ജോലിയുടെ സമ്മർദ്ദം എല്ലാവർക്കും വലിയ പ്രശ്നമാണ്. സമ്മര്‍ദ്ദത്താല്‍ ജോലി ഉപേക്ഷിക്കുന്നവരും മാനസിക പ്രയാസം അനുഭവിക്കുന്നവരും ഇനി അല്പം ആശ്വസിക്കാം. തൊഴിലാളികളുടെ ജോലി സ്ഥലത്തെ സമ്മര്‍ദ്ദം ലഘൂകരിക്കാൻ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിക്കുകയാണ് ജപ്പാൻകാര്‍.
7,900 യെൻ ചിലവില്‍ അതായത് ഏകദേശം 4,400 രൂപയ്‌ക്ക് ജപ്പാനിലെ ആളുകള്‍ക്ക് കൂടെ കരയാൻ ആളുകളെ ലഭിക്കും. “ഹാൻഡ്സം വീപ്പിംഗ് ബോയ്‌സ്” എന്ന പേരിലാണ് ഇവര്‍ അറിയപ്പെടുന്നത്. കണ്ണുനീര്‍ തുടയ്‌ക്കുന്ന ഈ പ്രൊഫഷണലുകള്‍ ജോലി സ്ഥലത്തെ സമ്മര്‍ദ്ദത്തില്‍ നിന്ന് ആശ്വാസം നല്‍കുന്നു. ഹിരോക്കി ടെറായി എന്ന വ്യക്തിയാണ് ‘ഇകെമെസോ ഡാൻഷി’ എന്ന ഈ കൂട്ടായ്മയുടെ കണ്ടുപിടുത്തക്കാരൻ. ദുഃഖങ്ങള്‍ കേള്‍ക്കാനും ആശ്വസിപ്പിക്കാനും ഒരാള്‍ ഇല്ലാത്ത അവസ്ഥയും എല്ലാത്തിനുമൊപ്പം ഒരാള്‍ ഉണ്ടെങ്കിലുള്ള അവസ്ഥയും എങ്ങനെയാണെന്ന് തിരിച്ചറിഞ്ഞതാണ് ഹിരോക്കിയെ ഇതിലേക്ക് നയിച്ചത്. പുതിയ പരീക്ഷണത്തിന് വാൻ സ്വീകാര്യതയാണ് ജോലിക്കാർക്കിടയിൽ ലഭിക്കുന്നത്.