നരനായാട്ടിന് താൽക്കാലിക അറുതി; വെടിനിർത്തൽ ഇസ്രായേൽ അംഗീകരിച്ചു; ഹമാസ് 50 ബന്ദികളെ ഘട്ടം ഘട്ടമായി വിട്ടയയ്‌ക്കും; നടപ്പാക്കാൻ ഈ കടമ്പകൾ കൂടി കടക്കണം

ഒന്നരമാസമായി തുടരുന്ന ഗസ്സയിലെ നരനായാട്ടിന് താൽക്കാലിക അറുതി. ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ തീരുമാനിച്ച കരാറിനെ ഇസ്രായേൽ പിന്തുണച്ചു. മന്ത്രിസഭയിലെ ഭൂരിഭാഗം അംഗങ്ങളും വെടിനിർത്തൽ കരാറിനോട് യോജിപ്പ് പ്രകടിപ്പിച്ചുവെന്നാണ് വിവരം. ആറ് ആഴ്‌ച്ചയിലേറെയായി നീണ്ടു നിൽക്കുന്ന യുദ്ധത്തിനാണ് ഇതോടെ താത്കാലികമായി വിരാമമാകുന്നത്.

ബന്ദികളാക്കപ്പെട്ടവരിൽ 50 പേരെ മോചിപ്പിക്കാമെന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് താത്കാലിക വെടിനിർത്തൽ നടപ്പിലാക്കുന്നത്. സ്ത്രീകളേയും കുട്ടികളേയുമാണ് ആദ്യ ഘട്ടത്തിൽ മോചിപ്പിക്കുന്നത്. നാല് ദിവസങ്ങളിലായി ഘട്ടം ഘട്ടമായിട്ടായിരിക്കും ബന്ദികളെ മോചിപ്പിക്കുന്നത്. ഈ നാല് ദിവസങ്ങളിലും ഇസ്രായേലിന്റെ ഭാഗത്ത് നിന്നും യാതൊരു വിധത്തിലുള്ള ആക്രമണങ്ങളും ഉണ്ടാകില്ല. കരാർ യുദ്ധം അവസാനിപ്പിക്കാനല്ലെന്നും ലക്ഷ്യം നേടും വരെ ആക്രമണം തുടരുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു. ഗസ്സയിലേക്ക് കൂടുതൽ സഹായം എത്തിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ കരാറിന്റെ ഭാഗമാകില്ലെന്ന് വൈറ്റ്ഹൗസ് അറിയിച്ചു.

Also read: മരിച്ചുപോയ പ്രിയപ്പെട്ടവരുടെ ശബ്ദം കേൾക്കുന്നുണ്ടോ ? പിന്നിൽ എന്താണു സംഭവിക്കുന്നതെന്ന് കണ്ടെത്തി ഗവേഷകർ !

വെടിനിർത്തൽ കരാറിലെ പ്രധാന വ്യവസ്ഥകൾ ഇവയാണ്;

തെക്കൻ ഗസ്സയിൽ നാല് ദിവസം ഇസ്രേയൽ ഡ്രോണുകൾ അയക്കില്ല.

ഗസ്സ മുനമ്പിലെ എല്ലാ മേഖലകളിലും ഇസ്രായേൽ സൈനിക നടപടികൾ അവസാനിപ്പിക്കും.

മെഡിക്കൽ, ഇന്ധന, ഭക്ഷണ വിതരണത്തിനായി നൂറുകണക്കിന് ട്രക്കുകൾ ഗസ്സയിലേക്ക് കടത്തിവിടും

വെടിനിർത്തൽ കാലയളവിൽ ഗസ്സ മുനമ്പിൽ ഇസ്രായേൽ ആരെയും ആക്രമിക്കുകയില്ല.

വടക്കൻ ഗസ്സയിൽ പ്രാദേശിക സമയം രാവിലെ 10 നും വൈകുന്നേരം 4 നും ഇടയിൽ പ്രതിദിനം ആറ് മണിക്കൂർ ഡ്രോൺ പറത്തില്ല.

കരാർ പ്രാബല്യത്തിൽ വരുന്നതിന് ഇനിയും കടമ്പകൾ കടക്കാനുണ്ട്. അതിന് ശേഷമേ ഗസ്സയിൽ ഇസ്രായേൽ വെടിനിർത്തലും ബന്ദികൈമാറ്റവും നടക്കുകയുള്ളൂ. ഇസ്രായേൽ മന്ത്രിസഭ വെടിനിർത്തൽ കരാറിന് അനുകൂലമായി വോട്ട് ചെയ്ത വിവരം ഖത്തറിനെ ഔദ്യോഗികമായി അറിയിക്കണം. അതിന് ശേഷം കരാറിന്റെ ഔദ്യോഗിക പ്രഖ്യാപനം ഖത്തർ നിർവഹിക്കും. ഈ കരാറിൽ എതിർപ്പുള്ള ഏതൊരു ഇസ്രായേലിക്കും 24 മണിക്കൂറിനുള്ളിൽ ഈ തീരുമാനത്തിനെതിരെ ഇസ്രായേൽ ഹൈക്കോടതിയിൽ അപ്പീൽ നൽകാം. ഈ കാലയളവിൽ ഗസ്സയിലെ തടവുകാരെയോ ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന ഫലസ്തീൻ തടവുകാരെയോ മോചിപ്പിക്കില്ല. അപ്പീൽ കാലാവധി കഴിഞ്ഞാൽ എതിർപ്പുകൾ ഒന്നും ഇ​ല്ലെങ്കിൽ തടവുകാരുടെ ആദ്യ കൈമാറ്റം നാളെയോ മറ്റന്നാളോ പ്രാബല്യത്തിൽ വരും.

Also read: കോവിഡ് വാക്‌സിനേഷന്‍ ഇന്ത്യൻ യുവാക്കളുടെ പെട്ടെന്നുള്ള മരണത്തിന് കാരണമാകുന്നോ ? ഐസിഎംആര്‍ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വം നീങ്ങി; തൃശൂരിൽ ജോസഫ് ടാജറ്റ് ഡിസിസി അധ്യക്ഷന്‍

തൃശൂര്‍: തൃശൂരിലെ ഡിസിസി അധ്യക്ഷനായി ജോസഫ് ടാജറ്റിനെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍...

പാർക്കിം​ഗിനെ ചൊല്ലി തർക്കം; കൊല്ലത്ത് മദ്യഷോപ്പിന് മുന്നിൽ കൂട്ടയടി

കൊല്ലം: കൊല്ലത്ത് ബിവറേജസ് ഷോപ്പിന് മുന്നിൽ യുവാക്കൾ ഏറ്റുമുട്ടി. പാർക്കിം​ഗിനെ ചൊല്ലിയാണ്...

നിലമ്പൂരിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; സ്കൂട്ടറും വീടിന്‍റെ മതിലും തകർത്തു

മലപ്പുറം: നിലമ്പൂരിൽ ആനയിടഞ്ഞു. മാരിയമ്മൻകോവിൽ ഉത്സവത്തിന് കൊണ്ടുവന്ന ബ്രഹ്മണിയ വീട്ടിൽ ഗോവിന്ദൻകുട്ടിയാണ്...

താമരശ്ശേരിയിൽ കാറും ട്രാവലറും കൂട്ടിയിടിച്ചു; നിരവധിപേർക്ക് പരിക്ക്

കോഴിക്കോട്: കാറും ട്രാവലറും കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്. താമരശ്ശേരി കൈതപൊയിലിലാണ് അപകടമുണ്ടായത്....

മലപ്പുറത്ത് യുവാവിനെ 18 കാരൻ വെട്ടിപ്പരിക്കേൽപിച്ചു, പ്രതി കീഴടങ്ങി

മലപ്പുറം: യുവാവിനെ പതിനെട്ടുകാരൻ വെട്ടിപ്പരിക്കേൽപ്പിച്ചു. മലപ്പുറം വീണാലുക്കലിലാണ് സംഭവം. വീണാലുക്കൽ സ്വദേശിയായ...

Other news

സാക്ഷി പറഞ്ഞ അയൽവാസിയെ വീട്ടിൽക്കയറി ഭീഷണിപ്പെടുത്തി; പോക്‌സോ കേസ് പ്രതി വീണ്ടും അറസ്റ്റിൽ

തിരുവനന്തപുരം: ജാമ്യത്തിലിറിങ്ങിയ ഉടൻ തനിക്കെതിരെ സാക്ഷി പറഞ്ഞ അയൽവാസിയെ ഭീഷണിപ്പെടുത്തിയ പോക്സോ...

ഇൻഫോസിൽ കൂട്ടപ്പിരിച്ചുവിടൽ; കേന്ദ്രതൊഴിൽ മന്ത്രാലയത്തിന് പരാതി നൽകാനൊരുങ്ങി 400 ഉദ്യോ​ഗാർഥികൾ

ഇൻഫോസിസിലെ മൈസൂരു ക്യാമ്പസിൽ കൂട്ടപിരിച്ചുവിടൽ. നാനൂറോളം പേരെയാണ് കമ്പനി ഒരുമിച്ച് പിരിച്ചുവിട്ടത്....

പത്തനംതിട്ട  ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റിനെ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: പത്തനംതിട്ട ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റിനെ മരിച്ച നിലയിൽ കണ്ടെത്തി....

ര​ണ്ട​ര വ​യ​സു​കാ​രി​യെ കി​ണ​റ്റി​ലെ​റി​ഞ്ഞ് കൊ​ല​പ്പെ​ടു​ത്തി; പ്ര​തി ഹ​രി​കു​മാ​റി​നെ പോലീസ് വീ​ണ്ടും ചോ​ദ്യം​ ചെ​യ്യു​ന്നു

തി​രു​വ​ന​ന്ത​പു​രം: ബാ​ല​രാ​മ​പു​ര​ത്ത് ര​ണ്ട​ര വ​യ​സു​കാ​രി​യെ കി​ണ​റ്റി​ലെ​റി​ഞ്ഞ് കൊ​ല​പ്പെ​ടു​ത്തി​യ കേ​സിൽ പ്ര​തി ഹ​രി​കു​മാ​റി​നെ...

ഗൂഗിൾപേയും ക്യുആർ കോഡുമടക്കം ഭിക്ഷയെടുക്കൽ; ലഭിക്കുന്ന പണം നേരെ സ്പോൺസർമാരുടെ അക്കൗണ്ടുകളിൽ ! ലക്ഷ്മിയും സരസ്വതിയും ഡിജിറ്റൽ’ ഭിക്ഷാടന’ത്തിനിറങ്ങിയത് ഇങ്ങനെ:

പണമിടപാടുകൾ ഡിജിറ്റലായതോടെ ചുവടുമാറ്റി ഭിക്ഷക്കാരും. കാർഡുകൾ വിതരണം ചെയ്തും കൈനീട്ടിയും പാട്ടുപാടിയുമൊക്കെ...

Related Articles

Popular Categories

spot_imgspot_img