പ്രതീക്ഷയുടെ ദിനങ്ങൾ വരുന്നു. ബന്ദികൾ സ്വതന്ത്രരാകുന്നു. ഇന്ന് വൈകുന്നേരം നാല് മണിയ്ക്ക് ആദ്യ സംഘം ബന്ദികളെ ഹമാസ് മോചിപ്പിക്കും.

പാലസ്തീൻ : മരണത്തിന്റേയും നിലവിളിയുടേയും നിസഹായതയുടേയും ദിനങ്ങൾക്ക് ഇടവേള. ഹമാസ് – ഇസ്രയേൽ ധാരണ പ്രകാരമുള്ള വെടിനിറുത്തൽ ​ഗാസയിൽ ആരംഭിച്ചു. ഇസ്രയേൽ വാക്ക് പാലിച്ചതിനാൽ അടുത്ത നടപടി എടുക്കേണ്ടത് ഹമാസ്. ഇത് പ്രകാരം ​ഗാസയിലെ പ്രാദേശിക സമയം വൈകുന്നേരം നാല് മണിയ്ക്ക് ബന്ദികളിൽ ഒരു സംഘത്തെ ഹമാസ് മോചിപ്പിക്കും. അന്താരാഷ്ട്ര ചാരിറ്റി സംഘടനയായ റെഡ് ക്രോസിനാണ് ബന്ദികളെ കൈമാറുന്നത്.ആദ്യ ഘട്ടമായി 13 പേരെ ഇസ്രയേലിന് മടക്കി നൽകുമെന്ന് ഖത്തർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഒക്ടോബർ 7 ന് ഇസ്രയേലിൽ ആക്രമണം നടത്തി 240 പേരെയാണ് ഹമാസ് ബന്ദികളാക്കിയത്. ഇവരെ കണ്ടെത്താൻ ​ഗാസയിലെ അൽ ഷിഫ ആശുപത്രിയിൽ ഇസ്രയേൽ തിരച്ചിൽ നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടർന്ന് മറ്റ് മേഖലകളിലേയ്ക്കും ആക്രമണം വ്യാപിച്ചതോടെയാണ് ഇരുപക്ഷവും തമ്മിൽ ധാരണയായത്. ആദ്യ ഘട്ടത്തിൽ പുറത്ത് വിടുന്ന പതിമൂന്ന് പേരും ഇസ്രയേൽ പൗരൻമാർ മാത്രമായിരിക്കില്ല എന്നാണ് സൂചന. ഇരട്ട പൗരത്വമുള്ളവരെ ഹമാസ് പ്രത്യേകം വേർതിരിച്ചിട്ടുണ്ട് . ഇവരെയാണ് ആദ്യം മോചിപ്പിക്കുന്നത്. നാല് ദിവസത്തിന് ശേഷം 50 പേരെ കൂടി ഹമാസ് മോചിപ്പിക്കുമെന്നാണ് പ്രാഥമിക ധാരണ. ഇസ്രയേൽ ജയിലിൽ ഉള്ള 150 പാലസ്തീൻ തടവുകാരെ ബന്ദികളുടെ മോചനത്തിനായി ബഞ്ചമിൻ നെതന്യാഹു സർക്കാർ തുറന്ന് വിടും. അതിന് ശേഷമായിരിക്കും ബാക്കിയുള്ള ബന്ദികളുടെ മോചനം. നാല് ദിവസത്തെ താത്കാലിക വെടിനിറുത്തൽ ഓരോ ദിവസം കൂടി നീട്ടും തോറും പത്ത് വീതം ബന്ദികളെ മോചിപ്പിക്കുമെന്ന വാ​ഗ്ദാനവും ഹമാസ് നൽകിയിട്ടുണ്ട്.

വെടിനിറുത്തൽ താത്കാലികം.

ഇസ്രയേൽ – ഹമാസ് വെടിനിറുത്തൽ ​ഗാസയിൽ കുടുങ്ങി പോയ 2.2 മില്യൺ പാലസ്തീൻ പൗരൻമാർക്ക് ആശ്വാസം പകരുന്നതാണ്.

ഇരു വിഭാ​ഗം തമ്മിലുള്ള പോരാട്ടത്തിൽ ഇത് വരെ 14,500 പാലസ്തീൻ പൗരൻമാർ കൊലപ്പെട്ടുവെന്നാണ് ഔദ്യോ​ഗിക കണക്ക്. അതേ സമയം വെടിനിറുത്തൽ താത്കാലികം മാത്രമെന്ന് ബഞ്ചമിൻ നെതന്യാഹു സർക്കാർ വ്യക്തമാക്കി. ഹമാസിനെ ഉത്മൂലനം ചെയ്യാതെ പോരാട്ടം നിറുത്തില്ല.

 

Read also : കോവിഡിന് പിന്നാലെ ചൈന വീണ്ടും മാസ്ക്കിലേക്ക്; കുട്ടികളിൽ അജ്ഞാതരോഗം പടരുന്നു; ജാഗ്രതയിൽ ലോകം; WHO റിപ്പോർട്ട് തേടി

spot_imgspot_img
spot_imgspot_img

Latest news

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

Other news

നടുക്കി നരബലി..! നാലുവയസുകാരിയെ ക്ഷേത്രത്തിൽ ബലിനൽകി യുവാവ്:

കുടുംബത്തില്‍ ഐശ്വര്യമുണ്ടാകുന്നതിനും ദേവപ്രീതിക്കുമായിഅയല്‍വാസിയായ നാലുവയസുകാരിയെ കഴുത്തറുത്ത് കൊന്ന് രക്തമെടുത്ത് കുടുംബക്ഷേത്രത്തിലെ നടയില്‍...

പാതിവില തട്ടിപ്പ്; കെ എന്‍ ആനന്ദ കുമാര്‍ അറസ്റ്റില്‍

തിരുവനന്തപുരം: പാതിവില തട്ടിപ്പ് തട്ടിപ്പ് കേസില്‍ സായി ഗ്രാം ഗ്ലോബല്‍ ട്രസ്റ്റ്...

15 വയസുകാരന്റെ തൊണ്ടയിൽ കുടുങ്ങിയത് ഹാങ്ങർ ഹുക്ക്; 3 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ തിരികെ ജീവിതത്തിലേക്ക്

കൊച്ചി: 15 വയസുകാരന്റെ തൊണ്ടയിൽ കുടുങ്ങിയ ഹാങ്ങർ ഹുക്ക് എൻഡോസ്കോപ്പി ശസ്ത്രക്രിയയിലൂടെ...

വി എസ് അച്യുതാനന്ദനെ അവഗണിച്ചുവെന്ന് വാർത്തയെഴുതിയത് തനി തോന്ന്യാസമാണ്…

തിരുവനന്തപുരം: മുതിർന്ന നേതാവ് വി എസ് അച്യുതാനന്ദനെ സിപിഎം സംസ്ഥാന സമിതിയിലെ...

പ്രമേഹ ചികിത്സയ്ക്കായി ഈ മരുന്ന് ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതൊന്നു വായിച്ചോളൂ…

ന്യൂഡൽഹി: പ്രമേഹ ചികിത്സയ്ക്ക് വ്യാപകമായി ഉപയോഗിച്ചുവരുന്ന​ മരുന്നുകളിൽ ഒന്നായ 'എംപാ​ഗ്ലിഫ്ലോസിന്റെ '...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!