അധികം സിനിമകൾ ഒന്നും ഒരുമിച്ച് ചെയ്തട്ടിലെങ്കിലും മലയാള സിനിമയിൽ എവർഗ്രീൻ കോംബോ ആണ് മീര ജാസ്മിനും നരേനും. ‘അച്ചുവിന്റെ അമ്മ’, ‘മിന്നാമിന്നിക്കൂട്ടം’ എന്നീ ചിത്രങ്ങൾ മാത്രം മതി ഇവർക്ക് മലയാള സിനിമയിൽ ഉള്ള പ്രാധാന്യം തിരിച്ചറിയാൻ .ഇപ്പോഴിതാ ഇവർ വീണ്ടും ഒന്നിച്ചെത്തുന്ന “ക്വീൻ എലിസബത്ത് ” എന്ന ചിത്രത്തിനായാണ് ആരാധകർ കാത്തിരിക്കുന്നത്.കർക്കശക്കാരിയായ ഒരു ലേഡി ബോസും അവരെ പ്രണയിക്കുന്ന യുവാവും ആയാണ് മീരയും നരെയ്നും ചിത്രത്തിൽ എത്തുന്നത്.ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം പുറത്തിറങ്ങി. എം പത്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബർ 29ന് റിലീസിനെത്തും.
ചിത്രം റൊമാന്റിക് കോമഡി എന്റർടെയിനറായിട്ടാണ് ഒരുക്കിയിരിക്കുന്നത്. ‘വെള്ളം’, ‘അപ്പൻ’, ‘പടച്ചോനെ ഇങ്ങള് കാത്തോളി’ എന്നിവയുടെ നിർമാതാവായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, ബ്ലൂ മൗണ്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. പത്മകുമാർ, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരുമായ് ചേർന്ന് നിർമിച്ച ഈ ചിത്രത്തിന് അർജുൻ ടി. സത്യനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശ്വേതാ മേനോൻ, രമേശ് പിഷാരടി, വി കെ പ്രകാശ്, ശ്യാമ പ്രസാദ്, ജോണി ആന്റണി, മല്ലികാ സുകുമാരൻ, ജൂഡ് ആന്റണി ജോസഫ്, ആര്യ, ശ്രുതി രജനികാന്ത്, സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോൽ, ചിത്രാ നായർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായുണ്ട്.
എം.പത്മകുമാറിന്റെ കരിയറിലെ ചിത്രങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമായി ഒരുക്കുന്ന ചിത്രം സമൂഹത്തിൽ ഏറെ പ്രാധാന്യമുള്ള വിഷയം അവതരിപ്പിക്കുന്ന ഫാമിലി ഡ്രാമയാണ്. ഇപ്പോഴിതാ ട്രെയിലറിന്റെ കമന്റ് ബോക്സ് നിറയുന്നത് മീര ജാസ്മിൻ മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ചു വരവ് നടത്തുമെന്ന പ്രവചനവുമായാണ് .
Read Also :രൺബീർ കപൂറിന്റെ ആസ്തി 345 കോടി , വരുമാനം വരുന്ന വഴി കേട്ട് ഞെട്ടി ആരാധകർ