web analytics

വാക്കത്തി കഴുത്തില്‍ വച്ചു; കള്ളന്മാര്‍ കൊണ്ടുപോയത് 150 രൂപയുടെ ഇമിറ്റേഷന്‍ ഗോള്‍ഡ്, പോക്കറ്റിലെ 25,000 രൂപ സേഫ്, ആശ്വാസത്തില്‍ മിനി

വാക്കത്തി കഴുത്തില്‍ വച്ചു; കള്ളന്മാര്‍ കൊണ്ടുപോയത് 150 രൂപയുടെ ഇമിറ്റേഷന്‍ ഗോള്‍ഡ്, പോക്കറ്റിലെ 25,000 രൂപ സേഫ്, ആശ്വാസത്തില്‍ മിനി

കോട്ടയം: കടുത്തുരുത്തിയിൽ പുലർച്ചെ റോഡിലൂടെ നടന്നുപോയ സ്ത്രീയെ സ്കൂട്ടർ ഇടിച്ച് വീഴ്ത്തിയ ശേഷം കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി മാല കവർന്നു. മോഷ്ടാക്കളുടെ കൈയിൽ നിന്ന് വീണ കത്തി കൈയിൽ പിടിച്ചാണ് വീട്ടമ്മ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്.

മാഞ്ഞൂർ പഞ്ചായത്ത് രണ്ടാം വാർഡിലെ ഹരിതകർമസേനാംഗമായ ഇരവിമംഗലം നടുപ്പറമ്പിൽ മിനി ചന്ദ്രനാണ് ഇര. അപ്രതീക്ഷിതമായ ആക്രമണത്തിൽ ഭയന്നുപോയെങ്കിലും നഷ്ടപ്പെട്ടത് ഇമിറ്റേഷൻ മാല മാത്രമായതിനാൽ ആശ്വാസത്തിലാണ് മിനി. മാലയുടെ വില ഏകദേശം 150 രൂപയാണ്.

ഇന്നലെ പുലർച്ചെ 5.30ഓടെ മുട്ടുചിറ മഠത്തിക്കുന്നേൽ റെയിൽവേ ലൈൻ റോഡിലെ കടപ്പൂരാൻ ഭാഗത്തായിരുന്നു സംഭവം. ഹരിതകർമസേനയിൽ അടയ്ക്കാനുള്ള 25,000 രൂപ മിനിയുടെ വസ്ത്രത്തിന്റെ പോക്കറ്റിൽ ഉണ്ടായിരുന്നെങ്കിലും അത് നഷ്ടമായില്ല.

അയൽവാസിയുടെ ബന്ധുവിന്റെ മരണവാർത്ത അറിഞ്ഞ് ഇലഞ്ഞിയിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് സംഭവം. മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ നടക്കുന്നതിനിടെ പിന്നിൽ നിന്ന് എത്തിയ മോഷ്ടാക്കൾ സ്കൂട്ടർ ഇടിച്ച് വീഴ്ത്തി. തുടർന്ന് കഴുത്തിലും വയറിലും കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി മാല കവർന്നു.

മിനി നിലവിളിച്ചെങ്കിലും സഹായത്തിന് ആരും എത്തിയില്ല. മാല പിടിച്ച് സ്കൂട്ടറിൽ രക്ഷപ്പെടുന്നതിനിടെ മോഷ്ടാക്കളുടെ കൈയിൽ നിന്ന് കത്തി താഴെ വീണു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.

English Summary
A woman was attacked and robbed in Kottayam early morning when assailants on a scooter knocked her down and threatened her with a knife before stealing her chain. .

spot_imgspot_img
spot_imgspot_img

Latest news

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

Other news

വേനൽ ചൂടിന് ഒടുവിൽ ബ്രേക്ക്! കേരളത്തിലേക്ക് ഉടൻ മഴ എത്തും; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

വേനൽ ചൂടിന് ഒടുവിൽ ബ്രേക്ക്! കേരളത്തിലേക്ക് ഉടൻ മഴ എത്തും; മുന്നറിയിപ്പുമായി...

ബ്രിട്ടനെ വിറപ്പിച്ച് മലയാളി ബ്രാൻഡ്; ലണ്ടൻ സ്പിരിറ്റ്‌സ് മത്സരത്തിൽ ‘ഒറ്റക്കൊമ്പൻ’ തരംഗം!

ബ്രിട്ടനെ വിറപ്പിച്ച് മലയാളി ബ്രാൻഡ്; ലണ്ടൻ സ്പിരിറ്റ്‌സ് മത്സരത്തിൽ ‘ഒറ്റക്കൊമ്പൻ’ തരംഗം! ലണ്ടൻ:...

കാമുകന്റെ ഭാര്യയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി; 45കാരി കസ്റ്റഡിയിൽ

കാമുകന്റെ ഭാര്യയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി; 45കാരി കസ്റ്റഡിയിൽ Mumbai: മഹാരാഷ്ട്രയിലെ Chhatrapati Sambhajinagarയിൽ...

നിതിൻ രാജിന്റെ മരണം: അധ്യാപകൻ ഡോ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ പ്രതികളായ...

അമിതഭാരം കയറ്റിയ ലോറികൾക്ക് ‘പൂട്ടിട്ട്’ ഹൈക്കോടതി; മൂന്ന് മാസത്തിനിടെ ഈടാക്കിയത് 3 കോടി രൂപ പിഴ

അമിതഭാരം കയറ്റിയ ലോറികൾക്ക് 'പൂട്ടിട്ട്' ഹൈക്കോടതി; മൂന്ന് മാസത്തിനിടെ ഈടാക്കിയത് 3...

Related Articles

Popular Categories

spot_imgspot_img