വിഷു ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും; 15ന് വിഷുക്കണി ദർശനം
പത്തനംതിട്ട: വിഷു ഉത്സവവും മേടമാസ പൂജകളും ആരംഭിക്കുന്നതിന്റെ ഭാഗമായി ശബരിമല ക്ഷേത്രം നട ഇന്ന് വൈകിട്ട് തുറക്കും.
വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരിയാണ് നട തുറന്ന് ശ്രീലകത്ത് ദീപം തെളിയിക്കുക. തുടർന്ന് പതിനെട്ടാം പടിയിറങ്ങി തിരുമുറ്റത്തെ ഹോമകുണ്ഡത്തിൽ അഗ്നി ജ്വലിപ്പിക്കും.
നാളെ പുലർച്ചെ 5 മണിക്ക് വീണ്ടും നട തുറക്കും. നിർമ്മാല്യദർശനത്തിനും പതിവ് അഭിഷേകത്തിനും ശേഷം കിഴക്കേ മണ്ഡപത്തിൽ ഗണപതി ഹോമം നടക്കും. തുടർന്ന് നെയ്യഭിഷേകം, അഷ്ടാഭിഷേകം, ഉഷപൂജ, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ നടത്തും.
വിഷു ദിനമായ ഏപ്രിൽ 15-ന് പുലർച്ചെ 4 മണിമുതലാണ് വിഷുക്കണി ദർശനം ആരംഭിക്കുക. ഉത്സവവും പൂജകളും പൂർത്തിയാക്കി ഏപ്രിൽ 18-ന് രാത്രി 10 മണിക്ക് നട അടയ്ക്കും.
വെർച്വൽ ക്യൂ സംവിധാനത്തിലൂടെയും സ്പോട്ട് ബുക്കിംഗിലൂടെയും ഭക്തർക്ക് ദർശനത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്.
English Summary
Sabarimala temple will open today for Vishu festival celebrations, with Vishukkani darshan scheduled from early morning on April 15.
Sabarimala, Vishu Festival, Kerala Temple, Religious News, Vishukkani, Pathanamthitta, Devotion









