‘കേരളത്തിൽ ബിസിനസ് ജിഹാദും ലാൻഡ് ജിഹാദും’; ശോഭ കരന്തലജെ
എറണാകുളം: കേരളത്തിൽ ‘ലവ് ജിഹാദ്’ മാത്രമല്ല, ‘ബിസിനസ് ജിഹാദും’, ‘ലാൻഡ് ജിഹാദും’ ഉണ്ടെന്ന പ്രസ്താവനയുമായി കേന്ദ്രമന്ത്രി ശോഭ കരന്തലജെ. എൻഡിഎ സ്ഥാനാർഥി പി.ആർ. ശിവശങ്കറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മന്ത്രിയുടെ പരാമർശം. നിയമപ്രകാരം വിദേശ ധനസഹായം സ്വീകരിക്കുന്നവർക്ക് ആശങ്ക വേണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ഇതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരുവല്ലയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തും. വൈകിട്ട് നാലുമണിയോടെ എത്തുന്ന മോദിയുടെ ഹെലികോപ്ടർ 3.30ന് പെരുന്ന എൻ.എസ്.എസ് കോളജ് ഗ്രൗണ്ടിൽ ഇറങ്ങും. തിരുവല്ലയിലെ ബിജെപി സ്ഥാനാർഥി അനൂപ് ആന്റണി ഉൾപ്പെടെ 11 മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ പരിപാടിയിൽ പങ്കെടുക്കും. നഗരത്തിൽ വ്യാപകമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
എൻഡിഎയ്ക്കൊപ്പം എൽഡിഎഫും യുഡിഎഫും പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ആലപ്പുഴയിലെ പ്രചാരണത്തിൽ രാഹുൽ ഗാന്ധി മുഖ്യമന്ത്രിയെയും ഇടത് മുന്നണിയെയും വിമർശിച്ചു. നരേന്ദ്ര മോദിയും പിണറായി വിജയനും അധികാരത്തിൽ അഹങ്കാരപരമായ സമീപനമാണ് കാണിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, സ്വന്തം മണ്ഡലമായ ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടാംഘട്ട പ്രചാരണത്തിൽ സജീവമാണ്. നുണകൾ വേഗത്തിൽ പ്രചരിക്കുന്ന കാലത്ത് സത്യത്തിന്റെ വക്താക്കളാകാൻ ഓരോരുത്തരും മുന്നോട്ട് വരണമെന്ന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.
English Summary
Union Minister Shobha Karandlaje claimed that apart from “love jihad,” there are also “business jihad” and “land jihad” in Kerala, during an NDA campaign event.
Prime Minister Narendra Modi is set to address a rally in Thiruvalla today, with tight security arrangements in place. Meanwhile, Rahul Gandhi criticized both Modi and Kerala CM Pinarayi Vijayan during his campaign, accusing them of arrogance in power.
Chief Minister Pinarayi Vijayan has also intensified his campaign in Dharmadam, urging people to stand for truth amid widespread misinformation.









