ദുരൂഹ സാഹചര്യത്തിൽ കിട്ടിയ തൊലിക്കട്ടി’; ചെരുപ്പിടാതെ ഓട്ടം, മഞ്ഞിൽ കിടന്നുരുണ്ട് ചാക്കോച്ചൻ!
തിരുവനന്തപുരം: മഞ്ഞിൽ ഓടിക്കളിച്ച് സന്തോഷം പങ്കുവച്ച് നടൻ കുഞ്ചാക്കോ ബോബൻ പങ്കുവെച്ച വിഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി. മഞ്ഞ് നിറഞ്ഞ മുറ്റത്തേക്ക് ചെരുപ്പില്ലാതെ ഓടിയിറങ്ങുന്ന ദൃശ്യങ്ങളാണ് താരം പങ്കുവെച്ചത്.
ട്രൗസർ മാത്രം ധരിച്ച് മഞ്ഞിലൂടെ ഓടുകയും തുടർന്ന് മഞ്ഞിൽ കിടന്നുരുളുകയും ചെയ്യുന്ന കാഴ്ചകളും വിഡിയോയിലുണ്ട്. ‘ഒരു ദുരൂഹ സാഹചര്യത്തിൽ കിട്ടിയ തൊലിക്കട്ടി’ എന്ന രസകരമായ അടിക്കുറിപ്പോടെയാണ് താരം വിഡിയോ പങ്കുവെച്ചത്.
പോസ്റ്റിന് താഴെ നിരവധി ആരാധകരാണ് പ്രതികരണവുമായി എത്തിയിരിക്കുന്നത്. ‘ഇതൊരു വല്ലാത്ത തൊലിക്കട്ടി ആയിപ്പോയി’ എന്നാണ് ഒരാളുടെ കമന്റ്.
കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രമായ ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ എന്ന സിനിമയുമായി ബന്ധപ്പെടുത്തി തന്നെയാണ് ഈ പോസ്റ്റ്. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ചിത്രം ഏപ്രിലിൽ തിയറ്ററുകളിൽ എത്തും.









