റമദാൻ മാസം കണക്കിലെടുത്ത് മാർച്ച് 25 തിങ്കളാഴ്ച മുതൽ മുതൽ ഏപ്രിൽ 15 തിങ്കളാഴ്ച വരെ സെപ്റ്റംബറിൽ അധ്യയനം ആരംഭിച്ച സ്വകാര്യസ്‌കൂളുകൾക്ക് ദുബൈയിൽ അവധിയായിരിക്കുമെന്ന് ദുബൈ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി അവരുടെ വെബ്‌സൈറ്റിലൂടെ അറിയിച്ചു. . ചെറിയ പെരുന്നാൾ ആഘോഷങ്ങൾ കണക്കിലെടുത്ത് ഏപ്രിൽ എട്ടു മുതൽ 12 വരെ ദുബൈ പൊതു അവധി നൽകാനും സാധ്യതയുണ്ട്. റമദാൻ മാസത്തിലെ അവസാന ദിനങ്ങൾ വിശ്വാസികൾ വ്രതാനുഷ്ഠാനങ്ങളിലും പ്രാർഥനകളിലും കൂടുതൽ സജീവമാകുന്ന സമയമാണ്.
Also read: ഗോൾഡൻ വീസ; വസ്തു ഉടമകൾ നൽകേണ്ട മിനിമം തുക ദുബൈ ഒഴിവാക്കുമെന്ന് സൂചന