web analytics

പേറ്റന്റ് തർക്കം; വാച്ചുകളിൽ നിന്ന് പള്‍സ് ഓക്‌സിമെട്രി പിൻവലിച്ച് ആപ്പിൾ

വാച്ചുകളിൽ നിന്ന് ഓക്‌സിജന്റെ അളവ് കണ്ടുപിടിക്കാനുള്ള സാങ്കേതിക വിദ്യയായ ഓക്‌സിമെട്രി പിൻവലിക്കുന്നതായി പ്രഖ്യാപിച്ച് ആപ്പിള്‍ കമ്പനി. അമേരിക്കയില്‍ വില്‍ക്കുന്ന ആപ്പിളിന്റെ വാച്ചുകളില്‍ നിന്നാണ് ഓക്‌സിമെട്രി പിൻവലിക്കുന്നത്. മെഡിക്കല്‍ സാങ്കേതിക കമ്പനി മസിമോയുടെ പേറ്റന്റുമായി ബന്ധപ്പെട്ട് നടത്തുന്ന കേസിൽ ആപ്പിളിന് ഈ മോഡലുകള്‍ വില്‍ക്കാന്‍ സാധിക്കില്ലെന്ന ഉത്തരവിനെ തുടര്‍ന്നാണ് തീരുമാനം.

വ്യാഴാഴ്ച മുതല്‍ വെബ്‌സൈറ്റുകളിലും സ്റ്റോറുകളിലും ലഭ്യമാകുന്ന ആപ്പിള്‍ വാച്ച് സീരീസ് ഒമ്പതും അള്‍ട്രാ രണ്ട് മോഡലുകളും ഓക്‌സിമെട്രി ഫീച്ചർ ഉണ്ടാകുകയില്ലെന്ന് കമ്പനി അറിയിച്ചു. ആപ്പിള്‍ തങ്ങളുടെ ജീവനക്കാരെ ജോലിക്കെടുത്ത് പള്‍സ് ഓക്‌സിമെട്രി സാങ്കേതിക വിദ്യ മോഷ്ടിക്കുകയായിരുന്നുവെന്നാണ് മസിമോയുടെ ആരോപണം. മസിമോയുടെ പരാതിയെത്തുടര്‍ന്നാണ് ഐടിസി ആപ്പിള്‍ വാച്ചുകളുടെ ഇറക്കുമതി തടഞ്ഞിരിക്കുന്നത്. ഐടിസി തീരുമാനത്തോടും അത് പ്രകാരമുണ്ടായ ഉത്തരവുകളോടും ശക്തമായി വിയോജിക്കുന്നുവെന്ന് പറഞ്ഞാണ് ആപ്പിള്‍ ഈ ഫീച്ചര്‍ പിന്‍വലിക്കുന്നതായി അറിയിച്ചത്.

രക്തത്തിലെ ഓക്‌സിജന്റെ അളവ് അറിയാന്‍ ഉപയോഗിക്കുന്ന പള്‍സ് ഓക്‌സിമെട്രി 2020ല്‍ പുറത്തിറക്കിയ ആപ്പിള്‍ വാച്ച് സീരീസ് ആറ് മുതലാണ് ഉപയോഗിച്ച് തുടങ്ങിയത്.

 

Read Also: ഗൂഗിളിൽ വീണ്ടും കൂട്ടപിരിച്ചു വിടൽ; തൊഴിൽ നഷ്ടമാകുക പരസ്യ മേഖലയിലെ നൂറുകണക്കിന് ജീവനക്കാർക്ക്

 

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img