web analytics

മകന്റെ മാല മുന്ന് വർഷം കഴിഞ്ഞ് തിരികെ ലഭിച്ചു; ചക്ക തേടി വിളിച്ച ദമ്പതികൾക്ക് ജസീർ നൽകിയത് കണ്ണുനിറയ്ക്കുന്ന മറുപടി!

മകന്റെ മാല മുന്ന് വർഷം കഴിഞ്ഞ് തിരികെ ലഭിച്ചു; ചക്ക തേടി വിളിച്ച ദമ്പതികൾക്ക് ജസീർ നൽകിയത് കണ്ണുനിറയ്ക്കുന്ന മറുപടി!

കൊച്ചി: മകന്റെ ചികിത്സയ്ക്കായി കേരളത്തിലെത്തിയ മാലദ്വീപ് ദമ്പതികളുടെ നഷ്ടപ്പെട്ട സ്വർണച്ചെയിൻ മൂന്ന് വർഷം സൂക്ഷിച്ച് ഒടുവിൽ തിരികെ നൽകി ഒരു ഓട്ടോഡ്രൈവർ. പോണേക്കര സ്വദേശിയായ മുഹമ്മദ് ജസീർ (48)യുടെ സത്യനിഷ്ഠയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

2023ൽ രക്താർബുദ ബാധിതനായ മകന്റെ ചികിത്സയ്ക്കായി മാലദ്വീപ് സ്വദേശി അയിഷത്ത് സൂസാനയും ഭർത്താവും കൊച്ചിയിലെത്തിയിരുന്നു. ആശുപത്രി യാത്രകളിൽ ഇവർ സ്ഥിരമായി മുഹമ്മദ് ജസീറിന്റെ ഓട്ടോയിലായിരുന്നു സഞ്ചരിച്ചിരുന്നത്.

ഒരു യാത്രയ്ക്കിടെ കുട്ടിയുടെ ഒരു പവനോളം വരുന്ന സ്വർണച്ചെയിൻ നഷ്ടപ്പെട്ടു. തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ചികിത്സ പൂർത്തിയാക്കി ദമ്പതികൾ നാട്ടിലേക്ക് മടങ്ങി.

പിന്നീട് കാർ സർവീസിനിടെ വാഗൺആർ കാറിന്റെ ഡിക്കിയിൽ നിന്നാണ് ചെയിൻ കണ്ടെത്തിയത്. എന്നാൽ ദമ്പതികളുടെ ബന്ധപ്പെടാനുള്ള വിവരങ്ങൾ ജസീറിന് ഉണ്ടായിരുന്നില്ല.

ദിവസങ്ങൾക്കുമുമ്പ് പഴുത്ത ചക്ക ആവശ്യപ്പെട്ട് ദമ്പതികൾ വീണ്ടും വിളിച്ചതാണ്. ചക്ക എത്തിക്കാൻ എത്തിയ ജസീർ, ‘ഒരു സമ്മാനം കൂടി ഉണ്ട്’ എന്ന് പറഞ്ഞ് സ്വർണച്ചെയിൻ കൈമാറിയപ്പോൾ ദമ്പതികൾ അമ്പരന്നു.

ചേരാനല്ലൂർ എസ്‌ഐയുടെ സാന്നിധ്യത്തിൽ ഔദ്യോഗികമായി ചെയിൻ കൈമാറി. 18 വർഷമായി ഓട്ടോഡ്രൈവറായി ജോലി ചെയ്യുന്ന ജസീർ മുമ്പും യാത്രക്കാർ മറന്ന വിലപ്പെട്ട വസ്തുക്കൾ ഉടമകൾക്ക് തിരികെ നൽകിയിട്ടുണ്ട്.

English Summary
An auto driver in Kochi returned a gold chain to a Maldivian family after safely keeping it for three years, earning praise for his honesty.

kochi-auto-driver-returns-gold-chain-after-3-years

Kochi News, Good News, Human Interest, Honest Auto Driver, Kerala Story, Viral News, Humanity

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img