web analytics

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; ‘വാഹൻ’ സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; ‘വാഹൻ’ സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

തിരുവനന്തപുരം: കൊല്ലം ആർ.ടി.ഒ ഓഫീസുമായി ബന്ധപ്പെട്ട് ഗുരുതര അഴിമതി ആരോപണങ്ങൾ ഉയരുന്നു. ഡ്രൈവിങ് ലൈസൻസ് അനുവദിക്കുന്ന നടപടികൾ ഡ്രൈവിങ് സ്കൂൾ ഉടമകൾ തന്നെ നിർവഹിച്ചിരുന്നുവെന്നാണ് വിജിലൻസ് കണ്ടെത്തൽ.

കൊല്ലം ആർ.ടി.ഒയിലെ ഒരു വെഹിക്കിൾ ഇൻസ്‌പെക്ടർ തന്റെ യൂസർനെയിമും പാസ്‌വേഡും ഡ്രൈവിങ് സ്കൂൾ ഉടമകൾക്ക് കൈമാറിയതായി അന്വേഷണത്തിൽ വ്യക്തമായി. ഇതോടെ ‘വാഹൻ’ സോഫ്റ്റ്‌വെയറിലെ ഔദ്യോഗിക ചുമതലകൾ, ലൈസൻസ് അനുവദിക്കൽ മുതൽ പുതുക്കൽ വരെ, മുഴുവൻ ഇടനിലക്കാരുടെ കൈകളിലായി.

ഇടനിലക്കാരുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് സോഫ്റ്റ്‌വെയറിൽ പ്രവേശിക്കുന്ന കംപ്യൂട്ടറുകളുടെ ഐ.പി. അഡ്രസ് കേന്ദ്രീകരിച്ച് നടത്തിയ വിജിലൻസ് അന്വേഷണമാണ് ഈ ക്രമക്കേടുകൾ പുറത്തുകൊണ്ടുവന്നത്.

വെഹിക്കിൾ ഇൻസ്‌പെക്ടർ ഒറ്റത്തവണ പാസ്‌വേഡുകളും ഡ്രൈവിങ് സ്കൂൾ ഉടമകൾക്ക് കൈമാറിയതോടെ ടെസ്റ്റിന് ഹാജരാകാത്തവർക്കും പരീക്ഷയിൽ പരാജയപ്പെട്ടവർക്കും പോലും ലൈസൻസ് അനുവദിച്ചതായി കണ്ടെത്തി.

കൂടാതെ, ചുമതലയുള്ള ഉദ്യോഗസ്ഥൻ യൂസർനെയിമും പാസ്‌വേഡും കീഴ് ജീവനക്കാർക്ക് നൽകി ഉച്ചയോടെ ഓഫീസ് വിട്ടുപോയിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

രജിസ്ട്രേഷൻ പുതുക്കിയതായി രേഖപ്പെടുത്തിയ പല വാഹനങ്ങളും പ്രവർത്തനക്ഷമമല്ലാത്തതും നാശോന്മുഖാവസ്ഥയിലുമാണെന്ന് വിജിലൻസ് കണ്ടെത്തി. രജിസ്‌ട്രേഷൻ നേടിയ ചില വാഹനങ്ങൾ വർക്ക്ഷോപ്പുകളിൽ പൊളിച്ച നിലയിലുമുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമാകുന്നു.

English Summary
A major corruption scandal has surfaced in the Kollam RTO office, where driving school owners allegedly handled official licensing procedures using credentials shared by a vehicle inspector. Licenses were reportedly issued even to those who failed or did not attend tests.

kollam-rto-license-scam-vahan-software

Kollam News, RTO Scam, Driving License Fraud, Kerala Vigilance, Corruption News, Kerala News

spot_imgspot_img
spot_imgspot_img

Latest news

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല കണ്ണൂർ: പാചകവാതക...

Other news

കാലുകൾ ചങ്ങലയിട്ട് പൂട്ടി… നടുറോഡിൽ കിടന്ന സ്ത്രീയെ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന; പിന്നിൽ ഭർത്താവിന്റെ ക്രൂരതയോ അതോ നിസ്സഹായാവസ്ഥയോ?

കാലുകൾ ചങ്ങലയിട്ട് പൂട്ടി… നടുറോഡിൽ കിടന്ന സ്ത്രീയെ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന; പിന്നിൽ...

1171 കഴിഞ്ഞ് 1174; ഇടയിലെ ഫയൽ മാഞ്ഞുപോയോ? എ.കെ.ജി സെന്റർ ഭൂമി ഇടപാടിൽ ദുരൂഹതയേറുന്നു

1171 കഴിഞ്ഞ് 1174; ഇടയിലെ ഫയൽ മാഞ്ഞുപോയോ? എ.കെ.ജി സെന്റർ ഭൂമി...

പഠനം ഒന്നാമത്, റീൽസ് പുറത്ത്! സ്കൂളുകളിലെ വീഡിയോ ചിത്രീകരണത്തിന് പൂട്ടിട്ട് സർക്കാർ

പഠനം ഒന്നാമത്, റീൽസ് പുറത്ത്! സ്കൂളുകളിലെ വീഡിയോ ചിത്രീകരണത്തിന് പൂട്ടിട്ട് സർക്കാർ ന്യൂഡൽഹി:...

അമേരിക്കയും ഇറാനും നേർക്കുനേർ; യു.എസ്.എസ് ട്രിപ്പോളി പശ്ചിമേഷ്യയിൽ; ലോകം ഉറ്റുനോക്കുന്ന സൈനിക നീക്കങ്ങൾ

അമേരിക്കയും ഇറാനും നേർക്കുനേർ; യു.എസ്.എസ് ട്രിപ്പോളി പശ്ചിമേഷ്യയിൽ; ലോകം ഉറ്റുനോക്കുന്ന സൈനിക...

കണ്ണുതുറപ്പിക്കേണ്ട കണക്കുകൾ! 2024-ൽ മാത്രം കേരളത്തിൽ റിപ്പോർട്ട് ചെയ്തത് 11,897 മിസ്സിംഗ് കേസുകൾ

കണ്ണുതുറപ്പിക്കേണ്ട കണക്കുകൾ! 2024-ൽ മാത്രം കേരളത്തിൽ റിപ്പോർട്ട് ചെയ്തത് 11,897 മിസ്സിംഗ്...

പുതിയ അവസരങ്ങളും നേട്ടങ്ങളും; ഇന്നത്തെ നക്ഷത്രഫലം

പുതിയ അവസരങ്ങളും നേട്ടങ്ങളും; ഇന്നത്തെ നക്ഷത്രഫലം തിരുവനന്തപുരം: ഇന്നത്തെ നക്ഷത്രഫലം പ്രകാരം ചില...

Related Articles

Popular Categories

spot_imgspot_img