ഇന്ത്യയ്‌ക്കെതിരെയുള്ള മത്സരത്തിൽ ഏറ്റു വാങ്ങിയത് കനത്ത തോൽവി; ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ പുറത്താക്കി സർക്കാര്‍

കൊളംബോ: ഏകദിന ലോകകപ്പിൽ കരുത്തരായ ഇന്ത്യക്കെതിരെ ദയനീയ തോൽവിയാണ് ശ്രീലങ്ക ഏറ്റു വാങ്ങിയത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 357 റൺസ് അടിച്ചു കൂട്ടിയിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ലങ്കൻ പടയുടെ മത്സരം 55 റൺസിൽ അവസാനിച്ചിരുന്നു. 302 റൺസിന്റെ കനത്ത തോൽവിയെ തുടർന്ന് ശ്രീലങ്കൻ ടീം കടുത്ത സമ്മർദ്ദത്തിലായിരുന്നു. ഇപ്പോഴിതാ ഇന്ത്യയോടുള്ള തോൽവിക്ക് പിന്നാലെ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെതിരെതിരെ നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ശ്രീലങ്കൻ സർക്കാർ.

ഇന്ത്യയോടുള്ള തോൽവിയെ തുടർന്ന് ലങ്കൻ ക്രിക്കറ്റ് ബോർഡിനെ സർക്കാർ പുറത്താക്കിയെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. മുൻ ശ്രീലങ്കൻ താരം അർജുന രണതുംഗയുടെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണ സമിതിക്കാണ് ശ്രീലങ്കൻ കായികമന്ത്രി റോഷൻ രണസിംഗെ ചുമതല നൽകിയിരിക്കുന്നത്. ഇന്ത്യയ്ക്കെതിരായ തോൽവിക്കു പിന്നാലെ ലങ്കൻ സർക്കാര്‍ ക്രിക്കറ്റ് ബോർഡിനോടു വിശദീകരണം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ശ്രീലങ്ക ക്രിക്കറ്റ് സെക്രട്ടറി മോഹന്‍ ഡി സിൽവ കഴിഞ്ഞ ദിവസം രാജിവെക്കുകയും ചെയ്തു.

എന്നാൽ മോഹന്റെ രാജിക്കു പിന്നിലെ കാരണം എന്തെന്ന് ശ്രീലങ്ക ക്രിക്കറ്റ് വ്യക്തമാക്കിയിരുന്നില്ല. നിലവിൽ ഏകദിന ലോകകപ്പിൽ സെമിയിലെത്താതെ പുറത്തു പോകേണ്ടി വരുമെന്ന സ്ഥിതിയിലാണ് ശ്രീലങ്ക. ഏഴു മത്സരങ്ങൾ പൂർത്തിയാക്കിയപ്പോള്‍ രണ്ടെണ്ണത്തിൽ മാത്രമാണ് ലങ്കൻ പടയ്ക്ക് വിജയിക്കാനായത്. നാലു പോയിന്റുമായി പട്ടികയിലെ ഏഴാം സ്ഥാനക്കാരാണ് ശ്രീലങ്ക. ഇന്ന് ബംഗ്ലാദേശിനെതിരെയുള്ള മത്സരം ശ്രീലങ്കയ്ക്ക് നിർണായകമാണ്.

Read Also: സർക്കാർ സാമ്പത്തിക പ്രതിസന്ധി പറയുമ്പോഴും ധൂർത്തിനു കുറവില്ലെന്ന് ഗവർണർ: മുഖ്യമന്ത്രി നേരിട്ടുവന്ന് വിശദീകരിക്കാതെ ബില്ലുകളിലെ നിലപാടിൽ മാറ്റമില്ല:

spot_imgspot_img
spot_imgspot_img

Latest news

ആറളം ഫാമിലെ കാട്ടാനയാക്രമണം; ദമ്പതികളുടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം

കണ്ണൂര്‍: ആറളം ഫാമിലെ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട ആറളം സ്വദേശി വെള്ളി (80),...

റോഡിലെ തർക്കത്തിനിടെ പിടിച്ചു തള്ളി; തലയിടിച്ചു വീണ 59കാരനു ദാരുണാന്ത്യം

തൃശൂർ: റോഡിലെ തർക്കത്തിനിടെ തലയടിച്ച് നിലത്ത് വീണ 59കാരൻ മരിച്ചു. തൃശൂർ...

പ്രാർത്ഥനകൾക്ക് നന്ദി പറഞ്ഞ് പോപ്പ്; ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

വത്തിക്കാൻ സിറ്റി: കടുത്ത ന്യുമോണിയ ബാധയെത്തുടർന്ന് ആശുപത്രിയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ...

പാക് പടയെ പിടിച്ചുക്കെട്ടി കോഹ്‌ലി ഷോ; തകർപ്പൻ ജയത്തോടെ സെമി ഉറപ്പിച്ച് ഇന്ത്യ

ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ ആവേശപ്പോരാട്ടത്തിൽ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് അനായാസ ജയം....

വീണ്ടും ജീവനെടുത്ത് കാട്ടാന; കണ്ണൂരിൽ ദമ്പതികളെ ചവിട്ടിക്കൊന്നു

കണ്ണൂര്‍: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കണ്ണൂർ ആറളം...

Other news

വിവാഹ ആഘോഷം അല്പം കടുത്തുപോയി! ആകാശത്തേക്ക് വെടിയുതിർത്തു, സ്ഥാനം മാറി പതിച്ചത് രണ്ടുപേരുടെ ദേഹത്ത്

ഡൽഹി: അതിരുകടന്ന വിവാഹ ആഘോഷത്തിനിടെ ആകാശത്തേക്ക് വെടിയുതിർത്തത്തിൽ രണ്ട് പേർക്ക് പരിക്കേറ്റതായി...

ട്രാഫിക് നിയമലംഘനം നടത്തേണ്ടി വരുന്ന പൊലീസുകാർ പിഴ ഒടുക്കേണ്ടെന്ന് ഡി.ജി.പി! ഇളവ് ചിലതരം ഡ്യൂട്ടികൾക്ക് മാത്രം

തിരുവനന്തപുരം: ചിലതരം ഡ്യൂട്ടിക്കിടെ ട്രാഫിക് നിയമലംഘനം നടത്തേണ്ടി വരുന്ന പൊലീസുകാർ പിഴ...

കൂട്ടുകാരുമായി സംസാരിക്കുന്നതിനിടെ ഹൃദയാഘാതം; സൗദിയിൽ മലയാളി യുവാവ് മരിച്ചു

റിയാദ്: കൂട്ടുകാരുമായി സംസാരിക്കുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെട്ട മലയാളി യുവാവ് മരിച്ചു. മലപ്പുറം...

കോട്ടയം കാഞ്ഞിരപ്പള്ളിയിൽ കൗമാരക്കാരന് സൂര്യാഘാതമേറ്റു; പുറത്തിറങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം….

സംസ്ഥാനത്ത് വേനൽച്ചൂട് ഉയരുമ്പോൾ കോട്ടയത്ത് കൗമാരക്കാരന് സൂര്യാഘാതമേറ്റു. കോട്ടയം കാഞ്ഞിരപ്പള്ളി പാറത്തോട്...

ബഹിരാകാശ നിലയത്തിലേക്ക് പറക്കാൻ ഒരുങ്ങുന്ന ആദ്യ ഭിന്നശേഷിക്കാരൻ; ഹീറോയായി പാരാലിംപിക്‌സ് താരം ജോൺ മക്‌ഫാൾ

ലണ്ടൻ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പറക്കാൻ ഒരുങ്ങി പാരാലിംപിക്‌സ് മെഡലിസ്റ്റും, യൂറോപ്യൻ...

ഈ ജില്ലകളിൽ കാട്ടാനക്കലി അടങ്ങുന്നില്ല; ആറ് വർഷങ്ങൾക്കിടെ നഷ്ടപ്പെട്ടത് 110 ജീവനുകൾ; ഈ വർഷം ഇതുവരെ കൊല്ലപ്പെട്ടത് 10 പേർ

മലപ്പുറം: കാട്ടാനകളുടെ ആക്രമണത്തിൽ സംസ്ഥാനത്ത് ആറ് വർഷത്തിനിടെ പൊലിഞ്ഞത്110 ജീവനുകൾ. പരിക്കേറ്റത്...

Related Articles

Popular Categories

spot_imgspot_img