സഭക്കും ദീപികയ്ക്കുംതിരെ പി.സി. ജോർജ്; ‘രാഷ്ട്രീയം പറഞ്ഞാൽ അതേ ഭാഷയിൽ മറുപടി’
പൂഞ്ഞാര്‍: ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ കത്തോലിക്ക സഭാ നേതൃത്വത്തെയും ദീപിക ദിനപത്രത്തെയുംതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് പി.സി. ജോർജ് രംഗത്ത്. മെത്രാന്‍മാര്‍ രാഷ്ട്രീയം പറയുന്നുവെങ്കില്‍ അവരെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും, ബഹുമാനം കാണിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കാഞ്ഞിരപ്പള്ളി ബിഷപ്പ് യുഡിഎഫിന് അനുകൂലമായി പ്രവര്‍ത്തിച്ചുവെന്നാരോപിച്ച് പി.സി. ജോർജ് വിമര്‍ശനം ശക്തമാക്കി. പൂഞ്ഞാറില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളില്‍ സഭയ്ക്ക് ഗുണം ചെയ്തിട്ടുണ്ടെങ്കില്‍ അത് താനാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
എഫ്സിആര്‍എ ബില്ലിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. വിദേശത്തുനിന്ന് ലഭിക്കുന്ന ഫണ്ടുകളുടെ കണക്ക് നല്‍കുന്നതില്‍ തെറ്റില്ലെന്നും, ഈ വിഷയത്തില്‍ സഭയുടെ നിലപാട് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും പറഞ്ഞു.
ദീപിക പത്രത്തെയും അദ്ദേഹം വിമര്‍ശിച്ചു. സഭയെയും മെത്രാന്‍മാരെയും കുറിച്ചുള്ള പരാമര്‍ശങ്ങളും വിവാദമായി.
അതേസമയം, എല്ലാ മതവിഭാഗങ്ങളോടും മാന്യമായി പെരുമാറുക എന്നതാണ് ബിജെപിയുടെ നിലപാടെന്ന് പി.സി. ജോർജ് വ്യക്തമാക്കി. പൂഞ്ഞാറില്‍ 20,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
English Summary
P.C. George launched a strong attack against the Catholic Church leadership and Deepika newspaper, stating that political statements by bishops will be countered politically.
He also defended BJP’s stance and expressed confidence of winning in Poonjar.









