഒക്ടോബറിൽ ആരംഭിച്ച സംഘർഷം മുതൽ, ഒരു ദശലക്ഷത്തിലധികം ഫലസ്തീനികൾ യുദ്ധത്തിൽ നിന്ന് അഭയം തേടി നഗരത്തിലേക്ക് പലായനം ചെയ്തിട്ടുണ്ട്.

Read Also: രണ്ടുവയസ്സുകാരിയുടെ തിരോധാനം: കുട്ടിയെ ഉപേക്ഷിച്ചത് പിടിക്കപ്പെടുമെന്നുറപ്പായപ്പോൾ; പ്രതിയെക്കുറിച്ച് സൂചന

 

spot_imgspot_img
spot_imgspot_img

Latest news

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

Other news

അങ്കമാലി കിടങ്ങൂരിൽ മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സ്യഷ്ടിച്ച് കൊമ്പൻ; ആനയെ കൊണ്ടുവന്ന ലോറി ഡ്രൈവറെ ചവിട്ടിക്കൊന്നു

അങ്കമാലി കിടങ്ങൂരിൽ ആന ലോറി ഡ്രൈവറെ ചവിട്ടിക്കൊന്നു എറണാകുളം ജില്ലയിലെ അങ്കമാലിക്ക് സമീപമുള്ള...

വിവാഹാലോചന മുടക്കിയതിലെ വൈരാഗ്യം; കൊച്ചിയിൽ പെൺകുട്ടിയുടെ വല്യച്ചനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച് യുവാവ്

കൊച്ചിയിൽ പെൺകുട്ടിയുടെ വല്യച്ചനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച് യുവാവ് എറണാകുളത്തെ അയ്യപ്പൻകാവിൽ...

Related Articles

Popular Categories

spot_imgspot_img