web analytics

വോട്ട് ചെയ്യാൻ ജാമ്യമില്ല; സംവിധായകൻ രഞ്ജിത്ത് ജയിലിൽ തന്നെ തുടരും!

വോട്ട് ചെയ്യാൻ ജാമ്യമില്ല; സംവിധായകൻ രഞ്ജിത്ത് ജയിലിൽ തന്നെ തുടരും!

കൊച്ചി: യുവനടിയെ ലൈംഗികമായി അതിക്രമിച്ചെന്ന കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന് ഇടക്കാല ജാമ്യം അനുവദിക്കാതെ കോടതി. വോട്ട് ചെയ്യുന്നതിനായി ജാമ്യം നൽകണമെന്ന ആവശ്യമാണ് കോടതി തള്ളിയത്.

നാളെ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ വോട്ട് ചെയ്യാൻ അവസരം നൽകണമെന്ന് രഞ്ജിത്തിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ ജയിലിലുള്ള പ്രതിക്ക് വോട്ട് ചെയ്യാനുള്ള അവകാശമില്ലെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. 1951ലെ നിയമം അനുസരിച്ച് ഈ വാദം ശരിവെച്ചാണ് കോടതി ഇടക്കാല ജാമ്യാപേക്ഷ തള്ളിയത്.

അതേസമയം, പ്രധാന ജാമ്യാപേക്ഷയിൽ കോടതി മറ്റന്നാൾ ഉത്തരവ് പ്രഖ്യാപിക്കും.

ഇന്ന് രാവിലെ കേസ് പരിഗണിച്ചപ്പോൾ കസ്റ്റഡി അപേക്ഷ നൽകിയിരുന്നുവെങ്കിലും, തെരഞ്ഞെടുപ്പ് ജോലികളുടെ തിരക്കിനെ തുടർന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കാൻ സാധിച്ചില്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഏപ്രിൽ 10-ന് ഹാജരാക്കാമെന്നും വ്യക്തമാക്കി.

ഈ സാഹചര്യത്തിലാണ് ഇടക്കാല ജാമ്യം ആവശ്യപ്പെട്ടത്. എന്നാൽ കോടതി അത് നിരസിച്ചതോടെ രഞ്ജിത്ത് ജയിലിൽ തുടരും.

English Summary

A Kochi court has rejected interim bail for director Ranjith, who is accused in a sexual assault case.

He had sought bail to cast his vote in the upcoming election, but the court accepted the prosecution’s argument that prisoners do not have voting rights under existing law. The final decision on his bail plea is expected soon.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img