web analytics

നിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ച കേസ്: മുൻ സർക്കാർ പ്ലീഡർ അഡ്വ. പി.ജി മനു കീഴടങ്ങി

കൊച്ചിയിൽ നിയമസഹായം തേടിയെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുൻ സർക്കാർ പ്ലീഡർ അഡ്വ. പി.ജി മനു കീഴടങ്ങി. സുപ്രീം കോടതി മുൻകൂർ ജാമ്യ അപേക്ഷ തള്ളിയതിന് പിന്നാലെയാണ് ഇയാൾ പുത്തൻകുരിശ് പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്.  ആരോപണം ഗുരുതരമാണെന്നും അഭിഭാഷകനെന്ന പരിഗണന നൽകാനാകില്ലെന്നും ചൂണ്ടിക്കാട്ടി നേരത്തെ ഇയാളുടെ മുൻകൂർ ജാമ്യ അപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.  ഇതിന് പിന്നാലെയാണ് ഇയാൾ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും സുപ്രീം കോടതിയും ജാമ്യാപേക്ഷ  തള്ളിയ സാഹചര്യത്തിലാണ് കീഴടങ്ങൽ. കീഴടങ്ങാൻ പത്ത് ദിവസത്തെ സമയവും സുപ്രീം കോടതി നൽകിയിരുന്നു.
പുത്തൻകുരിശ് ഡിവൈഎസ്പി മനുവിനെതിരെ നേരത്തെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ മനു ഒളിവിലായിരുന്ന മനുവിന് ഹൈക്കോടതി കീഴടങ്ങാൻ നൽകിയ സമയപരിധി അവസാനിച്ച സാഹചര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img