മഴയ്ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് India Meteorological Department അറിയിച്ചു. ഇടിമിന്നലോടുകൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
യു.വി സൂചിക ഉയർന്നതിനെ തുടർന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കാലാവസ്ഥാ വ്യതിയാനങ്ങൾ മുന്നിൽകണ്ട് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
കഴിഞ്ഞ ദിവസത്തെ ഏറ്റവും ഉയർന്ന താപനില പാലക്കാട് ജില്ലയിൽ 38.3 ഡിഗ്രി സെൽഷ്യസായി രേഖപ്പെടുത്തി.
English Summary:
The India Meteorological Department has forecast isolated rain with thunderstorms and strong winds across Kerala for the next two days. Orange alerts have been issued in five districts due to high UV index, with Palakkad recording the highest temperature at 38.3°C.
kerala-weather-rain-orange-alert-uv-index
Kerala Weather, Rain Alert, IMD, Orange Alert, UV Index, Kerala Rain, Weather News









