web analytics

കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് എം.ബി.ബി.എസ് വിദ്യാർത്ഥി മരിച്ചു; ജോർദ്ദാനിൽ നിന്ന് നാട്ടിലെത്തിയ യുവാവിന് ദാരുണാന്ത്യം

കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് എം.ബി.ബി.എസ് വിദ്യാർത്ഥി മരിച്ചു; ജോർദ്ദാനിൽ നിന്ന് നാട്ടിലെത്തിയ യുവാവിന് ദാരുണാന്ത്യം

വെഞ്ഞാറമൂട്: കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എം.ബി.ബി.എസ് വിദ്യാർത്ഥി മരിച്ചു. വെമ്പായം കന്യാകുളങ്ങര പോംകുന്ന് ഷാഹിൻ വില്ലയിൽ ഷിറാസ്ഖാൻ–സുമയ്യ ദമ്പതികളുടെ മകൻ ഷാഹിൻ (23) ആണ് മരിച്ചത്.

ജോർദ്ദാനിൽ മൂന്നാം വർഷ എം.ബി.ബി.എസ് പഠനം നടത്തിവരികയായിരുന്നു. യുദ്ധ സാഹചര്യത്തെ തുടർന്ന് ലഭിച്ച അവധിയിലായി ഒരു മാസം മുൻപാണ് ഷാഹിൻ നാട്ടിലെത്തിയത്.

ബുധനാഴ്ച രാത്രി ഏഴരയോടെ എം.സി റോഡിൽ കന്യാകുളങ്ങരയിലാണ് അപകടം സംഭവിച്ചത്. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ കെ.എസ്.ആർ.ടി.സി ബസും എതിർദിശയിൽ വന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടി ഉണ്ടായത്.

ഗുരുതരമായി പരുക്കേറ്റ ഷാഹിനെ ഉടൻ പട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിച്ച ബസ് എതിർവശത്തേക്ക് കയറി ബൈക്കിൽ ഇടിച്ചതാണെന്നാണ് പ്രാഥമിക വിവരം.

English Summary
A 23-year-old MBBS student died after his bike collided with a KSRTC bus in Venjaramoodu. He had recently returned from Jordan due to war-related leave. The accident reportedly occurred when the bus attempted to overtake another vehicle.

spot_imgspot_img
spot_imgspot_img

Latest news

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

Other news

നഗ്നചിത്ര ഭീഷണി; സ്വർണം തട്ടാൻ ശ്രമിച്ച പൊലീസുകാരൻ അറസ്റ്റിൽ

നഗ്നചിത്ര ഭീഷണി; സ്വർണം തട്ടാൻ ശ്രമിച്ച പൊലീസുകാരൻ അറസ്റ്റിൽ ശാസ്താംകോട്ട: പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ...

അഞ്ചുദിവസം മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്, ഇടിമിന്നലിനും കാറ്റിനും സാധ്യത

അഞ്ചുദിവസം മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്, ഇടിമിന്നലിനും കാറ്റിനും...

പാട്ടും മേളവും മുറുകി; വിവാഹവീട്ടിൽ ‘അതിഥിയായി’ കള്ളനെത്തി; വരന്റെ സ്വർണമാല കവർന്നു

പാട്ടും മേളവും മുറുകി; വിവാഹവീട്ടിൽ 'അതിഥിയായി' കള്ളനെത്തി; വരന്റെ സ്വർണമാല കവർന്നു കോഴിക്കോട്: വടകര...

ചൂടിൽ വെന്തുരുകി കടൽ; മീൻ കിട്ടാക്കനി, മത്തിക്കും അയലയ്ക്കും പൊള്ളുന്ന വില

ചൂടിൽ വെന്തുരുകി കടൽ; മീൻ കിട്ടാക്കനി, മത്തിക്കും അയലയ്ക്കും പൊള്ളുന്ന വില നിലമ്പൂർ:...

ദോഹ സർവീസ് വീണ്ടും; ഇൻഡിഗോ വിമാനങ്ങൾ മെയ് 1 മുതൽ പുനരാരംഭിക്കും

ദോഹ സർവീസ് വീണ്ടും; ഇൻഡിഗോ വിമാനങ്ങൾ മെയ് 1 മുതൽ പുനരാരംഭിക്കും തിരുവനന്തപുരം:...

ലോഡ് ഷെഡ്ഡിംഗ് തിരിച്ചടി; ബാറ്ററി സ്റ്റോറേജിലേക്ക് തിരിഞ്ഞ് സോളാർ ഉപഭോക്താക്കൾ

ലോഡ് ഷെഡ്ഡിംഗ് തിരിച്ചടി; ബാറ്ററി സ്റ്റോറേജിലേക്ക് തിരിഞ്ഞ് സോളാർ ഉപഭോക്താക്കൾ തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ്...

Related Articles

Popular Categories

spot_imgspot_img