web analytics

 ‘മിന്നൽ’ വരാൻ വൈകും; ‘ജവാൻ’ കിട്ടാനുമില്ല! മദ്യവിപണിയിൽ പ്രതിസന്ധി

 ‘മിന്നൽ’ വരാൻ വൈകും; ‘ജവാൻ’ കിട്ടാനുമില്ല! മദ്യവിപണിയിൽ പ്രതിസന്ധി

തിരുവനന്തപുരം: സർക്കാർ ഉടമസ്ഥതയിലുള്ള മലബാർ ഡിസ്റ്റിലറീസ് പ്രഖ്യാപിച്ച ‘മിന്നൽ മാജിക്’ ബ്രാണ്ടിയുടെ വിപണിയിലെത്തൽ വീണ്ടും വൈകുന്നു. നിർമാണ ജോലികൾ പൂർത്തിയാകാത്തതും ആവശ്യമായ ലൈസൻസുകൾ ലഭിക്കാത്തതുമാണ് പ്രധാന കാരണം.

2025 ജൂലൈ 7-ന് യൂണിറ്റിന്റെ നിർമ്മാണോദ്ഘാടനം നടത്തിയപ്പോൾ എട്ട് മാസത്തിനകം ഉത്പാദനം ആരംഭിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും സാമ്പത്തിക വർഷാവസാനവുമായി ബന്ധപ്പെട്ട തടസ്സങ്ങളും കാരണം പദ്ധതി നീണ്ടുപോയി. പുതിയ സർക്കാർ അധികാരത്തിലെത്തിയ ശേഷമേ ബ്രാണ്ടി പുറത്തിറങ്ങാനിടയുള്ളൂ. അരലിറ്ററിന് 400 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്.

പാലക്കാട് മേനോൻപാറയിലെ മലബാർ ഡിസ്റ്റിലറിയിൽ മൂന്ന് ബോട്ട്ലിംഗ് ലൈനുകൾ സ്ഥാപിക്കാനാണ് പദ്ധതി. ഇതിൽ ഒന്ന് സ്ഥാപിച്ച് പരീക്ഷണ ഓട്ടം ആരംഭിച്ചിട്ടുണ്ട്. ലേബലിംഗ്, ബോട്ട്ലിംഗ് ജോലികൾക്കായി കുടുംബശ്രീ വഴി ജീവനക്കാരെ നിയമിക്കുന്ന കാര്യവും ഇനിയും പൂർത്തിയായിട്ടില്ല. വൈദ്യുതീകരണ നടപടികളും തുടരുകയാണ്.

പൂർണമായും പ്രവർത്തനം ആരംഭിക്കുമ്പോൾ പ്രതിദിനം 13,500 കേസ് മദ്യം ഉത്പാദിപ്പിക്കാൻ കഴിയും. നേരിട്ടും പരോക്ഷമായും ഏകദേശം 250 പേർക്ക് തൊഴിൽ ലഭിക്കും. നിർമ്മാണ മേൽനോട്ടം കേരള ഇലക്ട്രിക് ആൻഡ് അലൈഡ് എൻജിനിയറിംഗ് കമ്പനിക്കാണ്.

അതേസമയം, സാധാരണക്കാരുടെ പ്രിയപ്പെട്ട മദ്യമായ ‘ജവാൻ’ റമ്മിനും ക്ഷാമം നേരിടുകയാണ്. ബാറുകളിലും ചില്ലറ മദ്യവിൽപ്പനശാലകളിലും ജവാൻ ലഭ്യമല്ലെന്ന പരാതികൾ ഉയരുന്നു. തിരുവല്ല വളഞ്ഞവട്ടത്ത് പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനമായ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസാണ് നിർമ്മാതാക്കൾ. പ്രതിദിനം 12,000 കേസ് ഉത്പാദനം നടക്കുന്നുണ്ടെങ്കിലും ആവശ്യത്തിനനുസരിച്ച് വിതരണം നടക്കുന്നില്ലെന്നാണ് സൂചന.

 English Summary

The launch of Kerala government-owned Malabar Distilleries’ brandy “Minnal Magic” has been delayed due to incomplete construction and pending licenses. Initially planned within eight months, the project faced delays due to election code restrictions and financial year-end issues. Meanwhile, there is also a shortage of the popular “Jawan” rum in the state despite ongoing production

spot_imgspot_img
spot_imgspot_img

Latest news

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി വർഗീസിന്റെ പോരാട്ടഗാഥ

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി...

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

Other news

ജാമ്യം അജിത്തിന് മരണവാറണ്ടായി! മകളെ കൊന്നവനെ വെട്ടിവീഴ്ത്തി പിതാവ്

ജാമ്യം അജിത്തിന് മരണവാറണ്ടായി! മകളെ കൊന്നവനെ വെട്ടിവീഴ്ത്തി പിതാവ് ചെന്നൈ: മകളെ കൊലപ്പെടുത്തിയ...

പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; 67-കാരൻ പിടിയിൽ

പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; 67-കാരൻ പിടിയിൽ ഭുവനേശ്വർ: പെൺകുട്ടികളുടെ...

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി വർഗീസിന്റെ പോരാട്ടഗാഥ

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി...

ചുട്ടുപൊള്ളുന്ന കേരളത്തിന് ആശ്വാസം; വേനൽമഴ വരുന്നു, ബുധനാഴ്ച മുതൽ മഴ ശക്തമാകും

ചുട്ടുപൊള്ളുന്ന കേരളത്തിന് ആശ്വാസം; വേനൽമഴ വരുന്നു, ബുധനാഴ്ച മുതൽ മഴ ശക്തമാകും തിരുവനന്തപുരം:...

കോഴിക്കോട്ട് എസ്.ഐക്കും കുടുംബത്തിനും നേരെ ഗുണ്ടാ ആക്രമണം; മകളുടെ സ്വർണ്ണമാല കവർന്നു

കോഴിക്കോട്ട് എസ്.ഐക്കും കുടുംബത്തിനും നേരെ ഗുണ്ടാ ആക്രമണം; മകളുടെ സ്വർണ്ണമാല കവർന്നു കോഴിക്കോട്:...

ആന്റിവെനം പട്ടിക മാത്രം പോരാ, ജീവൻ രക്ഷിക്കാൻ സൗകര്യങ്ങളും വേണം; ആരോഗ്യവകുപ്പിനോട് ഡോക്ടർമാർ

ആന്റിവെനം പട്ടിക മാത്രം പോരാ, ജീവൻ രക്ഷിക്കാൻ സൗകര്യങ്ങളും വേണം; ആരോഗ്യവകുപ്പിനോട്...

Related Articles

Popular Categories

spot_imgspot_img