web analytics

പ്രാണികൾ കൃത്രിമ വെളിച്ചത്തിലേക്ക് ആകർഷിക്കപ്പെടുന്നതിന് പിന്നിലെ യഥാർത്ഥ കാരണമെന്ത് ? ദുരൂഹതയ്ക്ക് ഉത്തരം കണ്ടെത്തി ശാസ്ത്രലോകം !

വെളിച്ചം ഇട്ടാലുടനെ അതിലേക്ക് പ്രാണികൾ ആകർഷിക്കപ്പെടുന്നത് നമ്മൾ കണ്ടിട്ടുണ്ട്. പലതരം പ്രാണികൾ വെളിച്ചത്തിലേക്ക് ആകർഷിക്കപ്പെട്ട് വരാറുണ്ട്. എന്നാൽ ഇതിനു പിന്നിലെ യഥാർത്ഥ കാരണം എന്താണ് ? പല കാരണങ്ങളാണ് ഇതുവരെ പല ഗവേഷകരും പറഞ്ഞിരുന്നത്. പ്രാണികൾ പ്രകാശത്തെ ആകാശഗോളങ്ങളായി തെറ്റിദ്ധരിച്ചാണ് അതിന്റെ അടുത്തേക്ക് പറന്നടുക്കുന്നത് എന്നൊരു ധാരണയുണ്ടായിരുന്നു. മറ്റൊരു വിശ്വാസം പ്രകാശ സ്രോതസിന്റെ ചൂടുപയോഗിച്ച് ശരീരം ചൂടാക്കുന്നതിനാണ് പ്രാണികൾ ഇതിനടുത്തേക്ക് എത്തുന്നത് എന്നായിരുന്നു. എന്നാൽ, ലണ്ടനിലെ ഇംപീരിയൽ കോളേജിലെയും ഫ്ലോറിഡ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയിലെ മക്ഗുയർ സെൻ്റർ ഫോർ ലെപിഡോപ്റ്റെറ ആൻഡ് ബയോഡൈവേഴ്‌സിറ്റിയിലെയും ഒരു സംഘം ശാസ്ത്രജ്ഞർ ഇതിനു പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്തിയിരിക്കുകയാണ്.

പുതിയ പഠനങ്ങൾ പറയുന്നത് അന്തരീക്ഷത്തിൽ പറക്കുന്നതിനും സ്വയം ഓറിയൻ്റുചെയ്യാനുമുള്ള പ്രാണികളുടെ കഴിവിനെ കൃത്രിമ പ്രകാശ സ്രോതസ്സ് തടസപ്പെടുത്തുന്നതുമൂലമാണ് പ്രാണികൾ പ്രകാശത്തിനു ചുറ്റും വട്ടമിട്ടു പറക്കുന്നതായി തോന്നുന്നത് എന്നാണ്. പ്രാണികൾ പ്രകാശത്തിലേക്ക് നേരിട്ട് പറക്കുകയല്ല, കൃത്രിമ സ്രോതസ്സുമായി അവയുടെ പിൻഭാഗം വിന്യസിക്കാൻ ശ്രമിക്കുമ്പോൾ അതിനെ വട്ടമിട്ട് പറക്കുന്നതായി അനുഭവപ്പെടുന്നു എന്നാണു ഗവേഷകനായ യാഷ് സോന്ധി പറയുന്നത്. ഈ സ്വഭാവത്തെ “ഡോർസൽ ലൈറ്റ് പ്രതികരണം” എന്നാണു ഗവേഷകർ വിളിക്കുന്നത്. നാച്ചുറൽ വെളിച്ചത്തിൽ ശരിയായ പറക്കലും അതിന്റെ നിയന്ത്രണവും നിലനിർത്താൻ പ്രാണികൾ സ്വീകരിക്കുന്ന രീതിയെ കൃത്രിമ വെളിച്ചം തടസ്സപ്പെടുത്തുന്നു. അത് പ്രാണികളിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്നു. ഇത് മൂലം അവ വെളിച്ചത്തിനു ചുറ്റും നിരന്തരം വലം വയ്ക്കുന്നു. പ്രാണികളുടെ അന്തരീക്ഷസ്ഥിലെ സഞ്ചാര വഴിയിൽ അതിവേഗ ഇൻഫ്രാറെഡ് ക്യാമറകൾ ഉപയോഗിച്ച് നടത്തിയ പരീക്ഷണങ്ങളിലാണ് ഈ പുതിയ കണ്ടെത്തൽ.

Also read: പാലക്കാട് ട്രെയിനിൽ കയറുന്നതിനിടെ കാൽവഴുതിവീണ് അപകടം: വയോധികയുടെ ഇരുകാലുകളും അറ്റു

spot_imgspot_img
spot_imgspot_img

Latest news

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

Other news

ഡിവൈഎഫ്ഐ നേതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു; പിന്നിൽ കാപ്പ പ്രതിയടങ്ങുന്ന ഗുണ്ടാസംഘം

കൊച്ചി: എറണാകുളം വടക്കൻ പറവൂരിൽ ഡിവൈഎഫ്ഐ നേതാവിന് നേരെ ഗുണ്ടാസംഘത്തിന്റെ അതിക്രൂരമായ...

സ്ത്രീയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്താൻ ശ്രമം… പിന്നിൽ തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ട തർക്കം

സ്ത്രീയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്താൻ ശ്രമം… പിന്നിൽ തെരുവുനായ്ക്കൾക്ക് ഭക്ഷണം...

കരാട്ടെ ക്ലാസിൽ 11-കാരി മരിച്ചു; പരിശീലനത്തിനിടെ ദാരുണാന്ത്യം

കരാട്ടെ ക്ലാസിൽ 11-കാരി മരിച്ചു; പരിശീലനത്തിനിടെ ദാരുണാന്ത്യം കൊല്ലം: അഞ്ചലിൽ കരാട്ടെ പരിശീലനത്തിനിടെ...

ഗുരുവായൂരപ്പന് വിഷുക്കൈനീട്ടമായി ഗജവീരൻ! ഭക്തിനിർഭരമായ ചടങ്ങുകൾ ഇങ്ങനെ…

തൃശൂർ: ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും വിഷുപ്പുലരിയിൽ ഗുരുവായൂർ കണ്ണന് പ്രിയപ്പെട്ട ഗജവീരനെ സമർപ്പിച്ച്...

നടുറോഡിൽ ഗർഭിണിക്കെതിരെ അതിക്രമം; സിസിടിവി പുറത്തുവന്നപ്പോൾ പോലീസ് കുടുങ്ങി!

Jaipur: നടുറോഡിൽ ഗർഭിണിയായ യുവതിയെ ആക്രമിച്ച കേസിൽ നടപടി വൈകിയതിന് രണ്ട്...

വിദേശികൾ ഇല്ലാതെ ആഡംബര യാത്ര മന്ദഗതിയില്‍; ‘പാലസ് ഓൺ വീൽസ്’ പ്രതിസന്ധിയിൽ

വിദേശികൾ ഇല്ലാതെ ആഡംബര യാത്രകള്‍ക്ക് മന്ദഗതി; ‘പാലസ് ഓൺ വീൽസ്’ പ്രതിസന്ധിയിൽ ജയ്പൂർ:...

Related Articles

Popular Categories

spot_imgspot_img