web analytics

രാജരാജേശ്വരി അധോലോകം! അത് കളിത്തോക്കോ അതോ മാരകായുധമോ? കൊല്ലത്തെ ഗുണ്ടാ വീഡിയോയിൽ അന്വേഷണം മുറുകുന്നു

രാജരാജേശ്വരി അധോലോകം! അത് കളിത്തോക്കോ അതോ മാരകായുധമോ? കൊല്ലത്തെ ഗുണ്ടാ വീഡിയോയിൽ അന്വേഷണം മുറുകുന്നു

കോളേജ് ജംഗ്ഷനിലുള്ള സ്വകാര്യ കെട്ടിടത്തിൽ ‘രാജരാജേശ്വരി അധോലോകം’ എന്ന പേരിൽ ഗുണ്ടാസംഘത്തിന്റെ ഓഫീസ് തുറന്നതായി കാണിക്കുന്ന വീഡിയോ നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ ആറുപേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

ജോനകപ്പുറം, കിളികൊല്ലൂർ, ശക്തികുളങ്ങര, മുണ്ടയ്ക്കൽ, കടപ്പാക്കട, പള്ളിത്തോട്ടം എന്നിവിടങ്ങളിലെ താമസക്കാരായ ആറുപേരുടെ പേരിലാണ് കേസ് എടുത്തിരിക്കുന്നത്. പൊതുസ്ഥലത്ത് നൃത്തം ചെയ്യുന്ന ദൃശ്യങ്ങളും സംഘത്തിലെ ചിലർ തോക്ക് കൈയിൽ പിടിച്ച് നിൽക്കുന്ന ദൃശ്യങ്ങളും ഉൾപ്പെടെ വീഡിയോയിൽ കാണുന്നുണ്ട്.

ജനുവരി മാസത്തിൽ തന്നെ ഈ ദൃശ്യങ്ങൾ പ്രതികൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. പിന്നീട് ഗ്രൂപ്പിൽ ഉണ്ടായ തർക്കങ്ങൾക്കുശേഷമാണ് വീഡിയോ പുറത്ത് പ്രചരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം ഈസ്റ്റ് പൊലീസ് പ്രതികളുടെ വീടുകളിൽ പരിശോധന നടത്തി. വീഡിയോയിൽ കാണുന്ന തോക്ക് പിടിച്ചെടുത്തിട്ടുണ്ട്. അത് കളിത്തോക്കാണെന്നാണ് പ്രതികളുടെ അവകാശവാദം. തോക്കിന്റെ ശാസ്ത്രീയ പരിശോധന പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

തമാശയായി ചിത്രീകരിച്ച വീഡിയോ ഗൂഢാലോചനയോടെ ഭീതി പരത്തുന്ന തരത്തിൽ പ്രചരിപ്പിച്ചുവെന്നാണ് പ്രതികളുടെ വിശദീകരണം. ഗുണ്ടാസംഘ യോഗം ചേർന്നുവെന്ന ആരോപണവും ബന്ധപ്പെട്ടവർ നിഷേധിച്ചു.

പിതാവിന്റെ ചരമവാർഷികവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കൾ വീട്ടിൽ ഒത്തുകൂടിയതാണെന്നും ദൃശ്യങ്ങളിൽ കാണുന്ന തോക്ക് മകന്റെ കളിപ്പാട്ടമാണെന്നും ഒരാൾ വ്യക്തമാക്കി. എന്നാൽ ഈ വാദം പൊലീസ് പൂർണമായി അംഗീകരിച്ചിട്ടില്ല.

English Summary
Police have registered a case against six people for circulating a video claiming a gang office in Kollam, with visuals showing weapons and public display.

spot_imgspot_img
spot_imgspot_img

Latest news

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം മംഗളൂരു:...

ചെറിയ തെറ്റുകൾക്ക് ഇനി ജയിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം!

ചെറിയ തെറ്റുകൾക്ക് ഇനി ജയിലിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം! ന്യൂഡൽഹി:...

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി തൃശൂർ:...

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു വാഷിംഗ്ടൺ/ടെഹ്റാൻ: അമേരിക്കയുടെ യുദ്ധവിമാനത്തിൽപ്പെട്ട...

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ! വോട്ടർമാർ കൺഫ്യൂഷനിൽ

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ!...

Other news

മോദിയുടെ റോഡ് ഷോയിൽ സുരക്ഷാ വീഴ്ചയോ? പെപ്പർ സ്പ്രേയുമായി യുവാവ് പിടിയിൽ

മോദിയുടെ റോഡ് ഷോയിൽ സുരക്ഷാ വീഴ്ചയോ? പെപ്പർ സ്പ്രേയുമായി യുവാവ് പിടിയിൽ തിരുവനന്തപുരം: പ്രധാനമന്ത്രി...

രാഹുലിന് പിണറായിയുടെ ‘ഷോക്ക് ട്രീറ്റ്മെന്റ്’! “അന്ന് ലീവിലായിരുന്നോ?” ഛത്തീസ്ഗഢ് വിഷയം കത്തിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ...

സഹകരണ ബാങ്കുകളിൽ ഇനി വെള്ളിയാഭരണങ്ങളും പണയം വയ്ക്കാം

സഹകരണ ബാങ്കുകളിൽ ഇനി വെള്ളിയാഭരണങ്ങളും പണയം വയ്ക്കാം തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ ഇനി...

വിറളിപിടിച്ച് കാട്ടുപോത്ത്; സ്കൂട്ടർ മറിച്ചിട്ടു!   പരിക്കേറ്റ ദമ്പതികൾ ചികിത്സയിൽ

വിറളിപിടിച്ച് കാട്ടുപോത്ത്; സ്കൂട്ടർ മറിച്ചിട്ടു!   പരിക്കേറ്റ ദമ്പതികൾ ചികിത്സയിൽ കൊല്ലം: കൊല്ലത്ത് സ്കൂട്ടറിൽ യാത്ര...

മഴ ശക്തമാകുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് 

മഴ ശക്തമാകുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട്  തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം...

സംവിധായകൻ രഞ്ജിത്തുമായി ഇന്ന് തെളിവെടുപ്പ്; കാരവാനിലെ സംഭവങ്ങൾ പുനരാവിഷ്കരിക്കും

സംവിധായകൻ രഞ്ജിത്തുമായി ഇന്ന് തെളിവെടുപ്പ്; കാരവാനിലെ സംഭവങ്ങൾ പുനരാവിഷ്കരിക്കും കൊച്ചി: ലൈംഗികാതിക്രമ കേസിൽ...

Related Articles

Popular Categories

spot_imgspot_img