ടി 20 ലോകകപ്പിൽ കോലിയ്ക്ക് പകരം ഇഷാൻ? ബിസിസിഐയുടെ തീരുമാനം മണ്ടത്തരമായേക്കും

ഐസിസി ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാനിരിക്കെ ആരാധകരെ ഞെട്ടിക്കുന്ന വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്. വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലുമായി നടക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യയുടെ ഇതിഹാസ ബാറ്റർ വിരാട് കോലിയെ ഒഴിവാക്കിയേക്കുമെന്നാണ് റിപ്പോർട്ട്. പകരക്കാരനായി മൂന്നാം നമ്പറിൽ യുവ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഇഷാന്‍ കിഷനെ കൊണ്ടുവരാനുമാണ് ബിസിസിഐയുടെ ആലോചന. ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഏകദിന ലോകകപ്പിലെ ടോപ് സ്കോറർ ആണ് വിരാട് കോലി. 20യിൽ ഇന്ത്യയുടെ മൂന്നാം നമ്പരിൽ കളിച്ചുകൊണ്ടിരുന്നതും കോലിയായിരുന്നു. എന്നാൽ നിലവിൽ ആദ്യ പന്ത് മുതൽ ആക്രമിച്ച് കളിക്കുന്ന താരത്തെയാണ് സെലക്ടർമാർ ടി20 ടീമിന്റെ മൂന്നാം നമ്പരിലേക്ക് തിരയുന്നത്. അങ്ങനെ നോക്കുകയാണെങ്കിൽ കോലിയെക്കാൾ നന്നായി ആക്രമിച്ചു കളിക്കുന്ന താരം ഇഷാൻ ആണെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ കോലിയെ തഴഞ്ഞ് പകരം ഇഷാനെ എടുക്കുകയാണെങ്കിൽ ചിലപ്പോൾ അത് വലിയ അബദ്ധമായി മാറിയേക്കാം.

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിൽ മൂന്നാം നമ്പരിൽ കളിച്ച ഇഷാൻ കിഷൻ ചില നല്ല ഇന്നിങ്സുകൾ കാഴ്ച വെച്ചിരുന്നു. എന്നാൽ അന്താരാഷ്ട്ര ടി20യിലെ റെക്കോര്‍ഡ് നോക്കുകയാണെങ്കില്‍ ഇഷാനെക്കാൾ മുൻ‌തൂക്കം കോലിക്ക് തന്നെയാണ്. അന്താരാഷ്ട്ര ടി20ടിയില്‍ ഇന്ത്യന്‍ ബാറ്റര്‍മാരുടെ ഡോട്ട് ബോളുകളുടെ ശതമാനം നോക്കുകയാണെങ്കില്‍ അതില്‍ ഏറ്റവും മോശം ഇഷാന്‍ കിഷനാണ്. 44.3 ശതമാനം ഡോട്ട് ബോളുകളാണ് താരം കളിച്ചത്. അതേസമയം ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും കുറഞ്ഞ ഡോട്ട് ബോള്‍ ശരാശരിയുള്ളത് കോലിക്കാണ്. വെറും 28.1 ശതമാനം ഡോട്ട് ബോളുകള്‍ മാത്രമേ അദ്ദേഹം ടി20യില്‍ കളിച്ചിട്ടുള്ളൂ. കൂടാതെ ടി20യിലെ സ്‌ട്രൈക്ക് റേറ്റെടുത്താലും ഇഷാനേക്കാള്‍ കേമന്‍ കോലി തന്നെ. നിലവില്‍ അന്താരാഷ്ട്ര ടി20യില്‍ കോലിയുടെ സ്‌ട്രൈക്ക് റേറ്റ് 137.97 ആണെങ്കില്‍ ഇഷാന്റെ സ്‌ട്രൈക്ക്‌റേറ്റ് 124.38 മാത്രമാണ്. റണ്ണുകളുടെ കാര്യത്തിൽ ആണെങ്കിലും കോലി തന്നെ മുന്നിൽ 107 ഇന്നിങ്‌സുകളില്‍ നിന്നും അദ്ദേഹം വാരിക്കൂട്ടിയത് 4008 റണ്‍സാണ്. 52.73 എന്ന കിടിലന്‍ ശരാശരിയോടെയാണിത്. ഒരു സെഞ്ച്വറിയും 37 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. ടി20യില്‍ ഏറ്റവുമധികം ഫിഫ്റ്റികളെന്ന ലോക റെക്കോര്‍ഡും കോലിയുടെ പേരില്‍ തന്നെയാണ്.

ഈ കണക്കുകളെല്ലാം കൂട്ടി വായിച്ചാൽ എന്തുകൊണ്ടും ഇഷാനെക്കാൾ യോഗ്യത കോലിക്ക് തന്നെയാണ്. എന്നാൽ ആക്രമിച്ചു കളിക്കുന്ന ബാറ്ററെ തിരയുന്നതിനാൽ തന്നെ കോലിയെ തഴഞ്ഞ് ഇഷാന് മുൻ‌തൂക്കം നൽകാനാണ് സാധ്യത.

 

Read Also: കോഴക്കാരനെന്ന് വിളിച്ചതായി ശ്രീശാന്ത്, ആരാധകരുടെ ശ്രദ്ധ നേടാനുള്ള ശ്രമമാണെന്ന് ഗംഭീർ; കളത്തിലെ തർക്കം പുറത്തും രൂക്ഷമാക്കി താരങ്ങൾ

spot_imgspot_img
spot_imgspot_img

Latest news

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

Other news

മുലയംപറമ്പ് പൂരത്തിനിടെ സംഘര്‍ഷം; പോലീസിനെതിരെ വീട്ടമ്മമാർ

തൃശൂര്‍: ചാലിശേരി മുലയംപറമ്പ് പൂരത്തിനിടെ നടന്ന സംഘര്‍ഷത്തില്‍ പൊലീസ് പക്ഷപാതപരമായി ഇടപെടുകയാണെന്നാരോപിച്ച്...

ഇടുക്കിയിൽ കാണാതായ ഓട്ടോറിക്ഷാ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തിയത് ചെങ്കുത്തായ പാറക്കെട്ടിൽ

ഇടുക്കി: ഇടുക്കിയിൽ കാണാതായ ഓട്ടോറിക്ഷാ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. മൂലമറ്റം സ്വദേശി...

കണ്ണൂരിൽ ഉത്സവത്തിനിടെ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

കണ്ണൂര്‍: ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. കണ്ണൂർ പാനൂരിലാണ് സംഭവം. പാനൂര്‍ കൊല്ലമ്പറ്റ...

“വാടി നമുക്ക് സെൽഫി എടുക്കാം”… ചോദിക്കാൻ ചെന്ന ഭർത്താവിനെ പൊതിരെ തല്ലി; സംഭവം മറൈൻ ഡ്രൈവിൽ

കൊച്ചി: മറൈൻ ഡ്രൈവ് വാക്ക് വേയിൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ രണ്ട്...

‘നാൻസി റാണി’വിവാദത്തിൽ പ്രതികരണവുമായി നടി അഹാന കൃഷ്ണ രംഗത്ത്

കൊച്ചി: 'നാൻസി റാണി' എന്ന ചിത്രത്തിന്റെ പ്രമോഷന് നടി അഹാന കൃഷ്ണ...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!